Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
ദാമ്പത്യത്തില്‍ 100 % വിജയം , സന്തോഷവും സമാധാനവും കൂടെയുള്ള രാശിക്കാര്‍
ദാമ്പത്യവും ജ്യോതിഷവും തമ്മില്‍ വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു എന്ന് നമുക്കെല്ലാം അറിയാം. പലപ്പോഴും പങ്കാളിയുടെ രാശിചിഹ്നം നോക്കി നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവര്‍ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതാണ് മനസ്സിലാക്കേണ്ട കാര്യം. പലപ്പോഴും ദാമ്പത്യത്തിന്റെ സന്തോഷവും സമാധാനവും എല്ലാം ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നിലനില്ക്കുന്നതും.
നിങ്ങളുടെ പങ്കാളിയുടെ രാശിചിഹ്നം മനസ്സിലാക്കുന്നത് വഴി അവര്‍ എന്തിനൊക്കെയാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്ന് മനസ്സിലാക്കാം. കൂടാതെ സ്വഭാവസവിശേഷതകള്‍ മനസ്സിലാക്കി ജീവിതത്തില്‍ ബന്ധം മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. നിങ്ങള്‍ ഈ 12 രാശിക്കാരില്‍ ഏത് രാശിയാണെന്ന് മനസ്സിലാക്കി നമുക്ക് ചില കാര്യങ്ങള്‍ തിരിച്ചറിയാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ എപ്പോഴും അവരുടെ അഭിനിവേശവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരാണ്. പലപ്പോഴും ഇവര്‍ സാഹസികത ഇഷ്ടപ്പെടുന്നവരായതതിനാല് അവരുമായുള്ള ബന്ധത്തിലും അതേ സാഹസികത നിങ്ങള്‍ നിലനിര്‍ത്തേണ്ടതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനായി ഇവര്‍ വളരെയധികം ശ്രദ്ധിക്കുന്നു.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ ഏതൊരു ബന്ധത്തിലും സ്ഥിരത ആഗ്രഹിക്കുന്നതാണ്. പലപ്പോഴും ജീവിതത്തില്‍ നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മുന്നോട്ട് പോവുന്നവരായതിനാല് അവരുടെ പങ്കാളിയും അപ്രകാരം തന്നെ ചിന്തിക്കുന്നു. ജീവിതം എപ്പോഴും സുരക്ഷിതമാക്കി വെക്കുന്നതിനാണ് ഇവര്‍ ആഗ്രഹിക്കുന്നതും.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനരാശിക്കാര്‍ ആശയവിനിമയം നല്ല കൃത്യമായി നടത്തുന്നു. കൂടാതെ ഒരു ബന്ധത്തില്‍ എന്താണ് പുതിയതായി നടക്കാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് ജിജ്ഞാസയുള്ളവരുമാണ്. സംഭാഷണങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുന്നു. ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് എപ്പോഴും ശ്രദ്ധിക്കുന്നതും.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടകം രാശിക്കാര്‍ വളരെയധികം സെന്‍സിറ്റീവാണ്. അവര്‍ വൈകാരിക സുരക്ഷിതത്വം ആവശ്യപ്പെടുന്നതിനാല്‍ അതനുസരിച്ചുള്ള പങ്കാളിയെയാണ് ആഗ്രഹിക്കുന്നത്. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും ഇവര്‍ ആഗ്രഹിക്കുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ എപ്പോഴും ശ്രദ്ധയും പ്രശംസയും ഇഷ്ടപ്പെടുന്നവരാണ്. ആത്മവിശ്വാസവും ആകര്‍ഷണീയതയും ഇഷ്ടപ്പെടുന്നവരാണ് ഇവരുടെ പങ്കാളികള്‍. അതുകൊണ്ട് തന്നെ അത്തരക്കാരെ മാത്രമേ ഇവര്‍ തിരഞ്ഞെടുക്കുകയുള്ളൂ.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ എപ്പോഴും എല്ലാ കാര്യങ്ങളേയും വിശദമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നവരായിരിക്കും. അതുകൊണ്ട് തന്നെ അത്തരക്കാരായ പങ്കാളികളെയാണ് ഇവര്‍ ആഗ്രഹിക്കുന്നതും. പ്രതിബന്ധതയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും ഇവര്‍ ശ്രമിക്കുന്നു.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ വളരെയധികം മാറ്റങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. അത് മാത്രമല്ല പുതിയ കാര്യങ്ങളെ സ്വീകരിക്കുകയും ചെയ്യുന്നു. കൂടാതെ സൗന്ദര്യം ആസ്വദിക്കുന്നവരായിരിക്കും എന്നതിനാല്‍ അത്തരക്കാരായ പങ്കാളികളെയാണ് ഇവര്‍ ആഗ്രഹിക്കുന്നതും.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ വളരെയധികം തീവ്രവും വികാരാധീനവുമാണ്. അവര്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ ആണ് അതുകൊണ്ട് തന്നെ ഇവര്‍ ആഗ്രഹിക്കുന്നത്. സത്യസന്ധത, വിശ്വസ്തത, അടുപ്പം എന്നിവയാണ് ഇവര്‍ പങ്കാളിയില്‍ തേടുന്നത്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ സ്വാതന്ത്ര്യത്തോടെ മുന്നോട്ട് പോവണം എന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഏത് സാഹസികതയും ഇവര്‍ ഇഷ്ടപ്പെടുന്നു. അവരോടൊപ്പം സാഹസികമായി ജീവിക്കാന്‍ താല്‍പ്പര്യമുള്ളവരെയാണ് ഇവര്‍ എപ്പോഴു ആഗ്രഹിക്കുന്നതും.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ പക്ഷേ അല്പം അതിമോഹികളാണ്. മാത്രമല്ല അച്ചടക്കമുള്ളവരുമായിരിക്കും. എപ്പോഴും കഠിനാധ്വാനം ചെയ്യുന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും തന്നെ ഇവര്‍ ആഗ്രഹിക്കുന്നില്ല. അതിന് എല്ലാ വിധത്തിലുള്ള പിന്തുണയും നല്കുന്ന പങ്കാളിയെയാണ് ഇവര്‍ ആഗ്രഹിക്കുന്നത്.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് എപ്പോഴും പുത്തന്‍ ചിന്താഗതികളാണ് ഉണ്ടാവുന്നത്. ബൗദ്ധികമായ ചര്‍ച്ചകളില്‍ വിജയം കണ്ടെത്തുന്നതിനായാണ് ഇവര്‍ ശ്രമിക്കുന്നത്. സംതൃപ്തമായ ജീവിതമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഇവരുടെ ജീവിതത്തില്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന പങ്കാളിയെയാണ് ഇവര്‍ ആഗ്രഹിക്കുന്നത്.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ വൈകാരികമായ ബന്ധങ്ങളെയാണ് ആഗ്രഹിക്കുന്നത്. പലപ്പോഴും ഇത്തരം പങ്കാളികള്‍ നിങ്ങളെ ജീവിതത്തില്‍ വിജയത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ അത്തരം സ്വഭാവമുള്ള പങ്കാളികളെ ഇവര്‍ തേടുന്നു. ഇത് ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിന് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications