Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
വിവാഹത്തോടെ പടി കയറി വരും ഐശ്വര്യം: കൂടെയുള്ളത് ഈ നാളുകാരെങ്കില്‍ തിരിഞ്ഞ് നോക്കേണ്ട
വിവാഹം എന്നത് രണ്ട് വ്യക്തികളെ മാത്രമല്ല രണ്ട് കുടുംബത്തെക്കൂടി ഒന്നിപ്പിക്കുന്നതാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വീട്ടുകാരും കുടുംബക്കാരും എല്ലാവരും ചേര്‍ന്നാണ് തീരുമാനമെടുക്കുന്നത്. എന്നാല്‍ അതിലെല്ലാമുപരി വിവാഹിതരാവാന്‍ തീരുമാനിച്ച വ്യക്തികളുടെ മന:പ്പൊരുത്തമാണ് ഏറ്റവും അനിവാര്യം. പലപ്പോഴും വിവാഹത്തില്‍ ജ്യോതിഷത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ ജ്യോതിഷ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല. പ്രത്യേകിച്ച് വിവാഹത്തിന്റെ കാര്യത്തില്‍.
വിവാഹത്തിന് 27 നക്ഷത്രക്കാരില്‍ എല്ലാ സര്‍വ്വസൗഭാഗ്യവും ഒത്തിണങ്ങിയ ചില നക്ഷത്രക്കാര്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. നിങ്ങളുടെ പങ്കാളി ഈ നക്ഷത്രക്കാരില്‍ ഒരാളാണോ? എന്നാല്‍ ചില സൂചനകള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ലഭിക്കും. ഏതൊക്കെ നക്ഷത്രക്കാരാണ് ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായി വരുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് വൈവാഹിക ജീവിതം വളരെയധികം സന്തോഷം നല്‍കുന്നതായിരിക്കും. അത് മാത്രമല്ല വിവാഹം കഴിക്കുന്ന വ്യക്തിക്കും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പലപ്പോഴും ഇവര്‍ക്ക് മറ്റൊരാളെ ആകര്‍ഷിക്കുന്നതിനുള്ള കഴിവ് വളരെ കൂടുതലായിരിക്കും. ഊര്‍ജ്ജസ്വലരായത് കൊണ്ട് തന്നെ ഇവരുടെ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള നെഗറ്റീവും ബാധിക്കുകയില്ല. സാഹസികമായ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഉന്മേഷത്തോടെ എല്ലാ കാര്യത്തിലും ഇടപെടുകയും സന്തോഷകരമായി കുടുംബ ജീവിതം നയിക്കുന്നതിനും അശ്വതി നക്ഷത്രക്കാര്‍ മുന്നിലാണ്. ദാമ്പത്യ ജീവിതത്തിലെ സന്തോഷം ഇവരെ വെല്ലുവിളികളിലേക്ക് എത്തുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് സൗന്ദര്യവും സര്‍ഗ്ഗാത്മകതയും മറ്റുള്ളവരെ പോഷിപ്പിക്കുന്ന സ്വഭാവവും കൂടുതലാണ്. കൂടാതെ ഇവര്‍ വളരെയധികം വിശ്വസ്തരായിരിക്കും. പങ്കാളിയെ മനസ്സിലാക്കുന്ന സ്വഭാവക്കാരായതിനാല്‍ ഇവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വളരെ കുറവായിരിക്കും. പരസ്പര ബഹുമാനം ഏത് കാര്യത്തിലും ഇവരെ കാത്തിരിക്കുന്നു. പരസ്പര ബഹുമാനത്തിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങളും സന്തോഷവും എല്ലാം നിലനിര്‍ത്താന്‍ സാധിക്കും. സന്തോഷകരമായ ദാമ്പത്യം ജീവിതത്തില്‍ ഇവരെ കാത്തിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടുതല്‍ നേട്ടങ്ങള്‍ ദാമ്പത്യത്തില്‍ കാത്തിരിക്കുന്നു. വളരെയധികം സൗമ്യരും പ്രണയിക്കുന്നവരും സന്തോഷത്തോടെ ജീവിക്കുന്നവരും ആയിരിക്കും മകയിരം നക്ഷത്രക്കാര്‍. ഇവരെ ജീവിതത്തില്‍ കൂടെക്കൂട്ടിയാല്‍ വെച്ചടി വെച്ചടി നിങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാവും. പങ്കാളിയുടെ ശാരീരിക മാനസിക വൈകാരിക ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുന്നവരായിരിക്കും മകയിരം നക്ഷത്രക്കാര്‍. ഇവരുടെ വൈകാരിക അടുപ്പം തന്നെയാണ് ജീവിത വിജയത്തിന് പിന്നില്‍.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം എന്നത് വളരെയധികം സന്തോഷവും സമാധാനവും നിറയുന്നവരായിരിക്കും. അനുകമ്പയും ഉത്തരവാദിത്വവും വളരെയധികം ഇവരില്‍ നിലനില്ക്കും. മാത്രമല്ല ഇവരുടെ ജീവിതം വളരെ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. സ്ഥിരതയുള്ള ഒരു ദാമ്പത്യത്തിലേക്ക് നിങ്ങളെത്തുകയും ചെയ്യുന്നു. പങ്കാളിയുടെ സ്വഭാവത്തിലുണ്ടാവുന്ന സാമ്യത നിങ്ങളുടെ ജീവിതം നിറമാര്ന്നതാക്കും. സന്തോഷകരമായ ദാമ്പത്യം എപ്പോഴും ഇവര്‍ക്ക് സ്വന്തമാണ്. ആഗ്രഹിക്കുന്നതെല്ലാം കുടുംബത്തില്‍ നിലനിര്‍ത്തുന്നതിനും സന്തോഷകരമായി മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കും.
മകം
മകം നക്ഷത്രക്കാരെ വിവാഹം കഴിക്കുന്നതും അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും സന്തോഷകരമായ പല സാഹചര്യങ്ങളും ഇവര്‍ നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു. ആഗ്രഹം പോലെ ഒരു ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. പരസ്പര ബഹുമാനവും സ്നേഹവും ഇവരെ കഴിഞ്ഞേ മറ്റാര്‍ക്കും ഉണ്ടാവുകയുള്ളൂ. ദാമ്പത്യം വളരെയധികം നിറമുള്ളതായിരിക്കും ഈ നക്ഷത്രക്കാര്‍ക്ക്.



Click it and Unblock the Notifications