Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വിവാഹം അറേഞ്ച്ഡ് എങ്കിലും പങ്കാളി ഉത്തമനായിരിക്കും: കാരണങ്ങള് ഇതെല്ലാം
വിവാഹത്തിന്റെ കാര്യത്തില് പലപ്പോഴും ഒന്നില് കൂടുതല് തവണ ആലോചിച്ചാണ് എല്ലാവരും തീരുമാനം എടുക്കുന്നത്. എന്നാല് ചില ഘട്ടങ്ങളില് അത് പ്രണയ വിവാഹമാണെങ്കിലും വീട്ടുകാര് ആലോചിച്ച് ഉറപ്പിച്ച വിവാഹമെങ്കിലും പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാവും. പങ്കാളിയെ തിരഞ്ഞെടുക്കുന്നതില് വീട്ടുകാര്ക്കും വളരെ വലിയ പങ്ക് തന്നെയാണ് ഉള്ളത്. ഒരു നിര്ണായക തീരുമാനമാണ് ഈ സമയം പലരും എടുക്കുന്നത്. വ്യക്തിപരമായ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു വ്യക്തിയാണെങ്കില് അത് വിവാഹ ജീവിതത്തെ മുന്നോട്ട് നയിക്കുന്നു.
പലപ്പോഴും പ്രണയ വിവാഹത്തേക്കാള് അറേഞ്ച്ഡ് വിവാഹത്തില് ചില കാര്യങ്ങള് ശ്രദ്ധിച്ചാല് ഏറ്റവും മികച്ച പങ്കാളി തന്നെ നിങ്ങള്ക്കുണ്ടാവും. അതിനായി വ്യക്തിപരമായ തിരഞ്ഞെടുപ്പുകളും അതോടൊപ്പം നിങ്ങളുടെ മൂല്യങ്ങളും വളരെയധികം പ്രാധാന്യം അര്ഹിക്കുന്നു. പലപ്പോഴും അറേഞ്ച്ഡ് വിവാഹത്തില് നിങ്ങള്ക്ക് അത്യുത്തമനായ പങ്കാളിയെ എങ്ങനെ കണ്ടെത്താം എന്ന് നോക്കാം.

നിങ്ങളെ തന്നെ മനസ്സിലാക്കുക
പങ്കാളിയെ തിരയുമ്പോള് നിങ്ങളെക്കുറിച്ച് തന്നെ ആദ്യം വിലയിരുത്തുകയും മനസ്സിലാക്കുകയും വേണം. ഇത് നിങ്ങളുടെ ജീവിതത്തില് വളരെയധികം മുതല്ക്കൂട്ടായിരിക്കും. എന്താണ് ലക്ഷ്യം, ഭാവിയിലേക്കുള്ള പ്രതീക്ഷകള് എന്തൊക്കെയെന്നും, ലക്ഷ്യങ്ങളെന്തൊക്കെയെന്നതും കൃത്യമായി ആദ്യം മനസ്സിലാക്കുക. ഈ ബന്ധത്തില് എന്താണ് പ്രധാനപ്പെട്ടതെന്നും മനസ്സിലാക്കുന്നത് വഴി ജീവിതം കൃത്യമായി മുന്നോട്ട് കൊണ്ട് പോവാന് സാധിക്കും.
തുറന്ന ആശയവിനിമയം
വിവാഹം കഴിക്കാന് പോവുന്ന വ്യക്തിയുമായും അല്ലെങ്കില് അദ്ദേഹത്തിന്റെ കുടുംബവുമായോ കൃത്യമായ തുറന്ന ആശയവിനിമയം നടത്തുന്നത് നല്ലതാണ്. നിങ്ങളുടെ മുന്ഗണനകളും പ്രതീക്ഷകളും മനസ്സിലാക്കുകയും കൃത്യമായി ചര്ച്ച ചെയ്യുകയും ചെയ്യുക. മാത്രമല്ല നിര്ദ്ദേശങ്ങള് എന്തൊക്കെയെന്നും കൃത്യമായി പരസ്പരം മനസ്സിലാക്കാന് സാധിച്ചാല് അത് പങ്കാളിയ്ക്കും ആശ്വാസം നല്കും.
അനുയോജ്യത നിര്ബന്ധം
പുറമേ കാണുന്ന ചേര്ച്ചയെക്കാള് മനസ്സിന്റെ അനുയോജ്യതയും വളരെയധികം പ്രധാനപ്പെട്ടതാണ്. കൂടാതെ നിങ്ങളുടെ ജീവിത ശൈലി, ആഗ്രഹം, മൂല്യങ്ങള് എന്നിവക്കെല്ലാം ചേരുന്ന ഒരു വ്യക്തിയാണോ എന്നത് മനസ്സിലാക്കുക. അതോടൊപ്പം തന്നെ ശക്തമായ ബന്ധം സൃഷ്ടിച്ചെടുക്കുന്നതിനും ശ്രദ്ധിക്കണം. അതിനായി മാനസികമായ ഒത്തു ചേരലും അനിവാര്യമാണ്.
രണ്ട് കുടുംബങ്ങളെക്കുറിച്ചും അറിയണം
അറേഞ്ച്ഡ് വിവാഹത്തില് എപ്പോഴും കുടുംബങ്ങള്ക്കുള്ള പങ്ക് നിസ്സാരമല്ല. പലപ്പോഴും നിങ്ങളുടെ മൂല്യങ്ങള്, ജീവിത ശൈലി എന്ന പോലെ തന്നെ രണ്ട് കുടുംബത്തിന്റേയും ഇത്തരം കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതാണ്. അത് മാത്രമല്ല പ്രശ്നങ്ങള് ദാമ്പത്യത്തില് ഉണ്ടായാല് അത് തുറന്ന് പറയാന് എപ്പോഴും കുടുംബത്തിന്റെ പിന്തുണയുണ്ടെന്നതും മനസ്സിലാക്കണം.
പരസ്പര ബഹുമാനവും ധാരണയും
എപ്പോഴും പരസ്പര ബഹുമാനവും ധാരണയും പങ്കാളികള്ക്കിടയില് ഉണ്ടായിരിക്കണം. വ്യക്തിത്വത്തേയും കരിയറിനേയും കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കണം. പരസ്പരം നിങ്ങളുടെ ജീവിതത്തില് ബഹുമാനിക്കുകയും അഭിവൃദ്ധിയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കുകയും വേണം.



Click it and Unblock the Notifications
