Latest Updates
-
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും: -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം
പുരുഷന്റൊ ചതിക്ക് പിന്നിൽ
വിവാഹേതരബന്ധങ്ങള്‍വഴി വാഗ്ദാനം ചെയ്യപ്പെടുന്ന ലൈംഗികതക്കുള്ള ക്ഷണത്തെ നിരസിക്കൽ പുരുഷനെ സംബന്ധിച്ചിടത്തോളം പലപ്പോഴും പ്രയാസകരമാണ്. എന്തുകൊണ്ട് പുരുഷന്‍ഇങ്ങനെയാവുന്നു എന്നതിനെ സംബന്ധിച്ച് ഒട്ടനവധി പഠനങ്ങൾ നടന്നിട്ടുണ്ട്. സ്വയം നിയന്ത്രണത്തിനുള്ള ശേഷി കുറവായതുകൊണ്ടാണെന്നും അതല്ല പുരുഷന് ഉയര്‍ന്ന ലൈംഗികാഭിനിവേഷം ഉണ്ടായതുകൊണ്ടാണെന്നും അഭിപ്രായങ്ങളുണ്ട്. ശാസ്ത്രീയ കാരണങ്ങള്‍എന്തുതന്നെയായാലും പുരുഷൻ തന്‍റെ ഇണയെ ചതിക്കുന്നതിന് പലപ്പോഴും കാരണങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കും ചിലപ്പോൾ കൗതുകം കൊണ്ടോ പലപ്പോഴും അവരുടെ പ്രകൃതം കൊണ്ടോ ആയിരിക്കും അവർ ഇത്തരത്തിൽ ബന്ധങ്ങളിൽ ഏർപ്പെടുന്നത്.
പുരുഷന്മാരുടെ വിശ്വാസവഞ്ചന അകാരണമായാണെന്ന് തീര്‍ത്ത് പറയാനാവില്ല. ചില സമയങ്ങളില്‍അതിന് കാരണം പങ്കാളിതന്നെയാവാം. ബന്ധങ്ങളിലെ പൊരുത്തക്കേടുകൾ മൂലം പലപ്പോഴും ഇത് സംഭവിക്കാം. യാഥാസ്ഥിതികരായവർ കൂടുതലുള്ള ഇന്ത്യപോലെയുള്ള രാജ്യങ്ങളിൽ നടക്കുന്ന അറേഞ്ചട് വിവാഹങ്ങളിലാണ് ഇത് കൂടുതലും സംഭവിക്കുന്നത്. ഇത്തരം വിവാഹങ്ങളിൽ ഇണകൾ തമ്മിൽ പൊതുവായ ഒന്നും തന്നെയില്ലെങ്കിൽ ഇണകളിൽ നിരാശ പടരുകയും ഭർത്താവ് വിശ്വാസവഞ്ചകനായിത്തീരുന്നതും പലപ്പോഴും പതിവാണ്.
താൽപര്യമില്ലായ്മയും ആഗ്രഹമില്ലായ്മയും പലപ്പോഴും ഇണകൾ രണ്ടുപേരെയും വിശ്വാസവഞ്ചകരാക്കിത്തീർക്കുന്നു. ബന്ധങ്ങളിലെ വിരസതയാണ് പലപ്പോഴും പുരുഷന്‍ഇണയെ വഞ്ചിക്കുന്നതിന് ഇടയാക്കുന്നത്. പുതുമോടി മാറിക്കഴിഞ്ഞാൽ പിന്നീടുള്ള കാലം ഏതു ബന്ധത്തിലും ഒരു പരീക്ഷണസമയമാണ്. ഈ സമയം തങ്ങളുടെ അഭിനിവേശം നിലനിർത്താൻ വ്യത്യസ്തമായതും പുതുമയുള്ളതുമായ പലതും പരീക്ഷിച്ചുനോക്കാറുണ്ട്. ലൈംഗികബന്ധത്തിലും പുതുമ നൽകി നോക്കും. എന്നാൽ ഇവയെല്ലാം പരാജയപ്പെടുന്ന അവസരത്തിൽ പുരുഷനിൽ ചതിയുടെ വാസന തലപൊക്കുന്നു.

1. ബന്ധങ്ങളിലെ പ്രതിസന്ധി
വഴക്കിടലും വാദപ്രതിവാദങ്ങളും ഏതൊരു ആരോഗ്യകരമായ ബന്ധത്തിൻറെയും ലക്ഷണമാണെന്ന് പറയാം. എന്നാൽ ഇത് ശരിയായ രീതിയില്‍കൈകാര്യം ചെയ്യാൻ സാധിക്കാതിരിക്കുമ്പോളാണ് പലപ്പോഴും പുരുഷന്‍വിശ്വാസവഞ്ചകനായി മാറുന്നത്.

