Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ!
ദേഷ്യക്കാരനായ ഒരു ഭര്‍ത്താവാണോ നിങ്ങളുടേത്? എന്നാലറിയേണ്ട ചിലതുണ്ട്
വിവാഹ ബന്ധത്തില്‍ ക്ഷമയും സ്നേഹവും അത്യാവശ്യവും അനിവാര്യവുമാണ്. എന്നാല്‍ അത് എപ്പോഴും ഭാര്യയുടെ മാത്രം ചുമതലയും കടമയും ആയാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ ഭാര്യയുടേയും ഭര്‍ത്താവിന്റേയും തുല്യപങ്കാളിത്തമാണ് ഒരു വിവാഹ ബന്ധത്തെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നത്. ദാമ്പത്യത്തിന്റെ വിജയത്തിന് ഭാര്യയും ഭര്‍ത്താവും നല്ല രീതിയില്‍ സഹകരിച്ച് മുന്നോട്ട് പോവേണ്ടതാണ്. എന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് എപ്പോഴും അമിതമായി ദേഷ്യപ്പെടുന്ന ഒരു വ്യക്തിയാണോ ? എന്നാല്‍ തിരിച്ചറിയേണ്ടതു ഓര്‍ത്തു വെക്കേണ്ടതുമായ ചിലതുണ്ട്.
അസന്തുഷ്ടമായ ദാമ്പത്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പിന്നീടങ്ങോട്ട് നിരവദി അഡ്ജസ്റ്റ്മെന്റുകളുടേയും പ്രശ്നങ്ങളുടേയും ഒരു കലവറയായിരിക്കും ഉണ്ടാവുന്നത്. പലപ്പോഴും ബന്ധങ്ങള്‍ തന്നെ ഒരു പേടിസ്വപ്നമായി മാറുന്നു. അസന്തുഷ്ടമായ ദാമ്പത്യത്തിന് പലപ്പോഴും ദേഷ്യം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. നിങ്ങള്‍ സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ആരോഗ്യകരമല്ലെന്ന തിരിച്ചറിവ്
തന്റെ ദേഷ്യം ബന്ധത്തിന് ആരോഗ്യകരമല്ലെന്ന് ആദ്യം തിരിച്ചറിയേണ്ടതാണ്. സംസാരിക്കുമ്പോള്‍ പോലും ദേഷ്യം തോന്നുന്ന അവസ്ഥയാണ് എന്നുണ്ടെങ്കില്‍ ആദ്യം തിരിച്ചറിയേണ്ടതും തനിക്ക് ദേഷ്യമുണ്ട് എന്നത് തന്നെയാണ്. അനാരോഗ്യകരമായ ഇത്തരം ദേഷ്യം ബന്ധത്തിനെ നശിപ്പിക്കും എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആരോഗ്യകരമല്ലെന്ന അവസ്ഥയില്‍ അത് തിരിച്ചറിഞ്ഞ് മാറ്റുന്നതിന് പങ്കാളിയുടെ സഹായം തേടേണ്ടതാണ്.
ദാമ്പത്യത്തിലെ അടുപ്പമില്ലായ്മ
ദാമ്പത്യ ബന്ധത്തില്‍ ഉണ്ടാവുന്ന അടുപ്പമില്ലായ്മ പലപ്പോഴും നിങ്ങളുടെ ഭര്‍ത്താവിന്റെ ദേഷ്യത്തിന് പിന്നിലുണ്ടാവാം. അമിതമായുണ്ടാവുന്ന ദേഷ്യം നിങ്ങളില്‍ നീരസം വര്‍ദ്ധിപ്പിക്കും. ഇത് ക്രമേണ ഭര്‍ത്താവിനോടുള്ള അടുപ്പത്തെ ഇല്ലാതാക്കുന്നു. പലപ്പോഴും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയായി ഇയാള്‍ മാറുന്നതിന്റെ ഫലമായി അത് ബന്ധത്തെ പ്രശ്നത്തിലാക്കുന്നു. ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയുമായുള്ള ബന്ധം അതുകൊണ്ട് തന്നെ ജീവിതത്തില്‍ കല്ലുകടിയായി മാറുന്നു.
വിഷാദമെന്ന അവസ്ഥ
പലപ്പോഴും വിഷാദമെന്ന അവസ്ഥയിലേക്ക് ഭാര്യമാര്‍ വീഴുന്നു. ഭര്‍ത്താവിന്റെ അമിതമായ ദേഷ്യം തന്നെയാണ് ഇതിന് പിന്നിലെ കാരണവും. ദേഷ്യക്കാരായ ഭര്ത്താക്കന്മാര് ഭാര്യമാരില്‍ വിഷാദരോഗത്തിന് കാരണമാകുമെന്ന് മിസോറി സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. 416 വിവാഹിതരായ ദമ്പതികളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം നടന്നത്. ഭര്‍ത്താവിന് ഭാര്യയോടുള്ള പെരുമാറ്റം അവരുടെ പെരുമാറ്റം മാനസികാരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു.
കുട്ടികളുടെ ദേഷ്യം
പലപ്പോഴും അച്ഛന്റെ സ്വഭാവം കുട്ടികളെ പെട്ടെന്ന് സ്വാധീനിക്കുന്നു. ഈ അവസ്ഥയില്‍ കുഞ്ഞിനും ഇതേ മനോഭാവവും ദേഷ്യവും ഉണ്ടാവുന്നു. ഇത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളില്‍ ബന്ധത്തിലുണ്ടാക്കുന്നു. പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണുക എന്നതാണ് ആദ്യത്തെ കാര്യം. അല്ലാത്ത പക്ഷം കുട്ടികള്‍ ഇത്തരം സ്വഭാവം പഠിക്കുകയും അത് ഭാവിയില്‍ അവരെ ദോഷമായി ബാധിക്കുകയും ചെയ്യുന്നു. ഇതൊരു പകര്‍ച്ചവ്യാധിയാണെന്ന് ആദ്യം തിരിച്ചറിയണം.
പരസ്പരം ബഹുമാനമില്ലായ്മ
പരസ്പരം ബഹുമാനമില്ലായ്മും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ആദ്യമായി ദേഷ്യപ്പെടുമ്പോള്‍ എപ്രകാരമാണ് ഭര്‍ത്താവിന്റെ പെരുമാറ്റം എന്നത് പിന്നീടങ്ങോട്ടുള്ള ജീവിതത്തെ സ്വാധീനിക്കുന്നു. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ ബഹുമാനിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് വഴി ജീവിതം പ്രശ്നത്തിലാവുകയും ആ ബന്ധത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുകയും ചെയ്യും. ദേഷ്യക്കാരനായ ഒരാളെ സ്നേഹിക്കുന്നത് നിങ്ങളുടെ ബന്ധം അസന്തുഷ്ടമാക്കുകയാണ് ചെയ്യുന്നതും.



Click it and Unblock the Notifications