Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ദാമ്പത്യം കൂടുതല്‍ സന്തോഷകരമാക്കണോ? ജ്യോതിഷം പറയുന്ന ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ
Marriage Happiness: ദാമ്പത്യം സന്തോഷകരവും സമാധാനകരവും ആയിരിക്കണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. എന്നാല്‍ ചിലപ്പോഴെല്ലാം നമ്മുടെ ആഗ്രഹങ്ങളെ മറികടന്ന് ദാമ്പത്യത്തില്‍ ചില പ്രശ്നങ്ങള്‍ കടന്നുകൂടും. ചിലപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് മാറും. ചിലപ്പോള്‍ മാറാതെ എന്നും ദാമ്പത്യത്തില്‍ കനലായി നില്‍ക്കുകയും ചെയ്യും. ദാമ്പത്യം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ബന്ധമാണ്. താഴെ വീണാല്‍ ഉടയുമെന്ന ബോധ്യത്തോടെ വളരെ കരുതലോടെ അത് കൊണ്ടുനടക്കണം. അല്ലെങ്കില്‍ നിലത്തുവീഴുകയും പരിക്ക് പറ്റുകയോ ഉടയുകയോ ഒക്കെ ചെയ്തെന്നുവരാം.

ദാമ്പത്യത്തില്‍ വലിയ പ്രതിസന്ധികളൊന്നും ഇല്ലാതിരിക്കാനും കൂടുതല്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകാനും വേദ ജ്യോതിഷവും വാസ്തുശാസ്ത്രവും ചില പരിഹാരങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
രാശിപ്പൊരുത്തം
വേദ ജ്യോതിഷം അനുസരിച്ച് ഒരു ദാമ്പത്യത്തില്‍ രാശിപ്പൊരുത്തം വളരെ പ്രധാനമാണ്. ദമ്പതിമാരുടെ രാശികള്‍ തമ്മില്‍ എത്രത്തോളം പൊരുത്തമുണ്ടെന്ന് സാധാരണയായി വിവാഹത്തിന് മുമ്പ് നോക്കുന്നതാണ്. രാശിപ്പൊരുത്തം ഉണ്ടെങ്കിലേ ഭാര്യാഭര്ത്താക്കന്മാര്ക്ക് പരസ്പരം മനസ്സിലാക്കാനും ഉള്ളിലുള്ളതെല്ലാം തുറന്നുപറയാനും സാധിക്കുകയുള്ളു. രാശിപ്പൊരുത്തം ഉണ്ടെങ്കില്‍ ആ ദാമ്പത്യം കൂടുതല്‍ ദൃഢമായിരിക്കും.
കിടപ്പുമുറിയുടെ ദിശ
വാസ്തുശാസ്ത്രപ്രകാരം ഒരു വീട്ടില്‍ ഭാര്യാഭര്ത്താക്കന്മാര് കിടക്കുന്ന മുറി തെക്കുപടിഞ്ഞാറ് ദിശയില്‍ ആയിരിക്കണം. അങ്ങനെയാണെങ്കില്‍ ആ ബന്ധത്തിന് സ്ഥിരതയും വിശ്വാസ്യതയും ഉണ്ടായിരിക്കും. തെക്ക്പടിഞ്ഞാറ് ദിശയിലെ കിടപ്പുമുറി ദമ്പതിമാര്‍ക്കിടയിലെ സ്നേഹം കൂടുതല്‍ ദൃഢമാക്കുമെന്നും അവര്‍ക്ക് പരസ്പരം കൂടുതല്‍ അടുക്കാന്‍ സാധിക്കുമെന്നും വാസ്തുശാസ്്രതം പറയുന്നു.
നിറങ്ങള്‍
കിടപ്പുമുറിയിലെ നിറങ്ങള്‍ പിങ്ക്, പച്ച, അല്ലെങ്കില്‍ ഇളം വയലറ്റ് പോലെ ഇളം നിറങ്ങള്‍ ആയിരിക്കണം. വാസ്തു പ്രകാരം ഈ നിറങ്ങള്‍ സ്നേഹം, സമാധാനം എന്നിവയെ സൂചിപ്പിക്കുകയും പരസ്പരബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
വടക്ക്കിഴക്ക് മൂല
ഒരു വീട്ടില്‍ ഭാര്യാഭര്‍തൃബന്ധം എന്നെന്നും വാഴണമെങ്കില് ആ വീടിന്റെ വടക്ക്കിഴക്ക് മൂല വൃത്തിയോടെ ഇരിക്കണം. വീട്ടിലുള്ളവരുടെ മനാസമാധാനവുമായി ഈ ദിശ ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല അംഗങ്ങള്‍ക്കിടയില്‍ ശരിയായ ആശയവിനിമയം നടക്കണമെങ്കിലും വൈകാരികമായ സുഖവും സന്തോഷവും ഉണ്ടാകണമെങ്കിലും ഈ സ്ഥാനം വൃത്തിയായിരിക്കണം.
ചന്ദ്രരാശികളുടെ പൊരുത്തം
ഒരു വ്യക്തിയുടെ ചന്ദ്രരാശി അവരുടെ വൈകാരികവശത്തെ സൂചിപ്പിക്കുന്നു. ദാമ്പത്യത്തില്‍ പങ്കാളികളുടെ ചന്ദ്രരാശികളുടെ പൊരുത്തം അവര്‍ക്കിടയില്‍ സ്നേഹവും പരസ്പരധാരണയും ഉറപ്പാക്കുന്നു.
പ്രണയചിഹ്നങ്ങള്‍
ലൗബേര്‍ഡ്സ്, രാധാകൃഷ്ണ ശില്പ്പങ്ങള് തുടങ്ങി സ്നേഹത്തിന്റെ പ്രതീകങ്ങളും ചിഹ്നങ്ങളും വീട്ടിലും കിടപ്പുമുറിയിലും കൂടുതലായി ഉള്‍ക്കൊള്ളിക്കുന്നത് അവിടെ കഴിയുന്ന ഭാര്യാഭര്ത്താക്കന്മാരില് പോസിറ്റീവായ മനോഭാവവും പ്രണയവും നിറയ്ക്കുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.
കണ്ണാടിയുടെ സ്ഥാനം
ഒരിക്കലും കിടപ്പുമുറിയില്‍ കിടയ്ക്കയ്ക്ക് അഭിമുഖമായി കണ്ണാടി വെക്കരുത്. കാരണം അത് ദാമ്പത്യത്തില്‍ പ്രശ്നങ്ങളും സമ്മര്‍ദ്ദവും ഉണ്ടാക്കുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. അങ്ങനെ കണ്ണാടി ഉണ്ടെങ്കില്‍ അവയുടെ സ്ഥാനം മാറ്റുകയോ രാത്രിയില്‍ അത് മൂടിവെക്കുകയോ ചെയ്യണം.
ശുക്രനെ പ്രീതിപ്പെടുത്തുക
പ്രണയത്തിന്റെയും ആകര്‍ഷണത്തിന്റെയും ഗ്രഹമാണ് ശുക്രന്. അതുകൊണ്ട് ശുക്രനെ പ്രീതിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുകയും മന്ത്രങ്ങള്‍ ജപിക്കുകയും ദോഷപരിഹാരങ്ങള്‍ ചെയ്യുകയും ചെയ്യുന്നത് ദാമ്പത്യത്തിന് ഗുണകരമാകും.
ജ്യോതിഷ നിര്‍ദ്ദേശങ്ങളും വാസ്തുശാസ്ത്രവും കൃത്യമായി പാലിച്ചാല്‍ ദാമ്പത്യത്തില്‍ ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലെ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications
