Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പുരുഷന്മാര്ക്ക് ലിവ്-ഇന്‍ വെറുപ്പോ?
ഒരു മുറിയില്‍ കുറെ ആണുങ്ങളിരിക്കുമ്പോള് അവരോട് വിവാഹിതരാകാതെ സ്ത്രീകളുമൊന്നിച്ച് ജീവിക്കാന്‍ താല്പര്യമുള്ളവരും ഇല്ലാത്തരും രണ്ട് ഭാഗങ്ങളിലായിരിക്കാന് പറഞ്ഞാല്‍ ഇരു ഭാഗത്തും ഏകദേശം തുല്യ എണ്ണം ആളുകളാവും ഉണ്ടാവുക. നഗരവാസികളായ ചെറുപ്പക്കാര്‍ ഭൂരിഭാഗവും അനുകൂലിക്കുമ്പോള്‍ ഒരു വിഭാഗം പരമ്പരാഗതമായ വിവാഹ ബന്ധത്തിനാവും പിന്തുണ നല്‍കുക.
ഇന്ന് പല രാജ്യങ്ങളിലും വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്ന രീതി നിലവിലുണ്ട്. ഇക്കാര്യത്തിനുള്ള നിയമപരമായ പിന്തുണ ഇനിയും പൂര്‍ണ്ണമായും നിലവില്‍ വന്നിട്ടില്ല. പാശ്ചാത്യരാജ്യങ്ങളില്‍ സാധാരണമാണെങ്കിലും കിഴക്കന്‍ രാജ്യങ്ങളില്‍ ഇതിന് അത്ര സ്വീകാര്യതയില്ല. പാശ്ചാത്യരാജ്യങ്ങളിലെ യുവജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഇത്തരത്തില്‍ ജീവിക്കുന്നവരാണ്.

ജീവിതത്തിലെ പല എളുപ്പവഴികള്ക്കും പില്ക്കാലത്ത് വലിയ വില നല്‍കേണ്ടി വരുമെന്നതാണ് യാഥാര്‍ഥ്യം. വിവാഹിതരാകാതെ ഒരുമിച്ചുള്ള ജീവിതവും അത്തരത്തിലുള്ളതാണ്. വിവാഹിരാകാതെയുള്ള ഈ കൂട്ടുജീവിതം വിജയകരമാണോയെന്ന് ദീര്‍ഘകാലം കൊണ്ടേ മനസിലാക്കാനാവൂ. ഏറെ ആണുങ്ങളും ഡേറ്റിംഗോ വിവാഹമോ ആണ് തെരഞ്ഞെടുക്കാറ്. വിവാഹേതര സഹവാസം അഥവാ 'ലിവ് ഇന്‍ റിലേഷന്‍ ഷിപ്പിന്റെ' ചില ഗുണങ്ങളും ദോഷങ്ങളുമാണ് ഇവിടെ പറയുന്നത്.
1. ദുഷ്കീര്‍ത്തി - ആണുങ്ങള് മിക്കവരും വിവാഹേതര സഹവാസത്തില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള പ്രധാന കാരണം ദുഷ്കീര്‍ത്തിയാണ്. ഇന്ത്യയിലെ നഗരങ്ങളിലൊക്കെ ഇത്തരത്തിലുള്ള ബന്ധങ്ങള്‍ നിലവിലുണ്ടെങ്കിലും സമൂഹം ഇനിയും തുറന്ന മനസോടെ അത് സ്വീകരിച്ചിട്ടിട്ടില്ല. മുതിര്‍ന്നവര്‍ ഇതിന് ഒരു ഭ്രഷ്ട് കല്‍പിക്കുന്നതായാണ് കണ്ടുവരുന്നത്. ഇത്തരം കൂട്ടുജീവിതം ശകാരത്തിനും, വിമര്‍ശനത്തിനും, അപമാനത്തിനും കാരണമാകുന്നുണ്ട്.
2. എളുപ്പമുള്ള മോചനം - വിവാഹേതര കൂട്ടുജീവിതത്തിന്റെ ഒരു പ്രധാന മികവെന്നത് ഉത്തരവാദിത്വങ്ങളില്ല എന്നതാണ്. ഒരു കലഹമോ, ആരോപണമോ, വിയോജിപ്പോ ഉണ്ടായാല്‍ ഉടന്‍ തന്നെ ഇരുവര്‍ക്കും ബന്ധം അവസാനിപ്പിക്കാനാവും. എന്നാല്‍ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പരമാവധി അവ തരണം ചെയ്യാനും ഒരുമിച്ച് ജീവിക്കാനുമുള്ള ശ്രമമുണ്ടാകും.
3.കുട്ടികള്‍ - വിവാഹേതര ബന്ധത്തില്‍ കുട്ടികളുണ്ടാകുന്നത് പല പ്രശ്നങ്ങള്‍ക്കുമിടയാക്കും. നിയമങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിക്കാത്തവരായി ഈ കുട്ടികള്‍ മാറാനാണ് സാധ്യത. മിക്കപ്പോഴും ഇത്തരം കുട്ടികള്‍ രക്ഷിതാക്കളുടെ പരിഗണന ലഭിക്കാതെ ഉപേക്ഷിക്കപ്പെടും. പുരുഷന്മാര്ക്കാകട്ടെ തങ്ങളുടെ ഇഷ്ടാനുസൃതമല്ലാതെ ഒരു കുട്ടിയെ വളര്‍ത്താനോ, അവരെ കയ്യൊഴിയാനോ താല്പര്യമുണ്ടാവില്ല.
4. ആശ്രയമില്ലായ്മ - വിവാഹത്തിലേത് പോലെ പങ്കാളിയെ ആശ്രയിക്കാന്‍ വിവാഹേതര ബന്ധത്തില്‍ സാധ്യമാകില്ല. സഹകരണമുണ്ടാകുമെങ്കിലും പലപ്പോഴും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അതുണ്ടാകില്ല. വിവാഹബന്ധങ്ങളുടെ ആഴമില്ലാത്ത ഈ ബന്ധത്തില്‍ ആര്‍ക്കെങ്കിലുമൊരാള്‍ക്ക് വലിയൊരു പ്രശ്നം നേരിടേണ്ടി വരുമ്പോള്‍ പങ്കാളി കയ്യൊഴിയാറാണ് പതിവ്.
5. ബഹുമാനമില്ലായ്മ - വിവാഹബന്ധത്തിലേത് പോലെ ദീര്‍ഘകാലത്തെ നിലനില്പ് ഉറപ്പില്ലാത്ത ഈ ബന്ധത്തില്‍ പരസ്പരബഹുമാനം ഉണ്ടാവില്ല. അനിശ്ചിതത്വത്തിലും ഉത്തരവാദിത്വമില്ലായ്മയിലുമാണ് അതിന്റെ നിലനില്പ്. പരസ്പരബഹുമാനമില്ലാത്തതിനാല് തന്നെ ബന്ധത്തിന്റെ സ്ഥിരത പ്രവചിക്കാനുമാകില്ല. എപ്പോള്‍ വേണമെങ്കിലും പങ്കാളി ബന്ധം അവസാനിപ്പിച്ച് പോയേക്കാം.



Click it and Unblock the Notifications
