Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ദാമ്പത്യ ജീവിതത്തില്‍ ഇനി കണ്ണീരും കയ്പ്പുമില്ല: 7 സൂചനകളില്‍ ഭാര്യാ-ഭര്‍തൃബന്ധം ശക്തം
ഇന്നത്തെ കാലത്ത് വിവാഹത്തേക്കാള്‍ കൂടുതലായി വിവാഹ മോചനം നടക്കുന്ന ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കാരണം ഒരുമിച്ച് ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ സാധിക്കില്ല എന്ന അവസ്ഥയില്‍ ഡിവോഴ്സ് എന്ന ഓപ്ഷന് പലപ്പോഴും അനിവാര്യമായി മാറുന്നു. എന്നാല്‍ അഡ്ജസ്റ്റുമെന്റുകളേക്കാള് വിവാഹ ജീവിതത്തില്‍ അല്ലെങ്കില്‍ ദാമ്പത്യ ജീവിതത്തില്‍ എപ്പോഴും പരസ്പരം മനസ്സിലാക്കലുകള്ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും ഇതിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. തുറന്ന് സംസാരിക്കുക മനസ്സിലുള്ളത് പറയുക എന്നത് ഇന്നും പലരും അന്യമാക്കി വെച്ചിരിക്കുന്ന ഒന്നാണ്.
എന്നാല്‍ ചില അവസ്ഥകളില്‍ എങ്കിലും നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ദാമ്പത്യ ജീവിതത്തിലെ വിജയത്തിന് വേണ്ടി ചില രഹസ്യങ്ങളും ഉണ്ട്. അവ കൃത്യമായി പാലിച്ച് പോന്നാല്‍ നിങ്ങളുടെ ദാമ്പത്യവും വിജയത്തിലെത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ വിജയകരമായ ദാമ്പത്യത്തിന് വേണ്ടി നാം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും എന്താണ് വിജയകരമായ ദാമ്പത്യത്തിന്റെ ആ രഹസ്യം എന്നും നമുക്ക് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാവുന്നതാണ്.

പരസ്പരം തുറന്ന് സംസാരിക്കുക
എന്ത് കാര്യവും പരസ്പരം തുറന്ന് സംസാരിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ വിള്ളലുകള്‍ ബന്ധത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ സംസാരിക്കുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടത് സത്യസന്ധമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എന്താണ് പങ്കാളി പറയുന്നത് എന്നത് ക്ഷമയോടെ കേട്ടിരിക്കുന്നതിനും ശ്രദ്ധിക്കണം. നിങ്ങള്‍ ഒരിക്കലും പങ്കാളിക്ക് നിങ്ങളുടെ മനസ്സ് വായിക്കാന്‍ കഴിവുള്ള വ്യക്തിയാണ് എന്നത് കണക്കാക്കരുത്. അതുകൊണ്ട് ജീവിതത്തില്‍ എന്ത് പ്രശ്നമുണ്ടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കുന്നതിന് ശ്രദ്ധിക്കണം.
ദിവസത്തെക്കുറിച്ച് സംസാരിക്കൂ
നിങ്ങളുടെ ഒരു ദിവസം എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി സംസാരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജോലിയുള്ള വ്യക്തികളെങ്കില്‍ എന്താണ് സംഭവിക്കുന്നത് ഓഫീസില്‍ എന്തൊക്കെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി പങ്കാളിയോട് സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത്തരത്തില്‍ നിങ്ങള്‍ തമ്മില്‍ എപ്പോഴും ഒരു ആശയവിനിമയം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു.

വ്യക്തിത്വം കാത്തു സൂക്ഷിക്കുക
പങ്കാളികള്‍ പരസ്പരം അവരുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. ഒരു തരത്തിലും നിങ്ങള്‍ കൂടുതല്‍ ആശ്രയിച്ച് ജീവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം കൂടുതല്‍ നിങ്ങള്‍ മറ്റൊരാളെ പറ്റി നില്ക്കുന്നതും ആശ്രയിക്കുന്നതും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാക്കുന്നു. നല്ല കാര്യങ്ങള്‍ ചെയ്താല്‍ ഉടന്‍ തന്നെ പരസ്പരം അഭിനന്ദിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ എന്ത് കോംപ്ലിമെന്റും പരസ്പരം നല്കാന് ശ്രദ്ധിക്കുക. എന്നാല്‍ ഒരാള്‍ മറ്റൊരാളെ ആശ്രയിച്ചാണ് നില്‍ക്കുന്നത് എന്ന കാര്യം മാത്രം ഒന്ന് ശ്രദ്ധിക്കണം.
ഒരുമിച്ച് സമയം ചിലവഴിക്കുക
ഒരുമിച്ച് സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ കാര്യങ്ങള്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് ഓരോ സമയവും വിനിയോഗിക്കുക. തമാശക്കും സന്തോഷത്തിനും ധാരാളം സമയം കണ്ടെത്തുന്നതിന് ശ്രദ്ധിക്കണം. പാകം ചെയ്യുമ്പോഴും ട്രെക്കിംങ് ആണെങ്കിലും യാത്ര പോവുമ്പോഴാണെങ്കിലും ഒരുമിച്ച് സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. എപ്പോഴും ആക്റ്റീവ് ആയി ഇരിക്കുന്നതിന് നിങ്ങള്‍ പരസ്പരം ശ്രദ്ധിക്കുക. ഇതെല്ലാം ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇതെല്ലാം ദാമ്പത്യ വിജയത്തിന്റെ അടിസ്ഥാനമാണ്.

പങ്കാളിയെ അഭിനന്ദിക്കുക
ഇത് പലരും ചെയ്യാത്ത ഒരു കാര്യമായിരിക്കും. ചെറിയ ഒരു അഭിനന്ദനം പോലും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുകയും ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചെറിയ കാര്യങ്ങള്‍ ആണെങ്കില്‍ പോലും അതില്‍ അഭിനന്ദനം പരസ്പരം കൈമാറുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങളില്‍ ജീവിതം തന്നെ ഒരു വെല്ലുവിളിയും പരാജയവും ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചെറുതാണെങ്കിലും വലുതാണെങ്കിലും അതിന് ലഭിക്കുന്ന അഭിനന്ദനം എന്നത് വളരെയധികം ജീവിതത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
ഒരുമിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുക
എന്ത് കാര്യം ചെയ്യുമ്പോഴും ഒരുമിച്ച് ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ തമ്മിലുള്ള ആത്മബന്ധം വര്‍ദ്ധിപ്പിക്കുകയും ജീവിതം വിജയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കുട്ടികളുടെ കാര്യവും കരിയറും യാത്രകളും പണവും എന്ത് തന്നെയായാലും പങ്കാളിയോട് കൂടി ആലോചിച്ച് സംസാരിച്ച് വേണം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്. സ്വന്തം ഇഷ്ടത്തിന് ഒരിക്കലും ഒരു കാര്യവും ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ എല്ലാ പദ്ധതി ആസൂത്രണത്തിന് പിന്നിലും പങ്കാളിയുടെ സാന്നിധ്യം ഉറപ്പ് വരുത്തിയാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം കരസ്ഥമാക്കാം എന്നതാണ് സത്യം.

മാറ്റങ്ങളെ അംഗീകരിക്കുക
ഒരു വ്യക്തി ഒരിക്കലും ജീവിതത്തിലുടനീളം ഒരുപോലെ ആയിരിക്കുകയില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അവര്‍ക്ക് മാറ്റം സംഭവിക്കുന്നു. സമയം, ആളുകളുമായി ഇടപെടുന്ന രീതി എന്നിവയെല്ലാം തന്നെ വളരെയധികം പ്രാധാന്യത്തോടെ കാണേണ്ട ഒന്ന് തന്നെയാണ്. ഇതെല്ലാം വ്യക്തികളില്‍ സ്വാധീനം ചെലുത്തുകയും നിങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു. ഒരു പങ്കാളി എന്ന നിലക്ക് ഇത്തരം മാറ്റങ്ങളെ നിങ്ങള്‍ അംഗീകരിക്കുന്നതിന് തയ്യാറാവുക. ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിനും മുന്നേറുന്നതിനും ഇത് വളരെ അത്യാവശ്യമാണ്. കുറ്റങ്ങളും കുറവുകളും എടുത്ത് പറയാതെ അവരിലെ നല്ല മാറ്റത്തെ അംഗീകരിക്കുകയും ചെയ്യുക.



Click it and Unblock the Notifications