2.ആകാംക്ഷ നശിക്കൽ
ഏത് ബന്ധത്തിന്‍റെയും തുടക്കത്തിൽ രസിക്കാനും കൗതുകം പകരാനും നിരവധി ഘടകങ്ങൾ പരസ്പരം കണ്ടെത്തും. കാരണം അവയെല്ലാം അവർക്ക് ആദ്യാനുഭവങ്ങളായിരിക്കും. എന്നാൽ പങ്കാളികളിരുവരും മനപൂര്‍വ്വമായി തന്നെ ഇത് നിലനിർത്താൻ ശ്രമിക്കാതിരിക്കുമ്പോൾ അത് വിരസത ക്ഷണിച്ചുവരുത്തുകയും ബന്ധത്തിൽ വിള്ളൽ വീഴുകയും ചെയ്യുന്നു.

3.പരീക്ഷണത്വരത
ചതിക്കുന്ന പുരുഷൻ പലപ്പോഴും പുതിയ പങ്കാളിയുമായി പുതിയ ലൈംഗികപരീക്ഷണങ്ങളിലേർപ്പെടാറാണ് പതിവെന്ന് പഠനങ്ങൾ പറയുന്നു. ഇങ്ങനെയുള്ളവർ തന്‍റെ പങ്കാളികളുമായി ഇത്തരം പരീക്ഷണത്തിന് ശ്രമിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിന് യാതൊതു മാർഗവുമില്ല.

4. തീവൃമായ തൃഷ്ണ
പങ്കാളിയില്‍നിന്ന് പ്രതീക്ഷിക്കുന്ന രീതിയിലുള്ള അളവിൽ ലൈംഗികത കിട്ടുന്നില്ലെന്ന പ്രയാസമാണ് പലപ്പോഴും പുരുഷനെ അലട്ടുക. ഇത് കൂടുതൽ സംതൃപ്തി കണ്ടെത്താൻ വിവാഹേതര ബന്ധങ്ങളിലേക്ക് പോകുന്നതിന് പുരുഷനെ പ്രേരിപ്പിക്കുന്നു.

5. പ്രതികാരം
തന്‍റെ പങ്കാളി കാട്ടിയ വിശ്വാസവഞ്ചന കണ്ടാവാം ചില പുരുഷന്‍മാർ ചതിയന്മാരായി മാറുന്നത്. അതേ നാണയത്തിൽ മറുപടി നൽകുകയെന്ന ബോധമാവാം അവരെ നയിക്കുന്നത്.

6.ആകാംക്ഷ
വിവാഹേതബന്ധമെന്നാൽ വിലക്കപ്പെട്ട കനിയായാണ് നമ്മുടെ സമൂഹം കണക്കാക്കുന്നത്. ഈ പാപബോധം മറികടന്ന് ഒരു പാപം ചെയ്യുന്ന സുഖം കിട്ടുന്നതിന് വേണ്ടി പലരും ചിലപ്പോൾ ഇത്തരം ബന്ധങ്ങളിലേക്ക് പോകുന്നു.

7.വാഗ്ദാനങ്ങൾ
പലപ്പോഴും സുന്ദരികളായ സ്ത്രീകളുമായി അടുത്തിടപഴകേണ്ടി വരുന്ന ജോലിയായിരിക്കും ഭർത്താവിന്‍റേത്. ഇത്തരം സാഹചര്യങ്ങളില്‍നിരസിക്കാനാവാത്ത ഒരു സ്ത്രീയിൽ നിന്ന് ലൈംഗികത വാഗ്ദാനം ചെയ്യപ്പെട്ടാൽ പലപ്പോഴും പുരുഷന് അത് നിരസിക്കാനാവാതെ വരുന്നു.

8. പ്രണയമില്ലായ്മ
പ്രണയമില്ലായ്മയാണ് പലപ്പോഴും പുരുഷന്‍വിശ്വാസവഞ്ചനക്ക് കാരണമായി പറയുക. പെട്ടെന്നുണ്ടായ ഒരു ബന്ധമായതിനാലോ അല്ലെങ്കിൽ കലഹത്തിലേക്ക് നയിക്കുന്ന മറ്റ് ചില മാറ്റങ്ങളോ മൂലമാവാം ഇത്തരം പ്രണയമില്ലായ്മ സംഭവിക്കുന്നത്.

9.അവർക്ക് മൂടിവെക്കാനുമാവും
പങ്കാളിയുമായി ഇഷ്ടത്തിലിരിക്കുമ്പോൾ പോലും പലപ്പോഴും പുരുഷൻ അവരെ ചതിക്കാറുണ്ട്. ഇത്തരം അന്യബന്ധങ്ങൾ ഇത്തരക്കാർ ആവശ്യം കഴിയുമ്പോൾ മൂടിവെക്കുകയും ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ നിൽക്കുകയും ചെയ്യുന്നു.

10.സ്ഥിരമായ ആവശ്യം
തൻറെ ഭാര്യക്ക് തന്നെ ആവശ്യമില്ലാത്തത്പോലെ അനുഭവപ്പെടുമ്പോൾ പുരുഷൻ മറ്റു ബന്ധങ്ങളിലേക്ക് ചാടാൻ ശ്രമിക്കുന്നു. തന്നെ മനസ്സിലാക്കുകയും തന്നിൽ പ്രത്യേകത കണ്ടെത്തുകയും ചെയ്യുന്നവരിലേക്ക് അവർ ചായുന്നു.



Click it and Unblock the Notifications











