Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കൂട്ടുകാരിക്കുള്ള 9 ക്രിസ്തുമസ് സമ്മാനങ്ങള്‍
ഇഷ്ടപ്പെടുന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ സമ്മാനങ്ങള്‍ കൈമാറുന്ന സവിശേഷ അവസരമാണ് ക്രിസ്തുമസ്. സമ്മാനങ്ങള്‍ക്കായി എല്ലാവരും കാത്തിരിക്കുന്ന സമയമാണിത്. കുട്ടികള്‍ സമ്മാനപൊതികള്‍ തുറക്കാനായി അതി രാവിലെ ഉണരും. കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ക്കും ഇഷ്ടമുള്ള സമ്മാനം തിരഞ്ഞെടുക്കുന്നതില്‍ നിന്നും വളരെ വ്യത്യസ്തമാണ് കൂട്ടുകാരിക്കായി ഒരു ക്രിസ്തുമസ് സമ്മാനം തിരഞ്ഞെടുക്കുന്നത്.
നിങ്ങളെ കുറിച്ച് വളരെയധികം പറയുന്നതും നിങ്ങളെന്താണ് അവള് മനസ്സിലാക്കുന്നതുമായിരിക്കണം ആ സമ്മാനം. ക്രിസ്തുമസിന് നല്കുന്ന സമ്മാനം അനുസരിച്ച് നിങ്ങളെയും നിങ്ങളുടെ ബന്ധത്തെയും പല പെണ് സുഹൃത്തുക്കളും വിലയിരുത്തും. എത്രമാത്രം നിങ്ങളവളെ കുറിച്ച് ചിന്തിക്കുന്നു എന്നും എത്രമാത്രം നിങ്ങളവളെ മനസ്സിലാക്കുന്നുവെന്നും സൂചിപ്പിക്കുന്നതാണ് അര്‍ത്ഥവത്തായ ഒരു സമ്മാനം. ഇത് വളരെ എളുപ്പം നേടിയെടുക്കാവുന്നതല്ല.
നിങ്ങളുടെ കൂട്ടുകാരിക്ക് എന്താണ് ശരിക്കും വേണ്ടതെന്നും എന്താണവളെ സന്തോഷിപ്പിക്കുന്നതെന്നും മനസ്സിലാക്കാന്‍ വളരെ ശ്രദ്ധയും കേഴ്വി ശീലവും ആവശ്യമാണ്. കൂട്ടുകാരി ഇഷ്ടപ്പെടുന്ന സമ്മാനത്തെ കുറിച്ച് ഒരു സൂചനയും നിങ്ങള്‍ക്ക് ലഭിക്കുന്നില്ല എങ്കില്‍ ഒന്നുകില്‍ അവളെ അത്ഭുതപെടുത്തുന്ന എന്തെങ്കിലും കണ്ടെത്തുക എല്ലെങ്കില് അവള് ആഗ്രഹിക്കുന്നത് എന്താണന്ന് നേരിട്ട് ചോദിക്കുക.
കൂട്ടുകാരിക്കായി തിരഞ്ഞെടുക്കാവുന്ന ചില ക്രിസ്തുമസ് സമ്മാനങ്ങള്‍

ബാഗ്്
ഏത് ക്രിസ്തുമസ്സിനും കൂട്ടുകാരിക്ക് നല്കാവുന്ന സുരക്ഷിതമായ സമ്മാനങ്ങളില്‍ ഒന്നാണ് ബാഗുകള്‍. പെണ്‍കുട്ടികള്‍ എപ്പോഴും ഇഷ്ടപ്പെടുന്നവയാണ് ബാഗുകള്‍. അവയുടെ എണ്ണം കൂട്ടുന്നതും അവര്‍ക്കിഷ്ടമുള്ള കാര്യവുമാണ്. അതിനാല്‍ എത്രയെണ്ണം ഉണ്ട് എന്നത് പുതിയ നല്‍കുന്നതിന് പ്രശ്നമാവില്ല.

