Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം തകര്‍ച്ചയുടെ വക്കിലാണോ, മുന്‍കൂട്ടി അറിയാന്‍ വഴിയുണ്ട്
പ്രശ്നങ്ങളില്ലാത്ത ബന്ധങ്ങളുണ്ടാകില്ല. അതിപ്പോള്‍ ഭാര്യാ-ഭര്‍തൃ ബന്ധമായാലും പ്രണയബന്ധമായാലും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധമായാലും സൗഹൃദമായാലും. സ്നേഹമുള്ളിടത്തല്ലേ വഴക്കുമുണ്ടാകുകയുള്ളൂ എന്നൊക്കെ പറഞ്ഞ് നിസ്സാര പ്രശ്നങ്ങളെ നമുക്ക് കണ്ടില്ലെന്ന് നടിക്കാം. പക്ഷേ എല്ലാ പ്രശ്നങ്ങളും അങ്ങനെയല്ല. ഒന്ന് കഴിഞ്ഞാല്‍ അടുത്തത് എന്ന നിലയില്‍ എപ്പോഴും പ്രശ്നങ്ങള്‍ മാത്രമുള്ള വ്യക്തിബന്ധങ്ങള്‍ അത്ര ആരോഗ്യകരമല്ല, പ്രത്യേകിച്ച് പ്രണയബന്ധങ്ങള്‍. അത്തരം ബന്ധങ്ങള്‍ എങ്ങനെ തിരിച്ചറിയും എന്നതിനെ കുറിച്ചാണ് ഈ ലേഖനം.

പ്രേമിക്കുമ്പോള്‍ നീയും ഞാനും
പ്രണയം പലപ്പോഴും സങ്കീര്‍ണ്ണമാണ്. ആ സങ്കീര്‍ണ്ണതകളെ മറികടക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ചിലപ്പോള്‍ ആ സങ്കീര്‍ണ്ണതകളെ മറികടക്കാന്‍ കഴിഞ്ഞെന്നും വരില്ല. ഈ ബന്ധത്തില്‍ നിന്നും പിന്മാറേണ്ട സമയമായെന്നും ആ വ്യക്തിയില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാറാടെന്നും തിരിച്ചറിയുന്ന സാഹചര്യങ്ങള്‍ പലരുടെയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകും. ഒരു ബന്ധം വേണ്ടെന്നുവെയ്ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് മാത്രം ജീവിതം തകര്‍ന്നുപോയെന്ന് കരുതുന്ന, നിരാശയുടെ ലോകത്ത് ജീവിക്കുന്ന നിരവധി പേര് ഉണ്ട്.
എന്നാല്‍ ഈ ബന്ധം തനിക്ക് ഗുണകരമല്ലെന്നും സമാധാനവും സന്തോഷവും കണക്കിലെടുക്കുമ്പോള്‍ വേര്‍പിരിയുന്നതാണ് നല്ലതെന്നും മനസ്സിലാക്കി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക വലിയ കാര്യമാണ്. സ്വയം സ്നേഹിക്കുകയും മനസ്സിലാക്കുകയും സ്വന്തം മുന്‍ഗണനകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നത് ജീവിത വിജയത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
എടുത്തുചാടലല്ല വേണ്ടത്, ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കലാണ്
ഒരു ബന്ധം അവസാനിപ്പിച്ച് പുതിയൊരു യാത്ര ആരംഭിക്കുക അത്ര എളുപ്പമല്ല. പക്ഷേ വേണ്ട സമയത്ത് ഉചിതമായ നടപടികള്‍ എടുക്കുകയും സധൈര്യം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ആ സമയവും കടന്നുപോകും, നല്ല സമയം കടന്നുവരും. ഒരു ബന്ധം തകര്ച്ചയിലേയ്ക്കാണോ നീങ്ങുന്നതെന്ന് മുന്‍കൂട്ടി മനസ്സിലാക്കി ആ ബന്ധവുമായി മുന്നോട്ട് പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇവിടെ വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ബന്ധം തകര്‍ച്ചയിലേയ്ക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങള്‍
ആശയവിനിമയം കുറയുക
പരസ്പരം സംസാരിക്കുക എന്നത് ഏതൊരു ബന്ധത്തില്‍ നിര്‍ണ്ണായകമാണ്. പ്രശ്നങ്ങള്‍ ഉള്‍പ്പടെ പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ നിന്നും സ്ഥിരമായി ഒഴിഞ്ഞുമാറുക, ആവശ്യങ്ങളും ആശങ്കകളും പങ്കാളിയെ ധരിപ്പിക്കാന്‍ കഴിയാതെ വരിക എന്നിവയെല്ലാം ആ ബന്ധം അധികകാലം മുന്നോട്ടുപോകില്ല എന്നതിന്റെ ലക്ഷണമാണ്.
വിശ്വാസവഞ്ചന
വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റെയും ആണിക്കല്ല്. ആരോഗ്യകരമായ ബന്ധത്തിന് പരസ്പര വിശ്വാസം കൂടിയേ തീരൂ. നുണകളിലൂടെയോ, വിശ്വാസ വഞ്ചനകളിലൂടെയോ, നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന മറ്റ് പ്രവൃത്തികളിലൂടെയോ പങ്കാളി നിരന്തരമായി വിശ്വാസത്തെ തകര്‍ക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ഒരു ബന്ധത്തിന്റെ കെട്ടുറപ്പ് ഇല്ലാതാക്കും.
പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍
എല്ലാ ബന്ധങ്ങളിലും നല്ല സമയവും ചീത്ത സമയവും ഉണ്ടാകാം. പക്ഷേ ചീത്ത സമയങ്ങളാണ് കൂടുതലെങ്കില്‍, പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ ബന്ധം മുന്നോട്ട് പോകുകയാണെങ്കില്‍ പങ്കാളികള്‍ക്കിടയില്‍ വലിയ അകല്‍ച്ച രൂപപ്പെടാന്‍ അത് കാരണമാകും. ഈ അകല്‍ച്ച ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നതിന്റെ വലിയ സൂചനയാണ്.
വൈകാരികമായ അടുപ്പമില്ലായ്മ
ഒരു ബന്ധത്തില്‍ ശാരീരികമായ അടുപ്പം പോലെ തന്നെ പ്രധാനമാണ് വൈകാരികമായ അടുപ്പവും. നിങ്ങളുടെ പങ്കാളിയുമായി വൈകാരികമായി അകല്‍ച്ചയിലാണെന്ന് തോന്നുകയും നിങ്ങളുടെ ചിന്തകളും തോന്നലുകളും തുറന്ന് സംസാരിക്കാന്‍ കഴിയാതെ വരികയും ചെയ്യുകയാണെങ്കില്‍ ആ ബന്ധം നിങ്ങളുടെ വൈകാരികമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലെന്നാണ് അര്‍ത്ഥം. അത്തരം ബന്ധങ്ങള്‍ ഒരിക്കലും ശാശ്വതമല്ല.
സംതൃപ്തിയില്ലായ്മ
എല്ലാ അര്‍ത്ഥത്തിലുമുള്ള സന്തോഷം, സംതൃപ്തി, പിന്തുണ എന്നിവയെല്ലാമാണ് ഒരു ബന്ധത്തില്‍ നിന്നും നമ്മള് ആഗ്രഹിക്കുന്നത്. എന്നാല്‍ നിരന്തരമായി സങ്കടപ്പെടേണ്ടി വരിക, സംതൃപ്തില്ലാതിരിക്കുക, പിന്തുണ ലഭിക്കാതെ വരിക എന്നിവയെല്ലാം ആ ബന്ധത്തിന്റെ ദുര്‍ബലതയെ കാണിക്കുന്നു. അത്തരം സൂചനകളെ അവഗണിക്കാതെയിരിക്കുക.
വ്യത്യസ്ത താല്‍പ്പര്യങ്ങള്‍
രണ്ട് വ്യക്തികള്‍ക്ക് പല കാര്യങ്ങളിലും വ്യത്യസ്ത താല്‍പ്പര്യങ്ങളായിരിക്കും. അത് സാധാരണമാണ്. ഒരു ബന്ധം തിരഞ്ഞെടുക്കുമ്പോള്‍ നമ്മുടെ താല്‍പ്പര്യങ്ങളുമായി ഒത്തുപോകുന്നവരെ ആയിരിക്കും നമ്മള് തിരഞ്ഞെടുക്കുക. പക്ഷേ, പിന്നീട് ആ താല്‍പ്പര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. പക്ഷേ താല്‍പ്പര്യങ്ങള്‍ തീര്‍ത്തും വിരുദ്ധമായി മാറുകയാണെങ്കില്‍ മുന്നോട്ടുള്ള ജീവിതത്തില്‍ ഒത്തുപോകുക ബുദ്ധിമുട്ടുള്ള കാര്യമായി മാറും.
ബഹുമാനമില്ലായ്മ
പരസ്പര ബഹുമാനം ആരോഗ്യകരമായ ബന്ധത്തിന് അത്യന്താപേക്ഷിതമാണ്. പങ്കാളി നിരന്തരമായി നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും ചിന്തകള്‍ക്കും വില നല്‍കാതിരിക്കുകയും അപമാനിക്കുകയും തീര്‍ത്തും ബഹുമാനമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ വ്യക്തിത്വത്തെ തകര്‍ക്കും.
സ്വാതന്ത്രമില്ലായ്മ
സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം ഒരു ബന്ധത്തെ കൂടുതല്‍ ദൃഢമാക്കും. എന്നാല്‍ നേരെ മറിച്ച് പങ്കാളിയുടെ നിയന്ത്രണത്തിലാകുക, സ്വാതന്ത്രത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയാതിരിക്കുക എന്നിവയെല്ലാം ആ ബന്ധത്തില്‍ നിന്നും പുറത്തുകടക്കേണ്ടതിന്റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത്.
അംഗീകരിക്കാനാകാത്ത കാര്യങ്ങള്‍ ആവര്‍ത്തിക്കുക
നമുക്കൊരിക്കലും അംഗീകരിക്കാനാകാത്ത കാര്യങ്ങള്‍ നിരന്തരം പങ്കാളിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുകയാണെങ്കില്‍ ആ ബന്ധം അത്ര സുഗമമല്ലെന്നാണ് അര്‍ത്ഥം. തന്റെ സ്വഭാവങ്ങളും ചെയ്യുന്ന കാര്യങ്ങളും പങ്കാളിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് അറിഞ്ഞിട്ടും അത് തിരുത്താനാകാത്തവരാണ് നിങ്ങളുടെ ഒപ്പമെങ്കിലും അവരുടെ കൂട്ട് വേണ്ടെന്ന് വെക്കുകയാണ് നിങ്ങള്‍ക്ക് നല്ലത്.
മനസ്സ് പറയുന്നത് കേള്‍ക്കുക
നമ്മുടെ ചില തോന്നലുകള്‍ തീരുമാനമെടുക്കലില്‍ പ്രധാനമാണ്. ഉദാഹരണത്തിന് പ്രത്യേകിച്ചൊരു കാരണവും എടുത്തുപറയാന്‍ ഇല്ലെങ്കിലും ഈ ബന്ധത്തിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്ന് നിരന്തരമായി മനസ്സ് പറയുകയാണെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടാകുമെന്ന് മനസ്സിലാക്കുക. ഇനി അഥവാ സ്വന്തം തോന്നലുകളില്‍ വിശ്വാസമില്ലെങ്കില്‍ അവയെ മുന്‍നിര്‍ത്തി ഒരു തീരുമാനം എടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് വിശ്വാസമുള്ള പുറത്ത് നിന്നും ഒരാളുടെ ഉപദേശം തേടുക.



Click it and Unblock the Notifications