Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ബന്ധങ്ങളില്‍ ഇടനിലക്കാര്‍ വേണ്ട
ഏതൊരു ബന്ധത്തിലും വെല്ലുവിളികളും ചതിക്കുഴികളും പതിവാണ്. സ്നേഹം മാത്രമാണ് ഒരു ബന്ധത്തെ കെട്ടിനിര്‍ത്തുന്നത്. സുഹൃത്ത്, പങ്കാളി, രക്ഷിതാവ്, സഹോദരങ്ങള്‍ ഇവരില്‍ ആരുമായിട്ടുമാകാം ഒരു ബന്ധം. ഏതൊരു ബന്ധത്തിലെയും വില്ലന്‍ മൂന്നാമതൊരാളാണ്. ചിലസമയത്ത് ബന്ധങ്ങളിലെ മൂന്നാമതൊരാള്‍ ആശ്വാസം നല്കുന്ന ഘടകമായിരിക്കാം. പക്ഷേ ചിലപ്പോള്‍ അത് പിന്നീട് വലിയ ഒരു ഭാരമായി മാറിയെന്നും വരാം. മൂന്നാമതൊരാള്‍ ഒരാളെ വേദനിപ്പിച്ചാലാകും ബന്ധങ്ങളില്‍ അസ്വാരസ്യങ്ങളുണ്ടാവുക,
വിവാഹത്തിലേക്കെത്തുമ്പോള്‍ വാഗ്ദാനങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് ദമ്പതികളാണ്. വിവാഹത്തില്‍ പ്രശ്നങ്ങള്‍ സാധാരണമാണ്. ചിലപ്പോള്‍ മൂന്നാമതൊരാളായിരിക്കാം പ്രശ്നങ്ങളിലെ വില്ലന്‍. അയാളുടെ സാന്നിധ്യം കാര്യങ്ങള്‍ പെട്ടെന്ന് മോശമാക്കിയേക്കാം. വികാരങ്ങളും അനുഭൂതിയും ഉണ്ടാകുമ്പോഴാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിലും പരിഹരിക്കുന്നതിലും മൂന്നാമത്തെയാളിന്റെ സാന്നിധ്യം വിലങ്ങുതടിയായേക്കാം. അതിനാല്‍ ഏതൊരു ബന്ധത്തിലും മൂന്നാമന്റെ സാന്നിധ്യം ഒഴിവാക്കുകയാണ് ബുദ്ധി. രണ്ട് പേര് തമ്മിലാണ് ഒരു ബന്ധമെങ്കില്‍ അത് കൂടുതല്‍ അനായാസമാണ്. അതായിരിക്കും ആ ബന്ധത്തിന്റെ സൗന്ദര്യവും വശ്യശക്തിയും. ബന്ധം ഊട്ടിയുറപ്പിക്കുന്ന മാസ്മരിക ശക്തി.

മൂന്നാമന്റെ സാന്നിധ്യം ഒഴിവാക്കുന്നതിനുള്ള ഉപായങ്ങളാണ് പറയുന്നത്
1)ചതിക്കുഴികള്‍ സൂക്ഷിക്കുക
നിങ്ങള്‍ക്ക് ഒരു ബന്ധം ഉണ്ടെങ്കില്‍ നിങ്ങളുടെ അടുത്ത സുഹൃത്ത് തന്നെയായിരിക്കും അതില്‍ തടസ്സം നില്ക്കുന്നയാള്. അത് നിരീക്ഷിക്കു. പങ്കാളിക്ക് നിങ്ങള്‍ എപ്പോഴും കൂടെയില്ലെന്ന തോന്നലുണ്ടാക്കരുത്. പ്രാധാന്യം കുറയ്ക്കുന്നുവെന്നും തോന്നിപ്പിക്കരുത്. സുരക്ഷിതത്വബോധം ഇല്ലതെ വരുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. മൂന്നാമതൊരാളിന്റെ ഇടപെടല്‍ ഒഴിവാക്കണം എന്ത് വിലകൊടുത്തും. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം. സുഹൃത്തിെ മറക്കണമെന്നല്ല. നിങ്ങളുെ അവസ്ഥ സുഹൃത്തിനെ മനസ്സിലാക്കി കൊടുക്കുക.
2)അപഗ്രഥിക്കുക
ഒരു ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ചെയ്യേണ്ടത് അത് അപഗ്രഥിച്ചറിയുകയാണ്. മുന്‍വിധികളോടെ പ്രശ്നങ്ങളെ സമീപിക്കരുത്. എന്താണ് യഥാര്‍ത്ഥ പ്രശ്നമെന്ന് അറിയാന്‍ ശ്രമിക്കുക. മൂന്നാമതൊരാളിന്റെ സാന്നിധ്യം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുവാന്‍. സങ്കീര്‍ണ്ണമാണ് മൂന്നാമത്തെയാളിന്റെ സാന്നിധ്യം. വലിയ മുന്‍കരുതല്‍ ആവശ്യമാണ്.
3)അകറ്റിനിര്‍ത്തുക
നിങ്ങളെ ചുറ്റിപറ്റിയുള്ളകാര്യങ്ങള് നിങ്ങളിലേയ്ക്കു തന്നെ ഒതുക്കി നിര്‍ത്തുക. മിക്കവാറും ബന്ധങ്ങളില്‍ വിള്ളലുണ്ടാവുക മൂന്നാമതൊരാളിന്റെ സാന്നിധ്യം കൊണ്ടായിരിക്കും.
4)വ്യക്തിബന്ധങ്ങള്‍ക്ക് മുന്‍ഗണന
മൂന്നാമതൊരാള്‍ ഉള്‍പ്പെടുന്ന ബന്ധത്തില്‍ ചെയ്യേണ്ടത് വ്യക്തിബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയാണ്. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പറ്റിയ വഴി ഇതാണ്. പങ്കാളിയോട് കൂടുതല്‍ അടുക്കുക. ബന്ധങ്ങളില്‍ നിന്നും നിഷേധാത്മകത ഒഴിവാക്കാന്‍ നല്ല വഴി.
5)വര വരയ്ക്കേണ്ട സ്ഥലം തിരിച്ചറിയുക
ഏപ്പോഴും മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യമാണ്. മൂന്ന് പേര് ഒരുമിച്ചാകുമ്പോള്‍ അറിയുക എവിടെയാണ് വര വരയ്ക്കേണ്ടതെന്ന്. എല്ലാവര്ക്കും പരിമിതികളുണ്ട്. അത് തിരിച്ചറിയണം. അത് തിരിച്ചറിഞ്ഞ് ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്നത് ഗുണകരമായിരിക്കും.



Click it and Unblock the Notifications
