Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വിവിധ തരം ചുംബനങ്ങളുടെ അര്‍ത്ഥങ്ങള്‍
ചുംബനം സ്നേഹത്തിന്റെ, പ്രണയത്തിന്റെ ഒരു പ്രകടനമാണ്. ആര് ആരെ ചുംബിയ്ക്കുന്നുവെന്നതിനെ ആശ്രയിച്ചിരിയ്ക്കും ഇത്. മാതാപിതാക്കള്‍ മക്കള്‍ക്കു നല്കുന്ന ചുംബനം സ്നേഹചുംബമെന്നു പറയാം. പ്രണയിക്കുന്നവര്‍ തമ്മിലുള്ളത് പ്രണയം വെളിപ്പെടുത്താനുള്ള ചുംബനവും.
ചുംബിയ്ക്കുന്നതിന് പല രീതികളുണ്ട്. നെറ്റിയില്‍ ചുംബിയ്ക്കാം, കവിളില്‍ ചുംബിയ്ക്കാം, ആലിംഗനം ചെയ്തും അല്ലാതെയും ചുംബിയ്ക്കാം.
വിവിധ തരം ചുംബനങ്ങള്‍ ഓരോ അര്‍ത്ഥം കാണിയ്ക്കുന്നുമുണ്ട്. ഇവയെന്താണെന്നു നോ്ക്കൂ,

കവിളിലെ ചുംബനം
കവിളിലെ ചുംബനം ഇത് നല്‍കുന്നയാളെയും ലഭിയ്ക്കുന്നയാളെയും ആശ്രയിച്ചിരിയ്ക്കും. വാല്‍സല്യം, കരുതല്‍, സ്നേഹപ്രകടനം എന്നിങ്ങളെ ആശ്രയിച്ചിരിയ്ക്കും ഇത്.

ചുണ്ടില്‍
ചുണ്ടില്‍ ചുംബിയ്ക്കുമ്പോള്‍ കണ്ണുകളടയക്കുമെന്നതാണ് പൊതുവായ പ്രമാണം. കണ്ണു തുറന്നുള്ള ഇത്തരം ചുംബനം ചുംബിയ്ക്കുമ്പോള്‍ ഒരാള്‍ മറ്റേയാളെ നിരീക്ഷിയ്ക്കുന്നുവെന്നാണ് കാണിയ്ക്കുന്നത്.

വായ തുറന്നുള്ള ചുംബനം
വായ തുറന്നുള്ള ചുംബനം ഇരുവരും ഈ നിമിഷം ആസ്വദിയ്ക്കുന്നുവെന്നു പറയുന്നു.

ഫ്രഞ്ച് കിസ്
ഫ്രഞ്ച് കിസില്‍ ചുണ്ടുകളും നാവും ഉള്‍പ്പെടുന്നു. ഇത് ശാരീരികമായ അടുപ്പവും ഇതിനായുള്ള ആഗ്രഹവും സൂചിപ്പിയ്ക്കുന്നു.

വാംപയര്‍
പങ്കാളിയുടെ കഴുത്തില്‍ നല്കുന്ന ദീര്‍ഘമായ ചുംബനം വാംപയര്‍ ചുംബനമെന്ന് അറിയപ്പെടുന്നു. സ്നേഹത്തോടെ നല്കുന്ന ചുംബനത്തിനൊപ്പം ചെറിയൊരു കടിയും കൂടി നല്കുന്ന ഈ ചുംബനത്തില്‍ നിങ്ങളുടെ ആസക്തി കൂടി കാണിയക്കുന്നു.

ചുംബനസ്വരം
നിങ്ങളുടെ കവിളിനോ ചെവിയ്ക്കോ അടുത്തു വന്ന് സ്പര്ശിയ്ക്കാതെ തന്നെ ചുംബനസ്വരം പുറപ്പെടുവിയ്ക്കുന്നതാണ് എയര്‍ കിസ് എന്നറിയപ്പെടുന്നത്. ഇത് അധികം അടുപ്പം കാണിയ്ക്കുന്ന ഒന്നല്ല.

ഇയര്‍ലോബ് കിസ്
ഇയര്‍ലോബ് കിസ് എന്നറിയപ്പെടുന്ന ഇത്തരം ചുംബനം നിങ്ങള്‍ ശാരീരിക അടുപ്പത്തിന് തയ്യാറാണെന്നു സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

കയ്യില്‍ ചുംബിയ്ക്കുന്നത്
കയ്യില്‍ ചുംബിയ്ക്കുന്നത് കരുതല്‍, ദയ, ബഹുമാനം എന്നിവ തെളിയ്ക്കുന്ന ഒന്നാണ്.

നെറ്റിയിലെ ചുംബനം
നെറ്റിയിലെ ചുംബനം വാല്‍സല്യം തെളിയിക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
