Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സഹപ്രവര്‍ത്തകയോട് പ്രണയമോ?
പ്രണയം ആരംഭിക്കുന്നത് പലപ്പോഴും നിങ്ങള്‍ പോലുമറിയാതെയായിരിക്കും. എപ്പോള്‍ എങ്ങനെ പ്രണയബദ്ധരാകും എന്ന് ആര്‍ക്കും മുന്‍കൂര്‍ പറയാനാവില്ല. ഇന്നത്തെ ഓഫീസ് സാഹചര്യങ്ങളില്‍ പരസ്പരം പ്രണയബദ്ധരാകാനുള്ള സാധ്യത കൂടുതലാണ്. വീട്ടില്‍ ചെലവഴിക്കുന്നതിനേക്കാള്‍ സമയം ഓഫിസില്‍ ചെലവഴിക്കുന്ന സാഹചര്യത്തില്‍ പരസ്പരം ആകൃഷ്ടരാകാനുള്ള ഏറെയാണല്ലോ. ഒരു രണ്ടാം വീടിന് സമാനമായ ഈ ഓഫിസുകളില്‍ ബന്ധങ്ങള്‍ ഉറവെടുക്കുന്നത് സാധാരണമാണ്.
ഓഫിസുകളില്‍ രൂപപ്പെടുന്ന സൗഹൃദം സഹപ്രവര്‍ത്തകരുമായുള്ള പ്രണയത്തിന് വഴിയൊരുക്കാം. നിങ്ങള്‍ക്ക് താല്പര്യമുള്ളയാളെ കാണുമ്പോള്‍ ഹൃദയമിടിപ്പ് കൂടുന്നത് ഇതിന്റെ സൂചനയാണ്. അവരെ ഡേറ്റിംഗിന് ക്ഷണിക്കുന്നതും സാധാരണമാണ്. ഇത്തരത്തില്‍ സഹപ്രവര്‍ത്തകരുമായി ബന്ധം രൂപപ്പെടുന്നത് സ്വഭാവികമാണ്. നിങ്ങള്‍ക്ക് അത്തരത്തിലൊരു ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ചിന്ത
നിങ്ങള്‍ സഹപ്രവര്‍ത്തകനുമായി പ്രണയത്തിലാണ് എന്നതിന്റെ പ്രധാന സൂചന എപ്പോഴും അയാളെക്കുറിച്ചുള്ള ചിന്തകള്‍ വരുന്നതാണ്. നിങ്ങളുടെ സ്വപ്നത്തിലും ഭാവനയിലും നിറയുകയും അയാളെക്കുറിച്ചുള്ള ചിന്ത ഇല്ലാതെയിരിക്കുന്നത് അസാധ്യമാവുകയും ചെയ്യും.

2. സാമീപ്യം
ഓഫിസ് സമയത്തിന് ശേഷവും ആഴ്ചാവസാനത്തെ അവധി ദിനങ്ങളിലും ഒരുമിച്ചിരിക്കാനുള്ള ആഗ്രഹം മനസില്‍ രൂപപ്പെടും. മെസേജ്, ഫോണ്‍ കോള്‍, സോഷ്യല്‍ നെറ്റ്വര്ക്കുകള് വഴിയുള്ള ചാറ്റിങ്ങ് എന്നിവയൊക്കെ വഴി സാമീപ്യത്തിന് ശ്രമിക്കും.

3. ചെറിയ കാര്യങ്ങളും ഓര്‍മ്മിക്കുക
പ്രണയത്തിലാണ് എന്നതിന്റെ സൂചനയാണ് അയാളെ സംബന്ധിച്ച ചെറിയ കാര്യങ്ങള്‍ വരെ ഓര്‍മ്മയിലുണ്ടാവുക എന്നത്.

4. സമ്മാനങ്ങള്‍
നിങ്ങള്‍ ഇഷ്ടപ്പെടുന്നയാളുടെ ജന്മദിനം ഓര്മ്മിച്ചിരിക്കുന്നുവെങ്കില് അത് പ്രണയത്തിന്റെ സൂചനയാണ്. സുഹൃത്തിന് ആശംസാകാര്ഡോ, കേക്കോ, സമ്മാനങ്ങളോ നല്‍കുകയും ചെയ്യുന്നതും ഇതിന്റെ സൂചനയാണ്.

5. സഹായം
ഓഫിസ് ജോലികളില്‍ പല സഹായങ്ങളും ചെയ്ത് കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാകും. പലപ്പോഴും ചെയ്യാവുന്നതിനും അപ്പുറത്തുള്ള സഹായങ്ങള്‍ നിങ്ങള്‍ ചെയ്ത് കൊടുക്കും.

6. അസൂയ
ഓഫിസില്‍ ഒരാളോട് മാത്രം മൃദുസമീപനം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ഒരു സൂചനയാണ്. നിങ്ങള്‍ക്ക് താല്പര്യമുള്ളയാള് മറ്റുള്ളവരുമായി സംസാരിക്കുന്നത് പലപ്പോഴും നിങ്ങളില്‍ അസൂയയുണ്ടാക്കും.

7. വിവരങ്ങള്‍ ശേഖരിക്കല്‍
നിങ്ങളുടെ സഹപ്രവര്ത്തകന് അല്ലെങ്കില്‍ സഹപ്രവര്‍ത്തകയെപ്പറ്റി കിട്ടാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിക്കാനുള്ള പ്രവണത നിങ്ങള്‍ കാണിക്കും. മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നാവും മിക്കവാറും ഈ വിവരം ശേഖരിക്കല്‍.

8. ചിരി
തിരക്കിനിടയിലും, സമ്മര്‍ദ്ധം നിറഞ്ഞ ജോലി സാഹചര്യത്തിലും താല്പര്യമുള്ളയാളെ കണ്ടാല്‍ ഒരു ചിരി സമ്മാനിക്കാന്‍ നിങ്ങള്‍ മടിക്കില്ല. ഇത് പതിവില്ലാത്തതായിരിക്കും . ഇതിന് പുറമേ അയാളുടെ അല്ലെങ്കില്‍ അവളുടെ കഴിവിനെ പ്രശംസിക്കാനും, വസ്ത്രധാരണത്തെ പുകഴ്ത്താനും നിങ്ങള്‍ പ്രത്യേക ശ്രദ്ധ കാണിക്കുകയും ചെയ്യും.



Click it and Unblock the Notifications
