Latest Updates
-
വടക്കൻ കേരളത്തിൽ ഷിഗെല്ല ഭീഷണി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകരുത്, ശ്രദ്ധിക്കാൻ കാര്യങ്ങൾ ഇതാ -
ഡൽഹിയിൽ റെഡ് അലർട്ട്: പൊടിക്കാറ്റ് ഭീഷണി, പുറത്തിറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമോ? അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഫിഫ ആവേശത്തിനിടയിൽ വണ്ണം കൂടുമോ? രാത്രിയിലെ കളി കാണുമ്പോൾ കഴിക്കാൻ പറ്റിയ ഹെൽത്തി സ്നാക്സ് ഇതാ! -
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക; മുംബൈയില്‍ വന്‍ റെയ്ഡ്, വ്യാജന്മാരെ തിരിച്ചറിയാം ഇങ്ങനെ -
14 മാസം, 18 കിലോ കുറഞ്ഞു! സ്റ്റിറോയിഡുകളില്ലാതെ കാർത്തിക് ആര്യൻ നേടിയ ആ അവിശ്വസനീയ മാറ്റം -
ജൂൺ 17-ലെ അപൂർവ്വ ചന്ദ്ര-ശുക്ര സംഗമം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉറപ്പ്! -
ത്രിഗ്രഹ യോഗം: ഇന്ന് രാത്രി സൂര്യൻ മിഥുനത്തിലേക്ക്; കരിയറിലും സാമ്പത്തിക നേട്ടങ്ങൾക്കും വൻ മാറ്റങ്ങൾ! -
ജൂൺ 15-ലെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ കൊയ്യാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ജൂൺ 16 സൂര്യസംക്രമണം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ!
ഈ ഒരു ചിന്ത മതി നിങ്ങളുടെ ദാമ്പത്യം അടിമുടി മാറും, പരാതിയും വഴക്കുകളും ഇല്ലാതാകും
Let Them Theory: ദാമ്പത്യം മാത്രമല്ല, ലോകത്തെ എല്ലാ ബന്ധങ്ങളും വളരെ സങ്കീര്‍ണ്ണമാണ്. അവ നമ്മുടെ കയ്യില്‍ നില്ക്കുന്ന ഒന്നല്ല. പക്ഷേ ഒരൊറ്റ ചിന്തയിലൂടെ ബന്ധങ്ങള്‍ നമുക്ക് നല്കുന്ന വൈകാരിക, മാനസിക, ശാരീരിക വിഷമതകളില്‍ നിന്ന് മുക്തരാകാന്‍ കഴിഞ്ഞാലോ. അതെ, ചിന്തയിലെ ഒരേയൊരു മാറ്റം കൊണ്ട് ദാമ്പത്യം അടക്കം എല്ലാ ബന്ധങ്ങളും നമുക്ക് സന്തോഷം മാത്രം തരുന്ന ഒന്നാക്കി മാറ്റാന്‍ സാധിക്കും. ആ ചിന്തയാണ്, അവരെ അവരുടെ വഴിക്ക് വിടുക അഥവാ ലെറ്റ് ദെം.

കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരമായി തോന്നാമെങ്കിലും ആ ചിന്തയുടെ ശക്തി ചെറുതല്ല. വേണ്ടപ്പെട്ടവരില്‍ നിന്നും അകലാനല്ല ഇത് ആവശ്യപ്പെടുന്നത്, പകരം അവരെ നിയന്ത്രിക്കാനും അവരുടെ പ്രവര്‍ത്തികളിലും പ്രതികരണങ്ങളിലും വികാരധീനരാകാനുമുള്ള നമ്മുടെ തോന്നല്‍ ഇല്ലാതാക്കി, സ്വന്തം മാനസികാവസ്ഥയിലും പ്രതികരണത്തിലും ശ്രദ്ധിക്കുക എന്നതാണ് അവരെ വെറുതെ വിടുക, അഥവാ ഡിറ്റാച്ച്മെന്റ് എന്ന ആശയം. ഇന്നത്തെ കാലത്ത് ഈ അശയത്തിന് വളരെയധികം പ്രസക്തിയുണ്ട്. ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തിന് ഏറ്റവും നല്ല മരുന്നാണ് ഈ ചിന്ത.
