Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
പ്രിയപ്പെട്ടവനായ് പിറന്നാള്‍ സമ്മാനങ്ങള്‍
സ്നേഹിക്കുന്നവര്‍ക്കു വേണ്ടി എല്ലാ ദിനവും പ്രത്യേകതയുള്ളതാക്കാന്‍ ശ്രമിക്കുന്ന നമ്മള് ജന്മദിനത്തിന് കൂടുതല്‍ പ്രത്യേകത നല്‍കാറുണ്ട്. സ്നേഹിക്കുന്നവരുടെ ലാളന എപ്പോഴും ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പെണ് കുട്ടികള്‍ എന്നത് സത്യമാണ്, എന്നു കരുതി ആണുങ്ങള് ഇതാഗ്രഹിക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ല.
കുട്ടികളെപ്പോലെ സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് ആണുങ്ങള്, അതുകൊണ്ട് പ്രണയം നിറഞ്ഞ സമ്മാനങ്ങള്‍ നല്കി അവരെ പ്രത്യേകത ഉള്ളവരായി തോന്നിപ്പിക്കുക.
ഇത്തരത്തില്‍ നല്കാവുന്ന ചില സമ്മാനങ്ങള്‍

സന്ദേശം
പ്രണയ വാക്യങ്ങളും സന്ദേശങ്ങളും നിറച്ച പാത്രം ഉണ്ടാക്കുക. നിങ്ങളുടെ രണ്ടുപേരുടെയും പേരും കൂടി ഉള്‍പ്പെടുത്തുമ്പോള്‍ സ്വാഭാവികത കൂടുതല്‍ തോന്നും. ഓരോ ദിവസവും ഓഫീസില്‍ പോകും മുമ്പ് ഇതിലെ ഓരോ സന്ദേശവും വായിക്കാന്‍ പറയുക. ഇത് പങ്കാളിക്ക് പ്രത്യേകത തോന്നിപ്പിക്കുകയും പരസ്പര ബന്ധം ശക്തമാക്കുകയും ചെയ്യും.

സര്‍പ്രൈസ് പാര്‍ട്ടി
എത്ര പ്രായമായാലും ജന്മദിനം കുട്ടികളെപ്പോലെ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മിളിലേറെപ്പേരും.സുഹൃത്തക്കളുടെയും ഇഷ്ടപ്പെടുന്നവരുടെയും മധ്യത്തില്‍ നിന്ന് കേക്ക് മുറിക്കാനും മറ്റും എല്ലാവര്ക്കും ഇഷ്ടമാണ്. അതിനാല്‍ പങ്കാളിയുടെ ജന്മദിനത്തില് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് ഇത്തരത്തില്‍ ഒരാഘോഷം നടത്തി അത്ഭുതപ്പെടുത്തുക.

ഭക്ഷണം
ആണിന്റെ ഹൃദയത്തിലേക്കുള്ള വഴി അയാളുടെ വയറ്റിലൂടെ ആണ് എന്നാണ് പറയപ്പെടുന്നത്. അതിനാല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ വീട്ടില്‍ തയ്യാറാക്കി നല്‍കിയും ജന്മദിനം പ്രത്യേകത ഉള്ളതാക്കാം. പങ്കാളിയെ അത്ഭുതപ്പെടുത്താന്‍ അസാധാരണവും പുതിയതുമായ വിഭവങ്ങളും പരീക്ഷിച്ച് നോക്കുക.

എന്തുകൊണ്ട് നിങ്ങള്‍ സ്നേഹിക്കുന്നു
ഇത്തരത്തിലുള്ള ഗ്രീറ്റിങ് കാര്‍ഡുകള്‍ നിങ്ങള്‍ കടകളില്‍ കണ്ടിട്ടുണ്ടാവാം. ഇവ വാങ്ങരുത്. പകരം നിങ്ങള്‍ പങ്കാളിയെ സ്നേഹിക്കാനുള്ള അമ്പതോ നൂറോ കാരണങ്ങള്‍ സ്വയം എഴുതുക. നിങ്ങള്‍ ഓരോ സമയവും ഇഷ്ടപ്പെടാന്‍ കാരണമാകുന്ന അദ്ദേഹത്തിന്റെ പ്രത്യേകതകളും കഴിവുകളും എഴുതുക. സ്വയം എഴുതി തയ്യാറാക്കുന്നവയോടാണ് കൂടുതല്‍ ഇഷ്ടം തോന്നുക.

