Latest Updates
-
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ!
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടാലും ഈ പുരുഷന്മാരില് പ്രണയം തുളുമ്പി നിറയും
വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രണയവും സ്നേഹവും ഉത്തരവാദിത്വങ്ങളും കടമകളും എല്ലാം പങ്കിട്ടെടുക്കുന്ന ഒര ഉടമ്പടി തന്നെയാണ്. ഈ പറഞ്ഞ കാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ വരുമ്പോള്‍ പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്ക് തുടക്കം കുറിക്കും. എന്നാല്‍ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞും നിങ്ങളുടെ പങ്കാളി ഇനി പറയുന്ന സ്വഭാവക്കാരാണെങ്കില്‍ നിങ്ങളുടെ ജീവിതം കളറാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
വിവാഹത്തിന് ശേഷം എത്ര വര്‍ഷം കഴിഞ്ഞാലും പ്രണയം അതുപോലെ തന്നെ നിലനില്‍ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കും എന്നതിനേക്കാളുപരി പങ്കാളികള്‍ തമ്മിലുള്ള പ്രണയം നിലനിര്‍ത്തുന്നു. എന്തൊക്കെ കാര്യങ്ങളാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ഹോബികള്‍ പരസ്പരം മനസ്സിലാക്കുക
ജീവിതത്തില്‍ ഒരു വ്യക്തിയെ കൃത്യമായി മനസ്സിലാക്കുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. അതില്‍ വിവാഹത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാലും മാറ്റം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ദമ്പതികള്‍ പരസ്പരം ആസ്വദിക്കുന്ന തരത്തിലുള്ള ഹോബികള്‍ തുടര്‍ന്ന് കൊണ്ടിരിക്കണം. അത് പാചകമാണെങ്കിലും യാത്രയാണെങ്കിലും പെയിന്റിംഗ് ആണെങ്കിലും തുടര്‍ന്ന് കൊണ്ടിരിക്കണം.
ഡേറ്റിംങ് മറക്കരുത്
വിവാഹം കഴിഞ്ഞെന്ന് കരുതി പ്രണയിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും നടത്തേണ്ടതില്ല. ഡേറ്റിംഗിന് വേണ്ടി സമയം കണ്ടെത്തുകയും അത്തരം കാര്യങ്ങള്‍ പരസ്പരം സംസാരിച്ച് തീരുമാനിക്കുകയും വേണം. ഇത് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ നിറക്കുന്നതിന് സാധിക്കുന്നു. കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ പോലുള്ളവ സെറ്റാക്കുന്നതിനും ശ്രദ്ധിക്കണം.
തുറന്ന് ആശയവിനിമയം
സംസാരം എപ്പോഴും പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് തുറന്ന ആശയവിനിമയം നിര്‍ബന്ധമായും നല്ലൊരു ബന്ധത്തിന്റെ അടിസ്ഥാനം തന്നെയാണ്. എന്നാല്‍ തുറന്ന ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകത ബന്ധങ്ങള്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. പ്രണയവും സ്നേഹവും എല്ലാം ഇതില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്നതാണ്.
പരസ്പരം സര്‍പ്രൈസുകള്‍
പരസ്പരം സര്‍പ്രൈസുകള്‍ നല്‍കുന്നതിന് ശ്രദ്ധിക്കുക. ചെറിയ രീതിയിലുള്ള സര്‍പ്രൈസുകള്‍ നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കും. പങ്കാളിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കുക, നല്ല കാര്യങ്ങള്‍ക്ക് അഭിനന്ദനം നല്‍കുക എന്നിവയെല്ലാം തന്നെ വളരെയധികം പ്രണയവും സ്നേഹവും നിങ്ങളുടെ ബന്ധത്തില്‍ വളര്‍ത്തുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യാം.
ഒരുമിച്ച് യാത്ര ചെയ്യുക
യാത്ര ചെയ്യുന്നതിലൂടെ നിങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. കാരണം ഒരുമിച്ചുള്ള യാത്രകള്‍ എപ്പോഴും നല്ല ഓര്‍മ്മകള്‍ നല്‍കുന്നതാണ്. പുതിയ സ്ഥലങ്ങള്‍ പ്രിയപ്പെട്ട വ്യക്തിക്കൊപ്പം സഞ്ചരിക്കുന്നത് നിങ്ങളുടെ ബന്ധത്തെ എന്നും ലൈവ് ആയി നിലനിര്‍ത്തുന്നു. അതോടൊപ്പം തന്നെ സന്തോഷവും സ്നേഹവും വര്‍ദ്ധിപ്പിക്കുന്നു.
ശാരീരിക സ്നേഹം നിലനിര്‍ത്തുക
ശാരീരിക സ്നേഹം എന്നത് ഒരിക്കലും ലൈംഗിക ബന്ധം മാത്രമല്ല. ഒരു കെട്ടിപ്പിടിക്കുന്നതോ കൈകള്‍ ചേര്‍ത്ത് പിടിക്കുന്നതോ മുത്തം നല്കുന്നതോ എല്ലാം നിങ്ങളുടെ ബന്ധത്തില്‍ ആവേശവും സ്നേഹവും നിറക്കുന്നതാണ്. ഇതെല്ലാം നിങ്ങളുട ജീവിതം വര്‍ഷങ്ങളോളം പ്രണയം നിറഞ്ഞ് തുളുമ്പുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
