Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ഭര്‍ത്താവിന് ഈ സ്വഭാവങ്ങള്‍ ഉണ്ടോ? ബന്ധം ദീര്‍ഘകാലം മുന്നോട്ടു പോകില്ല!
ഒരു ദാമ്പത്യം ദീര്‍ഘകാലം മുന്നോട്ട് കൊണ്ടുപോകാന്‍ പങ്കാളികള്‍ ഇരുകൂട്ടരും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഒരു വ്യക്തി മാത്രം ശ്രമിച്ചാല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്ന ഒന്നല്ല ദാമ്പത്യം. പങ്കാളികള്‍ക്കിടയിലെ ചെറിയ പ്രശ്നങ്ങള്‍ പോലും ഭാവിയില്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നതിന് കാരണമായേക്കാം. ഭാര്യമൂലം ഭര്‍ത്താവിനും, ഭര്‍ത്താവ് മൂലം ഭാര്യയ്ക്കും നിരവധി ബുദ്ധിമുട്ടുകളും മാനസിക പ്രശ്നങ്ങളും അനുഭവപ്പെടാം.

നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവിന് അമിത പ്രാധാന്യം നല്കുന്ന വ്യക്തിയാണോ നിങ്ങള്‍? നിങ്ങള്‍ എത്ര സ്നേഹം കാണിച്ചിട്ടും, ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്നത് താഴെ പറയുന്ന വിധത്തിലുള്ള പ്രതികരണങ്ങളാണോ? എങ്കില്‍ ഈ ബന്ധം ദീര്‍ഘകാലം നിലനില്ക്കും എന്ന ചിന്ത വേണ്ടേ വേണ്ട. അവ എന്തെല്ലാമെന്ന് നോക്കാം.
അവഗണന
ഭാര്യ എത്ര സ്നേഹം കാണിച്ചിട്ടും അവഗണന മാത്രമാണ് ലഭിക്കുന്നതെങ്കില്‍, നിങ്ങളുടെ ഭര്‍ത്താവിന് ചിലപ്പോള്‍ നിങ്ങളോട് താല്പര്യക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഭര്‍ത്താവിന് മറ്റു സ്ത്രീകളുമായി അടുപ്പം ഉണ്ടെങ്കില്‍ ഭാര്യയോട് അവഗണന കാണിക്കാം. താല്പര്യമില്ലാതെ വീട്ടുകാരുടെ ഇഷ്ടത്തിനൊത്ത് വിവാഹം കഴിച്ചവരാണെങ്കില്‍ ഇതും ദാമ്പത്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്.
ഇവ കൂടാതെ, ഭാര്യ പറയുന്ന അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കാതിരിക്കുന്നതും, ഭാര്യയെ ഒരു കാര്യത്തിലും പരിഗണിക്കാതിരിക്കുന്നതും നല്ല ദാമ്പത്യത്തിന്റെ ലക്ഷണമല്ല. ഇത്തരം ബന്ധങ്ങള്‍ പലപ്പോഴും ഡിവോഴ്സിലേയ്ക്ക് എത്താനുള്ള സാധ്യതയും അമിതമാണ്.
സംശയം
വിശ്വാസം ഇല്ലെങ്കില്‍ ഒരു ബന്ധവും ദീര്‍ഘകാലം മുന്നോട്ട് നയിക്കാന്‍ സാധിക്കുന്നതല്ല. ദാമ്പത്യത്തില്‍ ഭാര്യയ്ക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന് സംശയരോഗം വന്നാല്‍, എത്ര ശ്രമിച്ചാലും അത് മാറ്റിയെടുക്കാന്‍ സാധിക്കുന്നതല്ല. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ നിരന്തരം സംശയിക്കുകയാണെങ്കില്, അതിനര്‍ത്ഥം അദ്ദേഹത്തിന് നിങ്ങളില്‍ വിശ്വാസക്കുറവ് അമിതമാണെന്നാണ്. ചില സംശയ രോഗങ്ങള്‍ ഭാര്യയെ മാനസികവും ശാരീരികവുമായി തളര്‍ത്താം. ഇത് നല്ലൊരു ദാമ്പത്യ ബന്ധത്തിന്റെ ലക്ഷണമല്ല. ദീര്‍ഘകാലം ഇത്തരം ബന്ധം നിലനിര്‍ത്തുന്നത് നിരവധി പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നതാണ്. അതിനാല്‍, ഇത്തരം ബന്ധങ്ങള്‍ക്ക് വളരെ വേഗത്തില്‍ കടിഞ്ഞാണിടുന്നത് നല്ലതാണ്.
സ്വന്തം കാര്യം നോക്കുന്നത്
ചില വ്യക്തികള്‍ സ്വന്തം കാര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണ നല്‍കുന്നത് കാണാം. സ്വന്തം വീട്ടുകാര്‍ നല്ലത്, സ്വന്തം സുഹൃത്തുക്കള്‍ നല്ലതാണ്, അങ്ങനെ ഞാനും, എന്റെ സ്വന്തക്കാരും സൂപ്പറാണ് എന്ന ചിന്താഗതി പലപ്പോഴും ഭാര്യമാര്‍ക്ക് തലവേദനയാകാം. ഭാര്യയുടെ വീട്ടുകാരെ അവഗണിക്കുന്നതിനും,അവരെ കുറ്റം പറയുന്നതിനും ഇവ നയിക്കാം. ഭാര്യയുടെ ആവശ്യങ്ങളെ തരം താഴ്ത്തുന്നതിലേയ്ക്കും വീട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിലേയ്ക്കും നയിക്കുന്നു. ഇത് ഭാവിയില്‍ നിരവധി പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. പലപ്പോഴും ഡിവോഴ്സിലേയ്ക്ക് എത്താനും സാധ്യത കൂടുതലാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications