Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
എത്ര സ്നേഹമാണെന്ന് പറഞ്ഞാലും ഭാര്യമാരിലെ ഈ സ്വഭാവങ്ങള്‍ ഭര്ത്താക്കന്മാരെ വെറുപ്പിക്കും
ദമ്പതികള്‍ക്കിടയില്‍ സ്നേഹവും പിണക്കങ്ങളും പതിവാണ്. ഇത്തരത്തില്‍ ചെറിയ ചെറിയ വഴക്കുകള്‍ക്കിടയിലും കുശലം പറച്ചിലുകള്‍ക്കിടയിലും ഭര്ത്താക്കന്മാര് ഭാര്യമാരിലെ ചില സ്വഭാവങ്ങള്‍ വെറുക്കാറുണ്ട്. മിക്കപ്പോഴും അവര്‍ ഇത് പുറത്ത് കാണിക്കാറുമില്ല.

ഭാര്യമാര്‍ ഈ സ്വഭാവം ഇടയ്ക്ക് കാണിക്കുമ്പോള്‍ ഭര്ത്താക്കന്മാര്ക്ക് അവരോട് വെറുപ്പ് വര്‍ദ്ധിക്കാം. അതുപോലെ, ഇവര്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ എത്ര ശ്രമിച്ചാലും മനസ്സില്‍ നിന്നും മായാതെ കിടക്കാം. അത്തരത്തില്‍, ഭാര്യമാര്‍ പോലും അറിയാതെ, ഭര്ത്താക്കന്മാര് വെറുക്കുന്ന ഭാര്യമാരുടെ ചില സ്വഭാവങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
താരതമ്യപ്പെടുത്തല്‍
വഴക്കിടുമ്പോള്‍ ഭര്‍ത്താവിനെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി ചെറുതാക്കി കാണിക്കുന്നത് മിക്ക ഭര്ത്താക്കന്മാരും മനസ്സില്‍ വെറുക്കുന്ന കാര്യമാണ്. പിണക്കം തീര്‍ന്നാലും ഇവരുടെ മനസ്സില്‍ ഭാര്യമാര്‍ പറഞ്ഞ വാക്കുകളും കാര്യങ്ങളും തറച്ചു കിടക്കും. ഇത് പിന്നീട് വീണ്ടും വഴക്ക് വരുമ്പോള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.
പഴയ കാമുകന്
പഴയ കാമുകന്റെ ഗുണങ്ങള്‍ പറഞ്ഞ് അവരെ പൊക്കി പറയുന്നത് മിക്ക ഭര്ത്താക്കന്മാരും വെറുക്കുന്ന ഒരു കാര്യമാണ്. ചില ഭാര്യമാര്‍ വഴക്കിടുമ്പോള്‍, അല്ലെങ്കില്‍ ഭര്‍ത്താവിനെ ഒന്ന് ചൊടിപ്പിക്കാന്‍ പഴയ കാമുകന്റെ ഗുണങ്ങള്‍ പറയും. എന്നാല്‍, ഇത് ഭര്‍ത്താവിനെ വേദനിപ്പിക്കുകയും, ഇത് അവരില്‍ വെറുപ്പായി കിടക്കാന്‍ കാരണമാവുകയും ചെയ്യും.
പരദൂഷണം
ഒട്ടു മിക്ക സ്ത്രീകളിലും ഇന്ന് പരദൂഷണ സ്വഭാവം ഉണ്ട്. സത്യത്തില്‍ ഭര്ത്താക്കന്മാര് ഏറ്റവുമധികം വെറുക്കുന്ന ഒരു കാര്യമാണ് സ്ത്രീകളിലെ പരദൂഷണ സ്വഭാവം. പ്രത്യേകിച്ച്, ഈ പരദൂഷണ സ്വഭാവം മൂലം രഹസ്യങ്ങള്‍ പരസ്യമാകുന്നു എന്നതും, കുടുംബ വഴക്ക് വര്‍ദ്ധിക്കുന്നൂ എന്നതും, ഇവരില്‍ കൂടുതല്‍ വെറുപ്പ് ഉണ്ടാക്കുന്നു.
പഴയ കാര്യങ്ങള്‍ പറയുന്നത്
വഴക്കിടുമ്പോള്‍ ഒരിക്കല്‍ സോള്‍വ് ആക്കിയ കാര്യങ്ങള്‍ വീണ്ടും വീണ്ടും എടുത്തിടുന്നത് മിക്ക ഭര്ത്താക്കന്മാരും വെറുക്കുന്ന ഒരു കാര്യമാണ്. ഇത് വഴക്ക് വര്‍ദ്ധിക്കുന്നതിന് മാത്രമല്ല, ചിലപ്പോള്‍ ഭാര്യയോടുള്ള ഇഷ്ടം കുറയുന്നതിന് വരെ കാരണമായേക്കാം.
സ്വകാര്യത
ഭര്‍ത്താവിന് ഭര്ത്താവിന്റെതായ ഒരു സ്പേയ്സ് നല്‍കാത്തത് ഭര്ത്താക്കന്മാരില് വെറുപ്പ് ഉണ്ടാക്കുന്നകാര്യമാണ്. എല്ലാവരും വ്യക്തി സ്വാതന്ത്രം അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വിവാഹശേഷവും അത് ലഭിക്കാന്‍ മിക്കവരും ആഗ്രഹിക്കുന്നു. ഇത് പല ഭാര്യമാരും നല്‍കാത്തത് ഭര്ത്താക്കന്മാരില് വെറുപ്പ് ഉണ്ടാക്കുന്നു.
സംശയം
എല്ലാ കാര്യത്തിലും ഭര്‍ത്താവിനെ സംശയിക്കുന്നത് ഭര്‍ത്താവില്‍ വെറുപ്പ് ഉണ്ടാക്കുന്ന കാര്യങ്ങളാണ്. പ്രത്യേകിച്ച്, ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിക്കുക, സമയം വൈകിയാല്‍ അതില്‍ സംശയം പ്രകടിപ്പിക്കുക, പെണ് സുഹൃത്തുക്കളുമായി സംസാരിച്ചാല്‍ സംശയം പ്രകടിപ്പിക്കുക... ഇതെല്ലാം ഭര്ത്താക്കന്മാര് വെറുക്കുന്ന കാര്യങ്ങളാണ്.
കുറ്റം കണ്ടെത്തല്‍
ഭര്‍ത്താവ് ഏതൊരു കാര്യം ചെയ്ത് കൊടുത്താലും അതില്‍ കുറ്റം മാത്രം കണ്ടെത്തുന്ന ഭാര്യമാരെ ഭര്ത്താക്കന്മാര്ക്ക് വെറുപ്പായിരിക്കും. സാവധാനത്തില്‍ ഈ വെറുപ്പ് ബന്ധത്തില്‍ വിള്ളല്‍ ഏല്‍പ്പിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
