Latest Updates
-
സുകർമ്മ യോഗം ഇന്ന്: ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാം, വലിയ റിസ്കുകൾ ഒഴിവാക്കാം -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരും? -
നവംബർ 12 രാജയോഗം: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം, തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക -
2026 നവംബർ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, നേട്ടങ്ങൾ തേടിയെത്തും! -
2026 നവംബർ 12: ഇന്നത്തെ രാശിഫലം; ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
നവംബർ 12 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക ജാഗ്രതയും ശ്രദ്ധിക്കണം! -
രാഹുകാലം ഭയക്കേണ്ടതുണ്ടോ? 2026 നവംബർ 11-ലെ രാഹുകാലവും യമകണ്ടകവും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗജകേസരി യോഗം: ഇന്നത്തെ ശുഭമുഹൂർത്തം അറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
അതിഗണ്ഡ യോഗം ഇന്ന്: സാമ്പത്തിക ഇടപാടുകളിലും യാത്രകളിലും ഈ ജാഗ്രത അനിവാര്യം, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 നവംബർ 11: അഭിജിത്ത് മുഹൂർത്തത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, നേട്ടങ്ങൾ സ്വന്തമാക്കൂ!
ദമ്പതികള്‍ സ്ഥിരമായി വഴക്കുണ്ടാക്കുന്നോ? 4 കാരണങ്ങള്‍ കിടപ്പ് മുറിയില്‍ നിന്ന് ആരംഭിക്കും
ദാമ്പത്യ ബന്ധത്തില്‍ വഴക്കുകള്‍ ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ അതിന്റെ കാരണങ്ങള്‍ പലപ്പോഴും നിസ്സാരമായിരിക്കും. കറിയില്‍ ഉപ്പ് കൂടിയത് വരെ പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള വഴക്കിന് കാരണമാകുന്നു. എന്നാല്‍ അതിലും നിസ്സാരമായ ചില കാരണങ്ങള്‍ പലപ്പോഴും ദാമ്പത്യത്തിലെ വഴക്കിന് പിന്നിലുണ്ടാവുന്നു. പങ്കാളികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നിലെ ചില രസകരമായ കാരണങ്ങള്‍ ഉണ്ട്. അവ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.
കാരണം ഇത് നിങ്ങളില്‍ തമാശക്കും കാര്യമായിട്ടും എല്ലാം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ചില ചെറിയ കാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കുന്ന ദമ്പതികള്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് കാരണങ്ങള്‍ എന്നും നമുക്ക് നോക്കാം. ഇത് പലപ്പോഴും കിടപ്പ് മുറിയില്‍ നിന്ന് തന്നെ ആരംഭിക്കുന്ന ചിലതായിരിക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.

ഫാനിന്റെ സ്പീഡ്
പലപ്പോഴും ഫാനിന്റെ സ്പീഡ് കൂടുന്നതും കുറയുന്നതും എല്ലാം ദാമ്പത്യത്തിലെ വഴക്കിന് കാരണമാകുന്നുണ്ട്. ഇതെല്ലാം അഭിപ്രായ വ്യത്യാസത്തിലേക്കും ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ട് നില്ക്കുന്ന വഴക്കിനും മിണ്ടാതിരിക്കുന്നതിനും എല്ലാം കാരണമാകുന്നു. ചിലര്‍ക്ക് സ്പീഡ് വളരെ കൂടുതല്‍ വേണം. ചിലര്‍ക്കാകട്ടെ സ്പീഡ് വേണ്ടേ വേണ്ട. ഇതിനെച്ചൊല്ലി ദമ്പതികള്‍ തമ്മിലുണ്ടാവുന്ന വഴക്ക് പലപ്പോഴും മുട്ടന്‍ വഴക്കിന് കാരണമാകും എന്നതും ശ്രദ്ധേയമാണ്. നിങ്ങളുടെ കുടുംബത്തില്‍ ഇത്തരം വഴക്കുകള്‍ സാധാരണമാണോ?
ഒരു ടൂര്‍ പോകുന്നതിന് തൊട്ടുമുമ്പ്
എവിടെയെങ്കിലും യാത്ര പോവുന്നതിന് മുന്‍പ് പലപ്പോഴും ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാവുന്നോ? വസ്ത്രം പാക്ക് ചെയ്യുന്നതും യാത്ര പ്ലാനുകളെക്കുറിച്ചും എല്ലാം പലപ്പോഴും വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാവുന്നു. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചിരിക്കുമ്പോള്‍ യാത്ര പ്ലാനുകള്‍ നടത്തുക. ഒരാള്‍ ഒറ്റക്ക് മാത്രം കാര്യങ്ങളെല്ലാം തീരുമാനിക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വസ്ത്രം വാങ്ങുന്ന കാര്യത്തിലും പാക്ക് ചെയ്യുന്ന കാര്യത്തിലും യാത്ര പ്ലാന്‍ ചെയ്യുന്നതിലും എല്ലാം ശ്രദ്ധിക്കണം. ഇനി എന്തൊക്കെ പ്ലാന്‍ ചെയ്താലും അവസാനം, മിക്ക പുരുഷന്മാര്ക്കും ഭാര്യയുടെ വാക്കുകള്‍ അംഗീകരിക്കേണ്ടിവരും.
വൃത്തിയുടെ കാര്യത്തിലും തര്‍ക്കം
പലപ്പോഴും വൃത്തിയുടെ കാര്യത്തിലും ഭാര്യയും ഭര്‍ത്താവും ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളും വഴക്കുകളും ഉണ്ടാവുന്നു. പലപ്പോഴും പല വീടുകളിലും ഭാര്യയായിരിക്കും വൃത്തിക്കാരി. എന്നാല്‍ ഭര്‍ത്താവിന് വൃത്തി അല്പം കുറവായിരിക്കും. അതുകൊണ്ട് തന്നെ ഭാര്യയുടെ സഹായമില്ലാതെ എപ്പോഴും വീടും പരിസരവും വൃത്തിയാക്കിയിടുന്നതിന് ശ്രദ്ധിക്കുക. ഒരു ചെറിയ വഴക്കിനുള്ള സാധ്യതയാണ് പലപ്പോഴും ഭര്‍ത്താവ് അവിടെ ഉണ്ടാക്കുന്നത്. മിനിറ്റുകള്‍ കൊണ്ട് വൃത്തി എന്താണെന്ന് ഭര്ത്താക്കാന്മാര് പറയുന്നു.
ടിവിയുടെ ശബ്ദം
ടിവിയുടെ ശബ്ദം പോലും പല വിധത്തില്‍ ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതാണ്. എല്ലാ വീട്ടിലും വൈകുന്നേരം ഭാര്യയും ഭര്‍ത്താവും ടീവി വെക്കുമ്പോള്‍ ശബ്ദം കൂട്ടി വെക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടാവുന്നു. വാര്‍ത്തകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഭര്‍ത്താവും പലപ്പോഴും മറ്റ് പരിപാടികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഭാര്യയും ശ്രദ്ധിക്കണം. റിമോട്ടില്‍ പോലും തല്ല് പിടിക്കുന്ന ദമ്പതികള്‍ സാധാരണമാണ്.



Click it and Unblock the Notifications
