Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
പെണ്‍കുട്ടിക്ക് ഈ 5 ഗുണങ്ങളുണ്ടെങ്കില്‍ ചെക്കന് കെട്ടാന്‍ തയ്യാര്‍: സൗന്ദര്യമല്ല മാനദണ്ഡം
പ്രണയ വിവാഹവും അറേഞ്ച്ഡ് മാര്യേജും ജീവിതത്തിന്റെ രണ്ട് ഭാഗങ്ങളാണ്. പ്രണയിച്ച് വിവാഹം കഴിച്ചാലും ആലോചിച്ച് വിവാഹം കഴിച്ചാലും മനപ്പൊരുത്തമാണ് എല്ലാത്തിലും ഉപരിയായി വേണ്ടത്. പ്രണയ വിവാഹമാണ് പലപ്പോഴം ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നതും. എന്നാല്‍ അറേഞ്ച്ഡ് മാര്യേജ് ആണെങ്കില്‍ പലപ്പോഴും പലരും ചില ഡിമാന്റുകളും വിവാഹത്തിനായി വെക്കുന്നു. എന്നാല്‍ നിശ്ചയിച്ച വിവാഹത്തില്‍ സ്ത്രീയും പുരുഷനും പരസ്പരം ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്.
അതില്‍ പുരുഷന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുകയാണെങ്കില്‍ പലപ്പോഴും സ്ത്രീക്കുണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ചില ഗുണങ്ങളുണ്ട്. വധുവിനെ തിരഞ്ഞെടുക്കുമ്പോള്‍ അവള്‍ക്കുണ്ടായിരിക്കണം എന്ന് വരന് ആഗ്രഹിക്കുന്ന ചില ഗുണങ്ങളുണ്ട്. ഇവ ശരിയായി വന്നാല്‍ വിവാഹത്തിന് പുരുഷന് തയ്യാറാവുന്നു. പലപ്പോഴും പെണ്‍കുട്ടിയെക്കുറിച്ച് പൂര്‍ണമായും മനസ്സിലാക്കാതെ വിവാഹത്തിന് തയ്യാറാവുമ്പോള്‍ അത് പിന്നീട് ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. കൂടാതെ ദമ്പതികള്‍ പരസ്പരം അകന്ന് പോവുകയും ചെയ്യുന്നു.

നിങ്ങള്‍ എന്താണ് ഇഷ്ടപ്പെടുന്നത്?
നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തി എന്താണ് ഏതാണ് എപ്രകാരമാണ് എന്ന കാര്യം കൃത്യമായി മനസ്സിലാക്കുകയാണ് ആദ്യത്തെ കാര്യം. നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടി ഇത്തരത്തിലുള്ളതാണോ അല്ലയോ എന്ന് ആദ്യം മനസ്സിലാക്കി വേണം ഒരു പെണ്‍കുട്ടിക്ക് വാക്കു കൊടുക്കുന്നതിന്. അതിന് ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കാവൂ. ഇഷ്ടപ്പെടാതെയുള്ള വിവാഹം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.
എല്ലാവരോടും സംസാരിക്കുക
വിവാഹം കഴിച്ച് കൊണ്ട് വരുന്ന പെണ്‍കുട്ടി കുടുംബത്തിലെ എല്ലാവരുമായി സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന വ്യക്തിയായിരിക്കണം. ഇത്തരം ഗുണങ്ങളുള്ള പെണ്‍കുട്ടിയെങ്കില്‍ അവരെ വിവാഹം കഴിക്കാന്‍ ഏതൊരു പുരുഷനും ആഗ്രഹിക്കും. അതുകൊണ്ട് തന്നെ സംസാരിക്കുന്നതിനും മറ്റുള്ളവരോടും ഇടപെടുന്നതിനും എല്ലാം മുന്‍കൈ എടുക്കുന്ന പെണ്‍കുട്ടിയാണെങ്കില്‍ അവരെ വിവാഹം കഴിക്കാനും കുടുംബത്തിലേക്ക് കൂട്ടുന്നതിനും പുരുഷന് ഇഷ്ടപ്പെടുന്നു.
സാമ്പത്തിക സ്ഥിതി
പെണ്‍കുട്ടിയുടെ സാമ്പത്തിക സ്ഥിതിയും പലരും ആഗ്രഹിക്കുന്നു. നിങ്ങളുടെ കുടുംബത്തിന് ചേരുന്ന തരത്തിലുള്ള സാമ്പത്തിക സ്ഥിതിയാണോ നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിക്കും എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. രണ്ട് കുടുംബത്തിന്റേയും വരുമാനം നോക്കി നിങ്ങളുടെ കുടുംബത്തിന് അത് സാമ്പത്തിക ബാധ്യതയുണ്ടാവില്ല എന്ന് മനസ്സിലാക്കി വേണം വിവാഹത്തിന് എന്നാണ് പല പുരുഷന്മാരും ആഗ്രഹിക്കുന്നത്. അല്ലാത്ത പക്ഷം പല പ്രശ്നങ്ങളും അനാവശ്യമായി നിങ്ങളെ പിന്തുടരും.
സമ്മര്‍ദ്ദമില്ലാതെ വിവാഹം
പല പെണ്‍കുട്ടികളും വിവാഹത്തിന്റെ കാര്യത്തില്‍ വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പെണ്‍കുട്ടികളെ പലപ്പോഴും ആണ്‍കുട്ടികള്‍ വിവാഹത്തിന് താല്‍പ്പര്യപ്പെടാറില്ല. അതുകൊണ്ട് തന്നെ വിവാഹത്തിന് തയ്യാറാവുന്ന പെണ്‍കുട്ടികളുടെ പൂര്‍ണ സമ്മതം പലപ്പോഴും പുരുഷന്മാര് നോക്കാരുണ്ട്. അല്ലെങ്കില്‍ പിന്നീട് പ്രശ്നത്തിന് അവസാനമുണ്ടാവില്ല എന്നതാണ് സത്യം. അതുകൊണ്ട് ിത്തരം പ്രശ്നങ്ങള്‍ക്ക് പുരുഷന്മാര് പൊതുവേ താല്‍പ്പര്യം കാണിക്കാറില്ല.
കുടുംബത്തിന്റെ ഇഷ്ടം
നിങ്ങള്‍ക്ക് പെണ്‍കുട്ടിയോട് താല്‍പ്പര്യം തോന്നിയാലും പലപ്പോഴും കുടുംബത്തിന് ആ പെണ്‍കുട്ടിയെ അംഗീകരിക്കാന്‍ സാധിക്കാതെ പോവുന്ന സാഹചര്യത്തില്‍ പലപ്പോഴും വിവാഹം മുടങ്ങുന്നു. ഇത്തരം പ്രശ്നങ്ങളിലേക്ക് എത്താന്‍ പുരുഷന്മാര്ക്ക് താല്പ്പര്യമുണ്ടായിരിക്കുകയില്ല. അതുകൊണ്ട് തന്നെ ഭാവിയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നതിനേക്കാള്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകാതെ നോക്കുകയാണ് നല്ലത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
