Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
എന്തൊക്കെ ക്ഷമിച്ചാലും വിശ്വാസ വഞ്ചന ജീവിതം തകര്‍ക്കും: രണ്ടാമതൊരു ചിന്തവേണോ?
പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും പല തരത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്നുണ്ട്. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും എല്ലാം ജീവിതത്തില്‍ ചിലര്‍ ആ പ്രണയവുമായി മുന്നോട്ട് പോവുന്നു. എന്നാല്‍ ചിലരാകട്ടെ ഒരു ബന്ധത്തില്‍ വിശ്വാസവഞ്ചന നേരിട്ടാല്‍ അത് കൂടുതല്‍ ആഘാതത്തിലേക്കാണ് അവരെ എത്തിക്കുന്നതും. പിന്നീടൊരിക്കലും അത്തരം ഒരു ബന്ധത്തില്‍ മുന്നോട്ട് പോവുന്നതിന് പലപ്പോഴും സാധിക്കണം എന്നില്ല. എന്നാല്‍ വിശ്വാസവഞ്ചന നേരിട്ടാലും ഒരു ബന്ധത്തില്‍ മുന്നോട്ട് പോവുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധക്കാം. പലരും ബന്ധം തകരുന്നതിനേക്കാള്‍ അതില്‍ നിങ്ങള്‍ നേരിടുന്ന വിശ്വാസ വഞ്ചനയിലാണ് തകര്‍ന്ന് പോവുന്നത്.
എന്നാല്‍ ഇത്തരത്തില്‍ ബന്ധം തകര്‍ന്നാലും ആ വ്യക്തിക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കണമോ എന്ന ചിന്തയാണ് പലരിലും ഉണ്ടാവുന്നത്. അതിന് കാരണമാകുന്നത് പലപ്പോഴും നിങ്ങളുടെ പ്രണയത്തോടുള്ള തീവ്രതയാണ്. എന്നാല്‍ ഒരിക്കല്‍ തകര്‍ന്ന് പോയ ബന്ധം എപ്രകാരം വീണ്ടും മുന്നോട്ട് കൊണ്ട് പോവുന്നു എന്നത് പലര്‍ക്കും അറിയില്ല. അതിനായി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

എതിര് നില്ക്കുന്ന ആളുകളെ കേള്‍ക്കുക
നിങ്ങളുടെ ബന്ധത്തില്‍ വിശ്വാസ വഞ്ചന കാണിച്ച വ്യക്തിക്ക് എന്തെങ്കിലും തരത്തിലുള്ള വിശദീകരണം പറയാന്‍ ഉണ്ടോ എന്ന് മനസ്സിലാക്കേണ്ടതാണ്. ശ്രദ്ധയോടെ കേള്‍ക്കുന്നതിനും എന്തുകൊണ്ടാണ് അത്തരം പ്രവൃത്തികള്‍ ഉണ്ടാവുന്നത് എന്ന കാര്യവും തിരിച്ചറിയേണ്ടതാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് തോന്നിയ അഭിപ്രായം അതിനെക്കുറിച്ച് തുറന്ന് സംസാരിക്കുന്നതിനും എപ്പോഴും ബന്ധത്തില്‍ ശ്രദ്ധിക്കണം. പ്രണയത്തില്‍ പലപ്പോഴും വളരെയധികം വെല്ലുവിളികള്‍ ഇത്തരം അവസ്ഥകളില്‍ പലരും അനുഭവിക്കുന്നു
തെറ്റുകള്‍ തിരുത്തുന്നതിന് അവസരം
തെറ്റുകള്‍ തിരുത്തുന്നതിന് അവസരം കൊടുക്കുന്നത് നല്ലതാണ്. ഇത് ആ ബന്ധത്തില്‍ തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു. ആ വ്യക്തിക്ക് ഒരു അവസരം കൂടി നല്‍കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. എന്താണ് സംഭവിച്ചത്, എവിടെയാണ് തെറ്റിപ്പോയത് എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രവൃത്തി അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നതിനെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ടതാണ്. സാധ്യമെങ്കില്‍ ഒരുമിച്ച് മുന്നോട്ട് പോവുന്നതിനും ശ്രദ്ദിക്കേണ്ടതാണ്.
പുതിയ തുടക്കം കുറിയ്ക്കുക
പ്രണയത്തിലാണെങ്കിലും ദാമ്പത്യത്തിലാണെങ്കിലും അതില്‍ വഞ്ചിക്കപ്പെട്ടതിന് ശേഷം വീണ്ടും അതില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു പുതിയ തുടക്കം കുറിയ്ക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കുക. അത് മാത്രമല്ല പഴയ തെറ്റുകള്‍ തിരുത്തുന്നതിനും വീണ്ടും നല്ല രീതിയില്‍ ആ ബന്ധത്തില്‍ തന്നെ തുടരുന്നതിനും ശ്രദ്ധിക്കുക. പഴയ കാര്യങ്ങള്‍ മറന്ന് പുതിയ ജീവിതം ആരംഭിക്കുന്നതിന് എപ്പോഴും ശ്രമിക്കുക

സംശയം ഒഴിവാക്കുക
കാരണമില്ലാതെ ഒരു ബന്ധത്തില്‍ സംശയം ഉയര്‍ത്തുന്നത് അല്പം ശ്രദ്ധിച്ച് വേണം. നിങ്ങള്‍ മുന്ബന്ധങ്ങളിലോ ഇപ്പോള്‍ ഉള്ള ബന്ധങ്ങളിലോ വിശ്വാസവഞ്ചന നേരിട്ടിട്ടുണ്ടെങ്കില്‍ പിന്നീടങ്ങോട്ട് ബന്ധത്തില്‍ സംശയം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അത് ആ ബന്ധത്തില്‍ മുന്നോട്ടും പ്രശ്നങ്ങളുണ്ടാക്കുന്നു. പരസ്പരം എന്താണ് ആവശ്യമെന്നും എന്താണ് വേണ്ടതെന്നും തുറന്ന് സംസാരിക്കുകയും വേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
തുറന്ന സംസാരം
എപ്പോഴും തുറന്ന സംസാരം തന്നെയാണ് ഒരു ബന്ധത്തിന്റെ അടിസ്ഥാനം. അല്ലാത്ത പക്ഷം അത് പരസ്പര വിശ്വാസത്തെ പ്രശ്നത്തിലാക്കുകയും ആ ബന്ധത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസ വഞ്ചന നേരിട്ട വ്യക്തിയെങ്കില്‍ ആ ബന്ധം മുന്നോട്ട് കൊണ്ട് പോവാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ അനാവശ്യ സംഭാഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും പരസ്പരം കൂടുതല്‍ മനസ്സിലാക്കുന്നതിനും ശ്രദ്ധിക്കണം.



Click it and Unblock the Notifications