വാച്ച്
വാച്ചുകളില്‍ ആകൃഷ്ടരാവാത്ത പെണ്‍കുട്ടികളില്ല . വളരെ പെട്ടന്ന് വാങ്ങാവുന്ന സമ്മാനങ്ങളില്‍ ഒന്നാണിത്. പല പെണ്‍കുട്ടികള്‍ക്കും വാച്ചുകളുടെ വലിയ ശേഖരം തന്നെയുണ്ട്. വസ്ത്രങ്ങള്ക്കിണങ്ങുന്നതുള്പ്പടെ വിവിധ തരം വാച്ചുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും.

സെല്‍ ഫോണ്‍
ഒരു സ്റ്റൈലന്‍ സെല്‍ഫോണ്‍ സമ്മാനമായി നല്കി നിങ്ങളുടെ സുഹൃത്തിന്റെ മനം കവരാം. അവളുമായി എപ്പോഴും സംസാരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്ന് സൂചിപ്പിക്കാനും ഈ സമ്മാനത്തിലൂടെ കഴിയും.

വിനോദ യാത്ര
മനോഹരമായ അവധിക്കാലം നല്കി കൊണ്ടും സുഹൃത്തിനെ അത്ഭുതപെടുത്താം. യാത്ര പോകാന്‍ അനുയോജ്യമായ നല്ല സ്ഥലങ്ങള്‍ കണ്ടെത്തുക.

നിശാവസ്ത്രങ്ങള്‍
എല്ലാ അര്‍ത്ഥത്തിലും പരമ്പരാഗതമായ ഒരു സമ്മാനമല്ല ഇത്. ഇക്കാലയളവില്‍ ക്രിസ്തുമസ് പ്രമേയത്തില്‍ നിരവധി വ്സത്രങ്ങള്‍ ലഭ്യമാകും. ക്രിസ്തുമസിന് അല്പം രസകരമായ സമ്മാനങ്ങള്‍ തിരഞ്ഞെടുക്കുക.

സ്വര്‍ണ്ണാഭരണങ്ങള്‍
സുഹൃത്തുമായുള്ള ബന്ധത്തിന്റെ ആഴം അനുസരിച്ച് വേണം സ്വര്‍ണ്ണാഭരണങ്ങള്‍ തിരഞ്ഞെടുക്കാന്‍. സുഹൃത്തിന്റെ ഇഷ്ടം കണ്ടറിഞ്ഞ് വേണം ആഭരണങ്ങള്‍ നല്‍കുന്നത്.

്്ചമയങ്ങള്
ഒരുങ്ങാനുള്ള കൂട്ടങ്ങളും അണിയാനുമുള്ള ആഭരണങ്ങളും പെണ് കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ്. വിവിധ നിറത്തിലും രൂപത്തിലുമുള്ള ആഭരണങ്ങളുടെ ശേഖരം തന്നെ പലര്‍ക്കും ഉണ്ട്.

സ്വയം തയ്യാറാക്കിയ ഭക്ഷണം
ക്രിസ്തുമസിന് സ്വയം പാചകം ചെയ്ത ഭക്ഷണം നല്‍കുന്നത് സുഹൃത്തിന് ഏറെ ഇഷ്ടമാകും. ഈ ക്രിസ്തുമസ് അങ്ങനെ വീട്ടില്‍ തന്നെ ഊഷ്മളമാക്കാം.

ഷോപ്പിങ്
സമ്മാനമായി എന്ത് നല്‍കണമെന്ന് അറിയില്ല എങ്കില്‍ ഒരുമിച്ച് ഒരു ഷോപ്പിങിന് പോവുക. ഷോപ്പിങ് പെണ് കുട്ടികള്‍ ഒരിക്കലും ഇഷ്ടപെടാതിരിക്കില്ല.



Click it and Unblock the Notifications
