Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
അവിഹിതം സ്ത്രീകളില്‍; പങ്കാളിയെ വിട്ട് മറ്റ് പുരുഷന്മാരില് ആകൃഷ്ടരാകുന്ന സ്ത്രീകളുടെ സ്വഭാവങ്ങള്‍
ഒരു ബന്ധത്തെ തകര്‍ത്ത് തരിപ്പണമാക്കാന്‍ കെല്‍പ്പുള്ള ഒന്നാണ് അവിഹിത ബന്ധങ്ങള്‍. പ്രണയബന്ധത്തിലായാലും ദാമ്പത്യത്തിലായാലും പുരുഷനോ സ്ത്രീയ്ക്കോ മറ്റൊരാളുമായി ബന്ധമുണ്ടാകുക എന്നത് പൊതുവേ നമ്മുടെ സമൂഹത്തില്‍ സ്വീകാര്യമായ ഒരു കാര്യമല്ല. പക്ഷേ, അത്തരം സംഭവങ്ങള്‍ പതിവായി നമ്മള് കേള്‍ക്കുകയും ചെയ്യാറുണ്ട്. ബന്ധങ്ങളിലെ അവിഹിതം വളരെ സങ്കീര്‍ണ്ണമായ വിഷയമാണ്. ഏതൊരു ബന്ധത്തിലും, എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വേണമെങ്കിലും പങ്കാളിയെ വിട്ട് മറ്റൊരാളോട് അടുപ്പം തോന്നാം.

എന്തായിരിക്കാം അവിഹിത ബന്ധങ്ങളുടെ കാരണം. പങ്കാളിയുമായുള്ള പൊരുത്തക്കേട് മുതല്‍ മറ്റൊരാളോടുള്ള അനിയന്ത്രിതമായ ആകര്‍ഷണം വരെ അവിഹിത ബന്ധങ്ങളുടെ കാരണങ്ങള്‍ പലതാണ്. സ്വഭാവ സവിശേഷതകള്‍, സാഹചര്യങ്ങള്‍, ബന്ധങ്ങളുടെ സ്വഭാവം എന്നിങ്ങനെ പല കാരണങ്ങള്‍ അവിഹിത ബന്ധങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
ദാമ്പത്യത്തെയും പ്രണയത്തെയും മറന്ന് മറ്റ് ബന്ധങ്ങള്‍ക്ക് പിന്നാലെ പോകുന്നതില്‍ സ്ത്രീപുരുഷ വ്യത്യാസമില്ല. പങ്കാളിയെ ചതിക്കുന്ന, മറ്റ് പുരുഷന്മാരുമായി ബന്ധം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ ചില സ്വഭാവ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഒരിക്കലും സംതൃപ്തരാകാത്തവര്
ദാമ്പത്യത്തിലോ പ്രണയത്തിലോ സ്ഥിരമായി അസംതൃപ്തി പ്രകടിപ്പിക്കുന്ന ഭാര്യമാരും കാമുകിമാരും മറ്റ് ബന്ധങ്ങളില്‍ ആകൃഷ്ടരാകാന്‍ സാധ്യതയുള്ളവരാണ്. പങ്കാളി നല്കുന്ന സമ്മാനങ്ങളോ അവരുടെ സര്‍പ്രൈസുകളോ വികാര പ്രകടനങ്ങളോ ഇവരെ സന്തോഷിപ്പിക്കുകയില്ല. ഇങ്ങനെയുള്ളവര്‍ അവരുടെ പങ്കാളിയുടെ സ്നേഹത്തെയോ, കരുതലിനെയോ പിന്തുണയെയോ മാനിക്കുന്നില്ല.
തന്നിഷ്ടപ്രകാരമുള്ള ജീവിതം നയിക്കുന്നവര്‍
എല്ലാ വ്യക്തികള്‍ക്കും ജീവിതത്തില്‍ ചില നിയന്ത്രണങ്ങളും അതിര്‍വരമ്പുകളും ആവശ്യമാണ്. വിവാഹിതരല്ലെങ്കില്‍ കൂടിയും അത് വ്യക്തിജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു നിയന്ത്രണവും ഇല്ലാതെ, തന്നിഷ്ടപ്രകാരമുള്ള ജീവിതം നയിക്കുന്ന സ്ത്രീകള്‍ വിവാഹ ജീവിതത്തിലോ പ്രണയ ബന്ധത്തിലോ എത്തിപ്പെട്ടാല്‍ അവരുടെ ഈ സ്വഭാവം വിനായി തീരും. അവര്‍ക്ക് വളരെ എളുപ്പത്തില്‍ മറ്റൊരു പുരുഷനോട് അടുപ്പം തോന്നുകയും അത് ബന്ധമായി വളരുകയും ചെയ്യാന്‍ സാധ്യതയുണ്ട്..
ചതിക്കുന്ന സ്വഭാവമുള്ളവര്‍
പങ്കാളിയെ ചതിക്കുന്നത് ഒരു സ്വഭാവമായി കൊണ്ടുനടക്കുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് മുമ്പ് നിരവധി പ്രണയബന്ധങ്ങളോ വിവാഹഹബന്ധങ്ങളോ ഉണ്ടായിരിക്കാം. മറ്റൊരാളെ ചതിക്കുന്നതിലൂടെ പ്രത്യേകിച്ചൊരു പ്രശ്നങ്ങളും നേരിടാത്തവര്‍ വീണ്ടും അത്തരം സാഹസങ്ങള്‍ക്ക് മുതിര്‍ന്നേക്കും.
അടങ്ങാത്ത പ്രണയം
വിവാഹതിരായെന്ന് കരുതി മറ്റൊരാളോട് പരിശുദ്ധമായ പ്രണയം തോന്നാതിരുന്നുകൂടാ. പ്രണയം മനുഷ്യസഹജമാണ്. പല കാരണങ്ങള്‍ കൊണ്ട് പങ്കാളിയല്ലാതെ മറ്റൊരാളില്‍ ആകര്‍ഷണം തോന്നുകയും അത് പ്രണയമായി വളരുകയും അത് നിയന്ത്രിക്കാന്‍ കഴിയാതെ അയാളുമായി അടുപ്പത്തിലാകുകയും ചെയ്യുന്നത് സാധാരണയായി കേള്‍ക്കുന്ന കാര്യമാണ്.
ബന്ധങ്ങളെ കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ളവര്‍
ദാമ്പത്യമായാലും പ്രണയമായാലും സമൂഹം അടിച്ചേല്‍പ്പിക്കുന്ന ചിന്താഗതികളില്‍ നിന്നും കാഴ്ചപ്പാടുകളില്‍ നിന്നും മാറിച്ചിന്തിക്കുന്ന ആളുകള്‍ നിരവധിയാണ്. ചില സ്ത്രീകള്‍ ഒരു പുരുഷനുമായി മാത്രം ബന്ധം പുലര്‍ത്തുന്നതിന് എതിരാണ്. അവരെ സംബന്ധിച്ചെടുത്തോളം അവിഹിതം സാധാരണ കാര്യമാണ്. അത് വിവാഹത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുമെന്ന് അവര്‍ കരുതുന്നില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