ഈ ചിന്തയുടെ അടിത്തറ
1950-കളില്‍ ജൂലിയന്‍ ബി റോട്ടര്‍ വികസിപ്പിച്ച കണ്ട്രോള് തിയറിയുടെ ഭാഗമാണ് ലെറ്റ് ദെം. ഒരു വ്യക്തി മറ്റൊരാളെ നിയന്ത്രിക്കുമ്പോഴും മറ്റൊരാളാല്‍ നിയന്ത്രിക്കപ്പെടുമ്പോഴും ഉള്ള വ്യത്യാസങ്ങള്‍ ഈ തിയറി വിശദീകരിക്കുന്നു. ബാഹ്യമായ സാഹചര്യങ്ങളോ വ്യക്തികളോ തങ്ങളോട് കരുണ കാണിക്കണമെന്ന് ആഗ്രഹിക്കുന്നതിന് പകരം സ്വന്തം ചിന്തയിലും പ്രവര്‍ത്തിയിലും ശ്രദ്ധിക്കണമെന്നാണ് ഈ തിയറി നിര്‍ദ്ദേശിക്കുന്നത്. ബുദ്ധമത ആശയങ്ങളുമായി ഈ തിയറിക്ക് അടുത്ത ബന്ധമുണ്ട്. ഒരു പ്രവര്‍ത്തിയുടെ ഫലത്തെ നിയന്ത്രിക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കുന്നതാണ് മനസമാധാനത്തിലേക്കുള്ള വഴിയെന്ന് ബുദ്ധമതത്തില്‍ പറയുന്നു.
സൈക്കോളജിയിലെ അറ്റാച്ച്മെന്റ് തിയറിയുമായും ഇ ലെറ്റ് ദെം ആശയം ബന്ധപ്പെട്ടിരിക്കുന്നു. ആഴത്തിലുള്ള, അര്‍ത്ഥമുള്ള ബന്ധങ്ങള്‍ തേടുകയും അവര്‍ തങ്ങളെ ഉപേക്ഷിക്കുമോ എന്നും സ്നേഹം നഷ്ടപ്പെടുമോ എന്നും ഭയക്കുന്ന, എപ്പോഴും അവരുടെ സ്നേഹം ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്ന, anxious attachment - ഉള്ളയാള്‍ക്ക് ഏറ്റവും നല്ല പരിഹാരം ലെറ്റ് ദെം തിയറിയാണ്. പ്രിയപ്പെട്ടവരെ അംഗീകരിക്കുകയും അവരെ തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പെരുമാറാന്‍ നിര്‍ബന്ധിക്കാതെ അവരെ അവരുടെ വഴിക്ക് വിടുകയും ചെയ്താല്‍ അത് അവരുടെ എല്ലാ ആശങ്കകളും ഇല്ലാതാക്കും.
ദാമ്പത്യത്തിലെ പ്രസക്തി
ആധുനിക കാലത്ത്, പ്രത്യേകിച്ച് ദാമ്പത്യങ്ങളില്‍ ലെറ്റ് ദെം തിയറി വളരെ പ്രസക്തമാണ്. ആധുനിക ലോകം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഒരിടമാണ്. ദാമ്പത്യത്തില്‍ പങ്കാളികള്‍ പരസ്പരം പ്രതീക്ഷകള്‍ തെറ്റിക്കുന്നതും പരസ്പരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം അവരെ അവരുടെ വഴിക്ക് വിടുക എന്ന ചിന്തയിലൂടെ മാറ്റാനാകും. ആ ചിന്താരീതി മനസ്സിന് പൂര്‍ണ്ണസമാധാനം നല്‍കും. മറിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള നിസ്വാര്‍ത്ഥമായ സ്നേഹം ഉത്തമദാമ്പത്യത്തിന് വേണ്ട ഏറ്റവും വലിയ തിരിച്ചറിവാണ്.
ഈ ചിന്തയുടെ നേട്ടങ്ങള്‍
മാനസികമായി നിരവധി നേട്ടങ്ങള്‍ ലെറ്റം ദെം, അഥവാ അവരെ അവരുടെ വഴിക്ക് വിടുക എന്ന ചിന്തയ്ക്കുണ്ട്.