ആദ്യം കണ്ട സ്ഥലം
പരസ്പരം ഇഷ്ടം തോന്നിയതിന് ശേഷം ആദ്യം കണ്ടുമുട്ടിയ സ്ഥലത്ത് അറിയാതെ കൊണ്ടുവരിക. രണ്ടു പേര്‍ക്കും വളരെ സന്തോഷകരമായ അനുഭവമായിരിക്കും ഇത്.

സിഡി
രണ്ടുപേരുടെയും ചിത്രങ്ങള്‍ അടങ്ങിയ സിഡി സമ്മാനമായി നല്‍കുക. സ്പെഷ്ല്‍ ഇഫക്ടുകളും സംഗീതവും പ്രണയ സന്ദേഷശങ്ങളും ചേര്‍ത്ത് എഡിറ്റ് ചെയ്ത് തയ്യാറാക്കുന്ന സിഡി ജന്മദിനത്തിലെ അപൂര്‍വ സമ്മാനങ്ങളില്‍ ഒന്നായിരിക്കും. ജീവിതകാലത്തിലെ വളരെ വിലപ്പെട്ട സമ്മാനങ്ങളില്‍ ഒന്നായിരിക്കുമിത് . പങ്കാളിയെ കുറിച്ച് സ്നേഹിതരും ഇഷ്ടമുള്ളവരും പറയുന്ന രസകരമായ കാര്യങ്ങളുടെ വീഡിയോയും ഇതില്‍ ഉള്‍പ്പെടുത്താം.

ഒഴിവ് ദിനം
ഹില്സ്റ്റേഷന് പോലെ അതിമനോഹരമായ സ്ഥലത്തേക്ക് യാത്ര ചെയ്ത് ജന്മദിനം ഇരുവര്‍ക്കും ആസ്വദിക്കാം. തിരക്കുകളില്‍ നിന്നും അകന്നു നില്ക്കാന് ഇത് രണ്ടുപേര്‍ക്കും അവസരം നല്‍കുകയും ചെയ്യും.

രാത്രി സിനിമ
സ്ത്രീകള്‍ സിനിമ കാണാന്‍ ഇഷ്ടപ്പെടാത്ത സമയം പുരുഷന്മാര് തിരഞ്ഞെടുക്കുന്നു എന്നത് ദമ്പതികള്‍ക്കിടയിലുള്ള ഒരു പൊതുവായ പ്രശ്നമാണ്. ജന്മദിനത്തില് ഇതിനൊരു മാറ്റമാകാം. രാത്രിയില്‍ സിനിമ കാണുക എന്ന ഇഷ്ടം പങ്കാളിക്ക് സാധിച്ചു കൊടുക്കുക.

സ്വന്തം ദിനം
ജന്മദിനം അദ്ദേഹത്തിന്റേതാണ് അതിനാല്‍ ആ ദിനം പൂര്‍ണ്ണമായി അദ്ദേഹത്തിന് വിട്ടുകൊടുക്കുക. പങ്കാളി ആവശ്യപ്പെടുന്നതെല്ലാം ചെയ്തു കൊടുക്കുക. കളികള്‍,വിഭവങ്ങള്‍, ഭക്ഷണശാല തുടങ്ങി ഇഷ്ടമുള്ളതെല്ലാം സ്വയം തിരഞ്ഞെടുക്കാന്‍ അനുവദിക്കുക. ഇത്തരം കാര്യങ്ങളില്‍ തര്‍ക്കിക്കരുത് ഇത് അദ്ദേഹത്തിന്റെ ദിവസമാണ്.ജ്നമദിനം ഇത്തരത്തില്‍ പ്രത്യേകത ഉള്ളതാക്കാന്‍ അനുവദിക്കുക

ടാറ്റൂ
ജന്മദിനത്തില് പ്രണയം നിറയ്ക്കാനുള്ള മറ്റൊരു വഴിയാണിത്. പങ്കാളിയുടെ പേരോ ആദ്യ അക്ഷരങ്ങളോ ശരീരത്തില്‍ എഴുതി അര്‍ധരാത്രിയില്‍ ഇത് പ്രകടമാക്കി പങ്കാളിയെ അത്ഭുതപ്പെടുത്തുക. മുമ്പുള്ളതിലും പ്രത്യേകത അദ്ദേഹത്തിന് അനുഭപ്പെടുകയും നിങ്ങളെ കൂടുതല്‍ സ്നേഹിക്കുകയും ചെയ്യും.



Click it and Unblock the Notifications