Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നാല്‍പ്പതുകള്‍ക്ക് ശേഷവും മധുരിക്കും ദാമ്പത്യം: വര്‍ഷങ്ങള്‍ കഴിഞ്ഞാലും തീവ്രത ചോരാതെ പ്രണയിക്കാന്‍
പല ദമ്പതികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് വിവാഹ ശേഷം ദാമ്പത്യ ജീവിതത്തില്‍ പ്രണയം കുറഞ്ഞു എന്നത്. പലപ്പോഴും ദീര്‍ഘകാല ബന്ധത്തില്‍ മുന്നോട്ട് പോകുന്തോറും പലരും പരാതിപ്പെടുന്നത് ഇത് തന്നെയാണ്. എന്നാല്‍ നിങ്ങളുടെ ബന്ധത്തില്‍ വര്‍ഷങ്ങള്‍ എത്രയൊക്കെ മുന്നോട്ട് പോയാലും പ്രണയം അണയാതെ സൂക്ഷിക്കാന്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അത് ജീവിതത്തെ കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. ഇത് വഴി നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സാധിക്കുന്നു.
നിങ്ങളുടെ ബന്ധത്തില്‍ പഴയ അഭിനിവേശവും അടുപ്പവും തിരികെ കൊണ്ട് വരുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാവനവും ആഗ്രഹിക്കുന്നവര്‍ അവരുടെ ദാമ്പത്യത്തിലെ പ്രണയവും അതുപോലെ തന്നെ നിലനിര്‍ത്തുന്നു. വൈകാരിക അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നവരെങ്കില്‍ അവര്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് ദാമ്പത്യത്തിലെ പ്രണയവും അടുപ്പവും തിരിച്ച് പിടിക്കുന്നു.

പഴയ കാലത്തെ ഓര്‍ക്കുക
എപ്പോഴും പഴയ കാലത്തെ ഓര്‍ക്കുക എന്നതാണ് ആദ്യത്തെ കാര്യം. നിങ്ങളുടെ ബന്ധത്തിന്റെ തുടക്കം, പിന്നിട്ട നാളുകള്‍, പ്രണയം, പരസ്പരം ഇഷ്ടപ്പെട്ട കാര്യങ്ങള്‍, ബന്ധത്തിലെ സാഹസികതകള്‍ എന്നിവയെല്ലാം തന്നെ വളരെയധികം പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഇതെല്ലാം ഗൃഹാതുരത്വം കെട്ടിപ്പടുക്കുക മാത്രമല്ല നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കുകയും ചെയ്യുന്നു. ശക്തമായ അടിത്തറ കെട്ടിയുറപ്പിക്കാന്‍ ഇത് പലപ്പോഴും കാരണമാകും.
സത്യസന്ധമായും തുറന്ന ആശയവിനിമയം
കാര്യങ്ങള്‍ പരസ്പരം മറച്ച് വെയ്ക്കാതെ സത്യസന്ധമായ രീതിയില്‍ ആശയവിനിമയം നടത്തുക. കൃത്യമായി ഇത്തരം ആശയവിനിമയത്തെ മനസ്സിലാക്കുക എന്നതും പ്രധാന കാര്യമാണ്. തുറന്ന സംഭാഷണങ്ങള്‍ എപ്പോഴും ജീവിതത്തെ കൂടുതല്‍ അടുപ്പമുള്ളതാക്കുന്നു. നീണ്ടു നില്ക്കാന് സാധ്യതയുള്ള പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും അടുപ്പം മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നു ഇത് വഴി.