മറ്റുള്ളവരെ നിയന്ത്രിക്കുന്നതും മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടുന്നതും കുറയ്ക്കുന്നതിലൂടെ ഈ ചിന്ത മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു.
സ്വയം നിയന്ത്രിക്കലും സ്വന്തം കാര്യം നോക്കലും പ്രോത്സാഹിപ്പിച്ച് കൊണ്ട് ഈ ചിന്ത ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ കുറയ്ക്കുകയും പരസ്പര ബഹുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
സ്വയം കൂടുതല്‍ മെച്ചപ്പെടാനും സ്വന്തം ഇഷ്ടങ്ങള്‍ക്കും മുന്‍ഗണന നല്‍കാനുമുള്ള ചിന്തയിലൂടെ ബന്ധങ്ങള്‍ ആരോഗ്യകരവും സന്തുലിതവുമാകുന്നു.
പല സാഹചര്യങ്ങളിലും യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ സാധിക്കാത്തത് കൊണ്ട് ഉണ്ടാകുന്ന ആന്തരിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ ഈ ചിന്താഗതി സഹായിക്കുന്നു.
ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു എന്ന ചിന്ത ഉണ്ടാകുന്നതിന് പകരം, ഇത് സംഭവിച്ചു, ഇനി എന്താണ് എന്ന് ചിന്തിക്കാന്‍ ലെറ്റ് ദെം തിയറി ഒരാളെ പഠിപ്പിക്കുന്നു.
മറ്റുള്ളവര്‍ക്ക് അവരുടേതായ സ്വാതന്ത്ര്യത്തില്‍ ജീവിക്കാന്‍ അവസരം നല്‍കുന്നതിലൂടെ, ദാമ്പത്യം കൂടുതല്‍ മനോഹരമാകുന്നു. അവരെ പ്രതിരോധിക്കുക, എന്നതിന് പകരം അവരെ ബഹുമാനിച്ചുകൊണ്ട് സന്തോഷത്തോടെ ജീവിക്കാനാകുന്നു.
പങ്കാളിയെ നിയന്ത്രിക്കാനുള്ള ശ്രമം ഇല്ലെങ്കില്‍ ദാമ്പത്യത്തില്‍ രണ്ട് വ്യക്തികള്‍ക്കും വളരാനുള്ള ഇടമുണ്ടാകും.
മറ്റൊരാള്‍ക്ക് വേണ്ടി, അല്ലെങ്കില്‍ അവരുടെ നിര്‍ബന്ധത്തിന് വേണ്ടി കാര്യങ്ങള്‍ ചെയ്യേണ്ടിവരുന്ന സ്ഥിതി മാറുമ്പോള്‍ ബന്ധത്തില്‍ കൂടുതല്‍ ബഹുമാനവും വിലയും തോന്നിത്തുടങ്ങും.
പങ്കാളിയില്‍ നിന്നോ സാഹചര്യങ്ങളില്‍ നിന്നോ ഉള്ള സമ്മര്‍ദ്ദം കുറയുമ്പോള്‍, അവരെ പ്രതിരോധിക്കേണ്ട അവസ്ഥ കുറയുകയും ബന്ധത്തില്‍ അടുപ്പം കൂടുകയും സുതാര്യത കൂടുകയും ചെയ്യുന്നു.
മുന്‍കരുതല്‍
ലെറ്റ് ദെം, അവരെ അവരുടെ വഴിക്ക് വിടൂ എന്ന വാചകങ്ങള്‍ ഒരേസമയം തെറ്റിദ്ധാരണാജനകവുമാണ്. ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമോ, ബന്ധങ്ങളെ അവഗണിക്കലോ അല്ല അതിന്റെ കാതല്‍. തെറ്റിദ്ധരിച്ചാല്‍ നേര്വിപരീതഫലങ്ങള് ആയിരിക്കും ഈ ആശയത്താല്‍ ഉണ്ടാകുക. വൈരാഗ്യം തോന്നാം വൈകാരികമായ അകല്‍ച്ചയും, ആശയവിനിമയം കുറയലും ചിലപ്പോള്‍ ശാരീരിക പീഡനങ്ങള്‍ പോലും ഉണ്ടാകാം.
പങ്കാളികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ മറയ്ക്കാനുള്ള ഒന്നല്ല അവരെ അവരുടെ വഴിക്ക് വിടുക എന്ന ചിന്ത. പ്രശ്നങ്ങള്‍ ഇല്ലാതാരിക്കാനുള്ള വഴിയായോ പ്രധാനപ്പെട്ട സംഭാഷണങ്ങള്‍ ഒഴിവാക്കാനുള്ള വഴിയായോ ആയി ഇതിനെ കാണരുത്.
ഈ ആശയം എങ്ങനെ നടപ്പിലാക്കാം
ലെറ്റം ദെം തിയറി ഫലപ്രദമായി നടപ്പിലാക്കുന്നതിന് പൂര്‍ണ്ണമനസ്സും അതെക്കുറിച്ച് പൂര്‍ണ്ണ അവബോധവും വേണം. എപ്പോഴാണ് ഈ തിയറി ഒരു ബന്ധത്തിന് മുതല്‍ക്കൂട്ടാകുക എന്നും എപ്പോഴാണ് ഹാനികരമാകുക എന്നും മനസ്സിലാക്കിയിരിക്കണം. ആശയവിനിമയം വളരെ പ്രധാനമാണ്. എന്താണ് തനിക്ക് തോന്നുന്നതെന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും പങ്കാളിയെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. തെറ്റിദ്ധാരണകള്‍ ഇല്ലാതിരിക്കാനും ബന്ധം കൂടുതല്‍ ദൃഢമാകാനും അത് ആവശ്യമാണ്.
പ്രായോഗികമായി ഈ തിയറി നടപ്പിലാക്കാനുള്ള വഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ലെറ്റ് ദെം (അംഗീകരിക്കുക)
മറ്റൊരാളുടെ പെരുമാറ്റത്താല്‍ പ്രകോപിതരാകുമ്പോള്‍, അപ്പോള്‍തന്നെ അതിനെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഒരു സെക്കന്‍ഡ് ശാന്തരാകുക, യാഥാര്‍ത്ഥ്യം അംഗീകരിക്കുക. നന്നായി ശ്വാസമെടുത്ത്, സമാധാനം വീണ്ടെടുക്കാന്‍ ശ്രമിക്കുക. പെട്ടെന്നുള്ള പ്രതികരണം ഒഴിവാക്കാന്‍ അത് സഹായിക്കും.
ലെറ്റ് യുവര്‍സെല്‍ഫ് (പരിശോധിക്കുക)
നിങ്ങളുടെ തോന്നലുകളെ മനസ്സിലാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ മൂല്യങ്ങളിലും ആവശ്യങ്ങളിലും നിന്നുകൊണ്ട് പ്രതികരിക്കുക. തങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുക അതിനായി സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കാം. മറ്റുള്ളവരുടെ പ്രവൃത്തിയെയും നമ്മുടെ മൂല്യങ്ങളെയും വേര്‍തിരിച്ച് മനസ്സിലാക്കുക.
ആക്ഷന്‍ (പ്രതികരിക്കുക)
നിങ്ങളുടെ മാനസിക, വൈകാരിക ക്ഷേമവുമായി പൊരുത്തപ്പെടുന്ന രീതിയില്‍, വളരെ ക്രിയാത്മകമായി പ്രതികരിക്കുക.
മറ്റുള്ളവരോട് ഇടപെടുമ്പോള്‍ മാത്രമല്ല, ജീവിതത്തില്‍ സ്വീകരിക്കാവുന്ന നല്ലൊരു കാഴ്ചപ്പാട് കൂടിയാണ് ലെറ്റ് ദെം തിയറി. നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യങ്ങള്‍ അംഗീകരിക്കുക, അതില്‍ നിന്നും പുറത്തുകടക്കാനുള്ള നമ്മുടെ കഴിവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രതികരിക്കുമ്പോള്‍ വളരെ ആലോചിച്ച് പ്രതികരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications