Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദാമ്പത്യം അവതാളത്തില്‍; ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഈ തെറ്റിന്റെ ശിക്ഷ വലുത്
നല്ലൊരു ദാമ്പത്യബന്ധം കെട്ടിപ്പടുക്കുന്നതിന് ഇരുപങ്കാളികളില് നിന്നും വളരെ സത്യസന്ധമായ പരിശ്രമം ആവശ്യമാണ്. എന്നിരുന്നാലും, ഒരു ബന്ധത്തില്‍ തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അവരോട് ക്ഷമിക്കുകയും ബന്ധം മുന്നോട്ട് പോകുകയും ചെയ്യേണ്ടത് പ്രധാനമാണ്. എന്നാല്‍ നിങ്ങളുടെ പങ്കാളി നിരന്തരം ചില തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ ദീര്‍ഘകാല ബന്ധത്തിന് അത്ര നല്ല സൂചനയല്ല നല്‍കുന്നത്.
അതിനാല്‍ ഇത്തരം തെറ്റുകള്‍ തിരിച്ചറിയുകയും അത് പരിഹരിക്കുകയും ചെയ്യേണ്ടത് ഒരു സംതൃപ്തമായ ബന്ധം നിലനിര്‍ത്തുന്നതിന് നിര്‍ണായകമാണ്. എന്നാല്‍ അത്തരം തെറ്റുകള്‍ വീണ്ടും വീണ്ടും പങ്കാളി ആവര്‍ത്തിക്കുമ്പോള്‍, നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നിങ്ങള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട് എന്നാണ് അര്‍ത്ഥം. ദാമ്പത്യത്തിന് അപായസൂചന നല്കുന്ന അത്തരം ചില തെറ്റുകള്‍ ഇതാ.

നുണ പറയുക
വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം എന്ന് പറയാറുണ്ട്. അത് അതിന്റെ അടിത്തറയായി പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും, രണ്ടില്‍ ഒരു പങ്കാളി വഞ്ചിക്കാന്‍ തുടങ്ങുമ്പോള്‍ അത് ബന്ധത്തിന്റെ അടിത്തറയെത്തന്നെ നശിപ്പിക്കുന്നു. അത്തരം സാഹചര്യങ്ങളില്‍ അവരുമായി മനസ്തുറന്ന് സംസാരിച്ച് കാര്യങ്ങള്‍ എന്താണെന്ന് അറിയാന്‍ ശ്രമിക്കുക. എന്നിരുന്നാലും, അവര്‍ മടി കൂടാതെ നിങ്ങളോട് വീണ്ടും വീണ്ടും കള്ളം പറയുന്നുവെങ്കില്‍ അത് നിങ്ങളുടെ ബന്ധത്തിന് ഒരു അപായമണിയാണ്.
ഫോണ്‍ വിളി, സന്ദേശങ്ങള്‍ അവഗണിക്കുക
നിങ്ങളുടെ പങ്കാളി പലപ്പോഴും നിങ്ങളുടെ ഫോണ്‍ കോളുകളും സന്ദേശങ്ങളും അവഗണിക്കുന്നതായി നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, നിങ്ങളുടെ ബന്ധത്തിന്റെ നിലവിലെ സ്ഥിതി പുനഃപരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുമായി സംസാരിക്കാന്‍ നിങ്ങളുടെ പങ്കാളി എപ്പോഴും ഒഴിവുകഴിവുകള്‍ പറയുമ്പോള്‍, അതിന് അവര്‍ക്ക് താല്‍പ്പര്യമില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് നിങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു.
പോരടിക്കുക
ദാമ്പത്യ ബന്ധത്തിനിടയില്‍ ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് അസാധാരണമല്ല. എന്നിരുന്നാലും, നിങ്ങളുടെ പങ്കാളി നിസ്സാര കാര്യങ്ങളില്‍ വഴക്കിടാന്‍ പ്രവണത കാണിക്കുന്നുവെങ്കില്‍, നിങ്ങളുടെ ബന്ധത്തിന്റെ ഭാവി അവതാളത്തിലാണെന്ന് മനസിലാക്കുക.
നല്ല ദമ്പതികള്‍ ചെറിയ തര്‍ക്കങ്ങള്‍ തുറന്ന ആശയവിനിമയത്തിലൂടെ പരിഹരിക്കുമ്പോള്‍, ചെറിയ വഴക്കുകള്‍ പോലും കാര്യമായ പ്രശ്നങ്ങളായി മാറുന്ന സന്ദര്‍ഭങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളില്‍, നിങ്ങളുടെ ബന്ധത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് പുനപരിശോധിക്കുന്നത് ഉത്തമമായിരിക്കും.
വഞ്ചിക്കുക
നിങ്ങളുടെ പങ്കാളി മറ്റൊരാളുമായി ഇടപഴകുകയാണെങ്കില്, അത് നിങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. അത്തരം സാഹചര്യങ്ങളില്‍, അവര്‍ക്ക് നിങ്ങളോടൊപ്പം ഒരുമിച്ച് ജീവിക്കുന്നതിന് ചിലപ്പോള്‍ താല്പര്യം കാണില്ല. നിങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കല്പിക്കുന്നില്ല എന്നതിന്റെ ലക്ഷണമാണ് അത്.

താരതമ്യം ചെയ്യുക
നിങ്ങളുടെ പങ്കാളി അവരുടെ മുന്‍കാല ബന്ധങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുകയും നിങ്ങളെ നിരന്തരം താരതമ്യം ചെയ്യുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ ബന്ധം അപകടത്തിലാണെന്ന് മനസിലാക്കുക. ഈ പ്രശ്നത്തെക്കുറിച്ച് സംസാരിച്ചിട്ടും, അവരത് തുടരുകയാണെങ്കില്‍ നിങ്ങളുടെ ബന്ധത്തിന്റെ ഭാവി പുനപരിശോധിക്കേണ്ടതാണ്.
തെറ്റിദ്ധാരണ
ഒരുമിച്ച് ജീവിച്ചിട്ടും ദമ്പതികള്‍ക്കിടയില്‍ ശരിയായ രീതിയില്‍ ആശയവിനിമയം നടക്കാത്ത സാഹചര്യത്തില്‍, ആ ബന്ധത്തില്‍ തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കും. അതുകൊണ്ട് എല്ലാ കാര്യങ്ങളും പങ്കാളിയുമായി സംസാരിച്ചുകൊണ്ടിരിക്കുക എന്നത് ഓരോ ബന്ധത്തിലും പ്രധാനമായ കാര്യമാണ്. മനസുതുറന്നുള്ള സംസാരത്തിലൂടെ ഒരു ബന്ധത്തിലും തെറ്റിദ്ധാരണകളുണ്ടാകില്ല. നിങ്ങളുടെ ബന്ധത്തില്‍ തെറ്റിദ്ധാരണകള്‍ വരാന്‍ തുടങ്ങുമ്പോള്‍ അത് നിങ്ങളുടെ ബന്ധം അപകടത്തിലാണ് എന്നതിന്റെ സൂചനയായി കണക്കാക്കുക.
വൈകാരികമായ അകല്‍ച്ച
ദാമ്പത്യ ബന്ധത്തിന്റെ വിജയത്തിന് രണ്ടുപേര്‍ക്കിടയില്‍ വൈകാരികമായ അടുപ്പം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ വൈകാരിക അടുപ്പം കുറയാന്‍ തുടങ്ങുമ്പോള്‍, ബന്ധത്തില്‍ ഒരു വിള്ളല്‍ ആരംഭിച്ചതായി മനസ്സിലാക്കുക. നിങ്ങളുടെ ബന്ധത്തില്‍ വൈകാരിക ബന്ധം അവസാനിക്കുകയാണെങ്കില്‍, അതിന് പിന്നിലെ കാരണം തിരിച്ചറിയാന്‍ ശ്രമിക്കുക.



Click it and Unblock the Notifications