ഗുണനിലവാരമുള്ള സമയം
എപ്പോളും ജോലി, കുട്ടികള്‍, ദൈനംദിന ഉത്തരവാദിത്തങ്ങള്‍ എന്നിവയില്‍ മാത്രം ഉറച്ച് നില്‍ക്കാതെ തനിക്കും പങ്കാളിക്കും ഒപ്പം ഗുണനിലവാരമുള്ള സമയം നല്‍കുന്നതിന് ശ്രദ്ധിക്കുക. ഇത് വഴി ജീവിതം മികച്ചതാവുന്നു. കൂടാതെ ശാരീരികവും മാനസികവുമായ അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുക. ഇതെല്ലാം തന്നെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
പുതിയ അനുഭവങ്ങള്‍
പലപ്പോഴും ഒരേ ദിനചര്യ തന്നെ പിന്തുടരുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ മടുപ്പ് ജീവിതത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതില്‍ നിന്ന് മാറ്റം പരീക്ഷിക്കാവുന്നതാണ്. പങ്കാളിക്കൊപ്പം നൃത്തം ചെയ്യുക, പാട്ടുപാടുക, സാഹസികമായ യാത്രകള്‍ നടത്തുക എന്നിവയെല്ലാം തന്നെ വളരെയധികം സഹായിക്കുന്നതാണ്. ഇതെല്ലാം പുതിയ അനുഭവങ്ങളും പുത്തന്‍ ഓര്‍മ്മകളും സൃഷ്ടിക്കും എന്നതാണ് സത്യം.
പരസ്പരം ബഹുമാനിക്കുക
പരസ്പരം ബഹുമാനിക്കുന്നതിനും തീരുമാനങ്ങളെ കാര്യമായി എടുക്കുന്നതിനും ശ്രദ്ധിക്കണം. അതിന് വേണ്ടി നിങ്ങളുടെ പങ്കാളിയോട് നന്ദി പറയുന്നതിന് ശ്രദ്ധിക്കണം. പതിവായി വാത്സല്യം പ്രകടിപ്പിക്കാനും ബോധപൂര്‍വമായ ശ്രമം നടത്തുക. അഭിനന്ദനങ്ങള്‍, ആലിംഗനം, അല്ലെങ്കില്‍ അപ്രതീക്ഷിതമായ കുറിപ്പുകള്‍ എന്നിവയെല്ലാം നല്‍കുന്നത് നിങ്ങളോടുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുകയും സ്നേഹത്തിന്റെ ആഴം കൂട്ടുകയും ചെയ്യുന്നു.
ശാരീരിക അടുപ്പം പ്രധാനം
പ്രായമായി അല്ലെങ്കില്‍ ഇത്രയും വര്‍ഷമായി എന്ന് പറഞ്ഞ് ശാരീരിക അടുപ്പത്തില്‍ നിന്ന് വിട്ടു നില്‍ക്കരുത്. നിങ്ങളുടെ സ്നേഹത്തെ അല്ലെങ്കില്‍ ബന്ധത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഒരു നിര്‍ണായക ഭാഗമാണ് അത്. അത് പരസ്പരം കൈകള്‍ കോര്‍ത്ത് പിടിച്ചോ അല്ലെങ്കില്‍ ഒരു ആലിംഗനത്തിലോ മുന്നോട്ട് പോവേണ്ടതാണ്. പരസ്പരം കെട്ടിപ്പിടിക്കുന്നത് ആഴത്തിലുള്ള വൈകാരിക ബന്ധം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു.
ആവശ്യമെങ്കില്‍ പ്രൊഫഷണല്‍ സഹായം
പല ദമ്പതികള്‍ക്കും ബന്ധത്തില്‍ വേണ്ടത്ര കരുതലും സ്നേഹവും നിലനിര്‍ത്താന്‍ സാധിക്കുകയില്ല. അതിനായി ചില അവസരങ്ങളില്‍ പലപ്പോഴും അധിക പിന്തുണ ആവശ്യമാണ്. ആശയവിനിമയം തകരാറിലായതായോ പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ സാധിക്കാത്തതോ ആയ സന്ദര്‍ഭങ്ങളില്‍ പലപ്പോഴും നല്ലൊരു ഉപദേഷ്ടാവിന്റെയോ തെറാപ്പിസ്റ്റിന്റെയോ സഹായം തേടുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തമാക്കുന്നു.



Click it and Unblock the Notifications
