Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇണങ്ങാത്ത പങ്കാളിയുടെ 10 ലക്ഷണങ്ങള്‍
പല ബന്ധങ്ങളും ജീവിതകാലം മുഴുവനും ഒപ്പമുണ്ടാകുന്നതാണ്,ജീവിതപങ്കാളിയുടെ കാര്യത്തിലിത് പ്രത്യേകിച്ചും. അതിനാല്‍ നിങ്ങള്‍ ശരിയായ ആളെയാണ് തിരഞ്ഞടുത്തിരിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട് . നിങ്ങളെ ഇഷ്ടപ്പെടുന്ന, മനസിലാക്കുന്ന , സംരക്ഷിക്കുന്ന ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധം എല്ലാ കാലത്തും നിലനില്ക്കുന്നതും ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും നിറയ്ക്കുന്നതുമായിരിക്കും. പക്ഷെ നിങ്ങള്ക്കിണക്കാത്ത ആളെയാണോ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് എങ്ങനെ തിരിച്ചറിയാന്‍ കഴിയും. ഉപയോഗപ്രദമായ ഉത്തരങ്ങളിലൂടെ ഈ ചോദ്യം പരിഹരിക്കാന്‍ കഴിയു.
എല്ലാ ഭ്രമങ്ങളും വികാരങ്ങളും മാറ്റി നിര്‍ത്തി പരസ്പരമുള്ള ബന്ധത്തെ ആഴത്തില്‍ പഠിക്കുന്നത് ഈ പ്രശ്നം പരിഹരിക്കാന്‍ നിങ്ങളെ സഹായിച്ചേക്കും.
ഒറ്റയ്ക്കാവുക എന്നത് ഭയാനകമാണ്. എന്നാല്‍, ഒട്ടുംഇണങ്ങാത്ത ബന്ധത്തില്‍ ഏര്‍പ്പെടുക എന്നത് നരക തുല്യമായിരിക്കും.
നിങ്ങള്ക്കിണങ്ങാത്ത പെണ് കുട്ടിയെ ആണോ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന്് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ ഇതാ

അമിത സ്വാര്‍ത്ഥ
പരസ്പര ബന്ധത്തില്‍ സ്വാര്‍ത്ഥത ഉണ്ടായിരിക്കുന്നത് സ്വാഭാവികമാണ് ഇത് ഒരു പരിധി വരെ എല്ലാ പുരുഷന്മാരും ആസ്വദിക്കുകയും ചെയ്യും. എന്നാല്‍, ഈ സ്വാര്‍ത്ഥത അമിതമാണെങ്കില്‍ അവള് നിങ്ങള്ക്കിണങ്ങാത്ത പെണ്‍കുട്ടിയാണ് എന്നതിന്റെ ലക്ഷണമാണ്.

വ്യക്തിത്വം
പെണ് കുട്ടിയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പെരുമാറുന്നതിനായി സ്വന്തം വ്യക്തിത്വം മറച്ച് വച്ച് മറ്റൊരാളായി പെരുമാറേണ്ടി വരാറുണ്ട് ചിലപ്പോള്‍. ഇത് നിങ്ങള്ക്കനുയോജ്യമല്ല ഈ ബന്ധം എന്നതിന്റെ ലക്ഷണമാണി്ത്.

കാരണം കണ്ടെത്തല്‍
നിങ്ങളുടെ സമീപനരീതിയാണ് മറ്റൊരു ലക്ഷണം. ഇവളാണ് മികച്ചെതെന്ന് സ്വയം ചിന്തിപ്പിക്കാനായി കഴിഞ്ഞ കാലങ്ങളില്‍ എത്രതവണ പല കാരണങ്ങള്‍ കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിച്ചു എന്ന് വിലയിരുത്തുക.

കുടുംബത്തോട്് താല്പര്യമില്ല
നിങ്ങളുടെ കുടംബകാര്യങ്ങളില് പെണ് കുട്ടിക്ക് താല്പര്യമില്ല എങ്കില്‍ അവള് ഒരിക്കലും നിങ്ങള്ക്കിണങ്ങുന്നവളായിരിക്കില്ല.

സാമിപ്യം
കൂടുതല്‍ സമയം അവള്‍ക്കൊപ്പം ചെലവിടുന്നത് ഒഴിവാക്കാന്‍ കാരണം കണ്ടെത്താറുണ്ടോ? സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണോ കൂടുതല്‍ സുഖപ്രദമായി തോന്നുന്നത്. എങ്കില്‍ നിങ്ങളുടെ തിരഞ്ഞെടുപ്പ് തെറ്റാണന്ന് പറയാം.

പണചെലവ്
പുരുഷന്മാര് ബില്‍ അടയ്ക്കുക എന്നത് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍, എത്ര പണം നിങ്ങള്‍ ചെലവാക്കുന്നുണ്ടെന്ന് അറിയാന്‍ പെണ്‍കുട്ടി തീരെ താല്പര്യം കാണിക്കുന്നില്ല എങ്കില്‍ നിങ്ങള്ക്കനുയോജ്യയാണോ അവള് എന്ന് ഒന്നു കൂടി ചിന്തിക്കുക

ഗൗരവമുള്ള സംസാരം
ഗൗരവമുള്ള സംസാരങ്ങളേക്കാള്‍ നിങ്ങളുടെ പ്രശംസകള്‍ കേള്‍ക്കാനാണ് പങ്കാളി ഇഷ്ടപ്പെടുന്നത് എങ്കില്‍ അവള് നിങ്ങള്ക്കിണങ്ങുന്നവളാണോ എന്ന് ചിന്തിക്കണം.

ആധിപത്യം
നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ നിര്‍ദ്ദേശങ്ങളും ആജ്ഞകളുമായി നിങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകന്ന ശീലം അവള് നിങ്ങള്‍ക്ക് ഇണങ്ങില്ല എന്നതിന്റെ മറ്റൊരു ലക്ഷണമാണ്.

മുന്കാമുകര്
നിരവധി മുന്കാമുകന്മാര് ഉണ്ടായിരുന്നു എങ്കില്‍ നിങ്ങളും അതിലൊരാളായി മാറാനുള്ള സാധ്യത കൂടുതലാണ്. പരസ്പരമുള്ള ബന്ധത്തെ അത്ര ഗൗരവത്തോടെ കാണുന്ന പ്രകൃതമായിരിക്കില്ല പെണ് കുട്ടിയുടേത് . ഇതും നിങ്ങള്ക്കനുയോജ്യയല്ല അവള് എന്നതിന്റെ ലക്ഷണമാണ്.



Click it and Unblock the Notifications
