Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
5 നാളുകാരില്‍ വിവാഹ ശേഷം തെളിയുന്ന മഹാസൗഭാഗ്യം: പെണ്നക്ഷത്രത്തില് പുരുഷന്റെ ഭാഗ്യം
ജ്യോതിഷ പ്രകാരം വിവാഹം എന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. പലപ്പോഴും പ്രണയവും വിവാഹവും എല്ലാം നമ്മുടെ വിധിപോലെ മാത്രം സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ രണ്ട് വ്യക്തികളുടെ പരസ്പര സ്നേഹവും പരസ്പരം മനസ്സിലാക്കുന്നതും എല്ലാം മുന്നോട്ടുള്ള ദാമ്പത്യ ജീവിതത്തെ സ്വാധീനിക്കും. അതില്‍ ജനനസമയത്തുള്ള നക്ഷത്രങ്ങളുടെ സ്ഥാനവും വളരെ പ്രധാനപ്പെട്ടതാണ്.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ ജന്മനക്ഷത്രം എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ജീവിതത്തില്‍ വിവാഹ ശേഷം ഭാഗ്യം തെളിയുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും ഏതൊക്കെ തരത്തിലാണ് അവരുടെ ഭാഗ്യം ഉദിക്കുന്നതെന്നും നമുക്ക് നോക്കാം. കൂടാതെ ഇതെങ്ങനെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ സ്വാധീനിക്കുന്നു എന്നും അറിയാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ പൊതുവേ ഊര്‍ജ്ജസ്വലരും ആവേശഭരിതരുമായിരിക്കും. പലപ്പോഴും സാഹസികത ഇഷ്ടപ്പെടുന്നവരായതിനാല്‍ ഇവരുടെ ജീവിതം വളരെ മികച്ചതായിരിക്കും. വിവാഹത്തിന്റെ കാര്യത്തിലും ഇതേ സാഹസികത ഇവര്‍ നിലനിര്‍ത്തുന്നു. അതുകൊണ്ട് തന്നെ വിവാഹ ശേഷം ഇവരുടെ ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഇവരെ കാത്തിരിക്കുന്നു. പരസ്പര ബഹുമാനത്തോടെയാണ് ഇവര്‍ മുന്നോട്ട് പോവുന്നത്.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് അവരുടെ വിവാഹത്തില്‍ വളരെയധികം വിശ്വാസമുണ്ടായിരിക്കും. പരസ്പര ധാരണയും സ്നേഹവും പ്രണയവും ഇവരിലുണ്ടാവുന്നു. പലപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. സംതൃപ്തമായ ദാമ്പത്യ ജീവിതവും സന്തോഷകരമായ മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. എല്ലാ അര്‍ത്ഥത്തിലും വെച്ചടി വെച്ചടി കയറ്റം കുടുംബത്തിനും ഉണ്ടാവാം. ഇതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു.
മകം
മകം നക്ഷത്രക്കാര്‍ അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ മുന്നിലായിരിക്കും. അഭിമാനബോധം തന്നെയാണ് ഇവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. കൂടാതെ പൊതുവേ പോസിറ്റീവിറ്റി പ്രവഹിക്കുന്ന ഇത്തരക്കാര്‍ അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിനും അത് നിങ്ങളുടെ ദാമ്പത്യത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും ശ്രദ്ധിക്കുന്നു.ഭര്‍ത്താവിന്റെ ഉയര്‍ച്ച താഴ്ചയില്‍ ഇവര്‍ മു്ന്നിലെത്തുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
അത്തം
അത്തം നക്ഷത്രക്കാരുടെ ജീവിതം വളരെയധികം മികച്ചതായിരിക്കും. ദാമ്പത്യത്തില്‍ വിശ്വസ്തരായിരിക്കും ഈ നക്ഷത്രക്കാര്‍. പങ്കാളിയുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റുന്നതിനും അതില്‍ സന്തോഷവും സമാധാനവും കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. വിജയകരമായ ദാമ്പത്യത്തിന് വളരെയധികം മികച്ച നക്ഷത്രക്കാര്‍ തന്നെയാണ് അത്തം നക്ഷത്രക്കാര്‍. സാമ്പത്തിക പരാധീനതകളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുകയും അത് ജീവിതത്തില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.
അനിഴം
അനിഴം നക്ഷത്രക്കാര്‍ വളരെയധികം വികാരധീനരായിരിക്കും. കൂടാതെ നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. വിവാഹത്തിന് ശേഷം ഇവരുടെ ഭാഗ്യം പങ്കാളിയിലേക്കും പ്രവഹിക്കുന്നു. വൈകാരികത അതിന്റെ ആഴത്തിലും ദൃഢതയിലും നിലനില്‍ക്കുന്ന ബന്ധമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. ഇവര്പങ്കാളിയെ പൂര്‍ണമായി വിശ്വസിക്കാനും അമിതമായി നിയന്ത്രിക്കുന്നത് ഒഴിവാക്കുന്നവരും ആയിരിക്കും. കൂടാതെ പരസ്പരം വളര്‍ച്ചയും അടുപ്പവും വര്‍ദ്ധിക്കുകയും ചെയ്യുന്നു.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് അവരുടെ സാഹസികമായ ജീവിതമായിരിക്കും ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ സ്വാതന്ത്ര്യത്തെ ഇഷ്ടപ്പെടുന്ന വ്യക്തിയായിരിക്കും ഇവരുടെ പങ്കാളി. പരസ്പര ധാരണയും പരസ്പര ബഹുമാനവും ഉണ്ടാവുന്നതോടൊപ്പം തന്നെ ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോവുകയും ചെയ്യും. സാമ്പത്തിക പ്രതിസന്ധികള്‍ ഈ നക്ഷത്രക്കാരുടെ ഭാഗ്യത്താല്‍ ഇല്ലാതാവുന്നു. ഐശ്വര്യപൂര്‍ണമായ ഒരു ദാമ്പത്യമാണ് ഇവരെ കാത്തിരിക്കുന്നത്.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്കും അവരുടെ ജീവിതത്തില്‍ വൈകാരികത വളരെ കൂടുതലായിരിക്കും. ഇവര്‍ വിവാഹത്തിനായി തയ്യാറെടുക്കുമ്പോള്‍ തന്നെ അത് പങ്കാൡയുടെ ജീവിതത്തെ സ്വാധീനിക്കുന്നു. അവര്‍ തങ്ങളുടെ പങ്കാളിയോട് വളരെ അര്‍പ്പണബോധമുള്ളവരും ആഴത്തിലുള്ള വിശ്വസ്തതയുള്ളവരുമാണ്. വൈകാരികമായി പക്വതയുള്ള ഒരു പങ്കാളിയായിരിക്കും ഇവരുടേത്.



Click it and Unblock the Notifications