Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
പങ്കാളി എത്ര അകലെയാണെങ്കിലും പ്രണയം എന്നും നിലനിര്‍ത്താന്‍...
പങ്കാളികള്‍ തമ്മിലുള്ള അത്മബന്ധത്തില്‍ വിള്ളലുകള്‍ സംഭവിച്ചാല്‍, ഒരിക്കലും അത് പഴയപോലെ ആകണമെന്നില്ല. പ്രത്യേകിച്ച്, പരസ്പരം ദൂര ദേശങ്ങളില്‍ താമസിക്കുന്നവരാണെങ്കില്‍ ഒട്ടനവധി പ്രശ്നങ്ങളാണ് ഇവര്‍ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യത. ദൂരത്ത് നിന്നുകൊണ്ടും മനസ്സിലുള്ള പ്രണയം അതേപടി പങ്കാളിയോട് പ്രകടിപ്പിക്കാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു. ഇവര്‍ക്കിടയില്‍ അകല്‍ച്ചകള്‍ പതിവാകാനും, സംശയരോഗം വളരാനും, വഴക്കുകള്‍ പൊട്ടിപ്പുറപ്പെടാനും സാധ്യതകള്‍ വളരെയധികമാണ്. അകലം കൂടുംതോറും അകല്‍ച്ച വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുന്നു. എന്നാല്‍, ഇതിനെയെല്ലാം തരണം ചെയ്ത്, പ്രണസാക്ഷാത്കാരം നടത്തിയെടുക്കുന്നവരാണ് താരങ്ങള്‍. നിങ്ങള്‍, ഇത്തരം പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നവരാണോ? പ്രശ്നങ്ങള്‍ മാറ്റിയെടുക്കാനും, പ്രണയം അതേപടി നിലനിര്‍ത്താനും സഹായിക്കുന്ന ചില ടിപ്സ് ഇതാ!

ആശയവിനിമയം
ഒരു ബന്ധം എല്ലാ കാലത്തും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കണമെങ്കില് അവര്‍ക്കിടയില്‍ കൃത്യമായ ആശയവിനിമയം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ആശയവിനിമയം കുറയുന്നതിനനുസരിച്ച്, ബന്ധത്തില്‍ വിള്ളലുകള്‍ പതിവാകുന്നു. ഒട്ടനവധി പ്രശ്നങ്ങള്‍ പങ്കാളികള്‍ക്കിടയില്‍ ഉണ്ടാകാന്‍ ആരംഭിക്കുന്നു. പലപ്പോഴും സംശയരോഗം പോലും ഇവര്‍ക്കിടയില്‍ ഉണ്ടാകുന്നു.
ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ബന്ധത്തില്‍ സുതാര്യത നിലനിര്‍ത്താനും, നിങ്ങളുടെ സ്നേഹം കൃത്യമായ രീതിയില്‍ പ്രകടിപ്പിക്കാനും ഏറ്റവും അധികം സഹായിക്കുന്നത് ശരിയായ വിധത്തിലുള്ള ആശയവിനിമയമാണ്. അതിനാല്‍, ദിവസത്തില്‍ ഒരു നേരമെങ്കിലും പങ്കാളിയെ വിളിക്കുക. അവരോട് മനസ്സ് തുറക്കുക. നിങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുക.
മുന്‍ഗണ നല്‍കുക
ചിലര്‍ സുഹൃത്തുക്കള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കും. ഇവിടെ പങ്കാളി പലപ്പോഴും രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടാം. ഇത്തരം പ്രശ്നങ്ങള്‍ പങ്കാളിയില്‍ ഒട്ടനവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. തനിക്ക് അധികം പ്രാധാന്യം ഇല്ല എന്ന തോന്നല്‍ ഇവരില്‍ ഉണ്ടായേക്കാം. അവഗണിക്കുന്നതായും ഇവര്‍ക്ക് അനുഭവപ്പെടാം. ഈ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് പങ്കാളിയ്ക്ക് മുന്‍ഗണ നല്‍കുക എന്നതാണ്. പങ്കാളിയ്ക്ക് പ്രാധാന്യം നല്‍കുന്നത് അവരില്‍ നിങ്ങളോടുള്ള സ്നേഹവും വിശ്വാസവും വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു. അതിനാല്‍, പങ്കാളിയ്ക്ക് മുന്‍ഗണ നല്‍കുക.
ട്രിപ്പ് പോകാം
പങ്കാളിയെ കാണാന്‍ മാത്രമായി നാട്ടിലേയ്ക്ക് വരാവുന്നതാണ്. പങ്കാളിയുമൊത്ത് യാത്രകള്‍ പ്ലാന്‍ ചെയ്യുക. പങ്കാളിയ്ക്കുവേണ്ടി സമയം നീക്കി വെയ്ക്കാന്‍ ശ്രമിക്കുക. പങ്കാളിയ്ക്ക് നല്ല സമ്മാനങ്ങള്‍ നല്കാന് ശ്രദ്ധിക്കുക. മനസ്സ് തുറന്ന് സംസാരിക്കുക. ഇത് പങ്കാളിയില്‍ നിങ്ങളോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ഇത്തരം കൂടികാഴ്ചകളില്‍ മനസ്സിലുള്ള എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ വികാരങ്ങള്‍ പ്രകടിപ്പിക്കുക. പങ്കാളിയ്ക്ക നിങ്ങളെ മനസ്സിലാക്കാന്‍ അവസരം നല്‍കുക. നിങ്ങള്‍ ദൂരത്തേയ്ക്ക് പോയെങ്കിലും സ്നേഹത്തില്‍ ഒട്ടും കുറവില്ലെന്ന് പങ്കാളിയെ ബോധിക്കാന്‍ ഇവ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
