പ്രണയത്തിലും ദാമ്പത്യത്തിലും ഉത്കണ്ഠ കൂടുതലോ?

ദാമ്പത്യജീവിതം പ്രണയം എന്ന് പറയുന്നതെല്ലാം എപ്പോഴും മനോഹരങ്ങളായ ബന്ധങ്ങളാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കുന്ന ഇത്തരം കാര്യങ്ങള്‍ വളരെയധികം മാറ്റങ്ങളാണ് നാം ഓരോരുത്തര്‍ക്കും നല്‍കുന്നതും. സുതാര്യമായ അടുപ്പം അത് പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നമ്മളെ ഓരോരുത്തരേയും എത്തിക്കുന്നു. എന്നാല്‍ നിസ്വാര്‍ത്ഥമായ ഇത്തരം സ്‌നേഹത്തിന് തടയിടുന്നതാണ് പലപ്പോഴും ഓരോ ബന്ധത്തിലേയും ഉത്കണ്ഠ. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ കൊണ്ട് വരുന്നു. പല കാര്യങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. ജീവിതത്തില്‍ ഉത്കണ്ഠ ബാധിച്ച് കഴിഞ്ഞാല്‍ പിന്നെ അതില്‍ മാറ്റം വരുത്തുക എന്നത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാര്യമാണ്. അടുപ്പക്കുറവ് പലപ്പോഴും നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.

ഒരു ബന്ധത്തിലെ ഉത്കണ്ഠാകുലമായ അടുപ്പം എന്നത് അമിതമായ ചിന്തയുടെ കൂടെ ഫലമായി ഉണ്ടാവുന്നതാണ്. ഇത് വൈകാരികമായി പലപ്പോളും അകലം സൃഷ്ടിക്കുന്നു. കൂടാതെ ഭയത്തിന്റേതായ പല മാറ്റങ്ങളും നിങ്ങളുടേ ജീവിതത്തില്‍ കൊണ്ട് വരുകയും ചെയ്യുന്നു. അടുപ്പത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നത് ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ ദാമ്പത്യം അഥവാ പ്രണയം എന്നത് ഉത്കണ്ഠ നിറഞ്ഞതാണെന്ന് കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

Anxiety in Your Relationship

ഉപേക്ഷിക്കപ്പെടുമെന്ന ഭയം

ഉത്കണ്ഠാകുലമായ അടുപ്പത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ് നിങ്ങള്‍ ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം. അല്ലെങ്കില്‍ നിങ്ങളെ പങ്കാളി നിരസിക്കുമോ എന്ന ഭയത്തില്‍ നിന്നും ഇവര്‍ക്ക് ഉത്കണ്ഠയുണ്ടാവും. ഇത് യുക്തിസഹമല്ലാത്ത ഒരു കാരണമാണെങ്കില്‍ പോലും പലപ്പോഴും പലരും നിങ്ങളുടെ ജീവിതത്തില്‍ കൂടെക്കൂട്ടുന്ന ഒരു കാര്യം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. പങ്കാളി നിങ്ങളെ ഉപേക്ഷിക്കുമോ അല്ലെങ്കില്‍ അത്തരം പ്രതിസന്ധികള്‍ ജീവിതത്തിലുണ്ടാവുമോ എന്നുള്ള ഭയം നിങ്ങളുടെ ആത്മവിശ്വാസത്തേ പോലും ബാധിക്കാം. ഇത് ബന്ധത്തെ തകര്‍ക്കുന്നതിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട് എന്നത് തള്ളിക്കളയാന്‍ പറ്റില്ല.

ബന്ധങ്ങളെ അമിതമായി വിശകലനം ചെയ്യുന്നു
പലപ്പോഴും നിങ്ങള്‍ക്ക് ഇത്തരം പ്രശ്‌നം അല്‍പം കൂടുതലായിരിക്കും. ഉത്കണ്ഠ ജീവിതത്തെ ബാധിച്ചു എന്നതിന്റെ ഭാഗമാണ് ഇത്. ഇത് നിങ്ങള്‍ പലപ്പോഴും ബന്ധങ്ങളെ കൂടുതല്‍ വിശകലനം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അത് മെസ്സേജുകള്‍ മുതല്‍ ശാരീരിക ഭാഷ വരെ വിശകലനം ചെയ്യുന്ന ഘട്ടത്തിലേക്ക് നിങ്ങളെ എത്തിക്കും. ഇത്തരം സാഹചര്യങ്ങള്‍ അല്ലെങ്കില്‍ പോലും നിങ്ങള്‍ മന:പ്പൂര്‍വ്വം അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. പങ്കാളി സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളില്‍ പതിവില്‍ കൂടുതല്‍ സമയമെടുക്കുമ്പോള്‍ പോലും അത് നിങ്ങളില്‍ ആശങ്കക്ക് വഴി വെക്കാം.

നിരന്തരമായ ഉറപ്പ്
ഇതാണ് അടുത്ത ലക്ഷണം, നിങ്ങള്‍ക്ക് എപ്പോഴും പങ്കാളിയില്‍ നിന്ന് എല്ലാ കാര്യത്തിലും നിരന്തരമായ ഉറപ്പ് അനിവാര്യമായി വരുന്നു. 'നിങ്ങള്‍ ഇപ്പോഴും എന്നെ സ്‌നേഹിക്കുന്നുണ്ടോ?' അല്ലെങ്കില്‍ 'നിങ്ങള്‍ക്ക് എന്നോട് ദേഷ്യമുണ്ടോ?' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അവര്‍ ആവര്‍ത്തിച്ച് കൊണ്ടേ ഇരിക്കും. ഇതെല്ലാം പലപ്പോഴും മറ്റുള്ളവരുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക ്എത്തുന്നു. ഇത്തരം ആവശ്യങ്ങള്‍ സ്ഥിരമാവുമ്പോള്‍ അത് ബന്ധങ്ങളില്‍ അകല്‍ച്ച സൃഷ്ടിക്കുകയും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം അകല്‍ച്ചയിലേക്ക് നയിച്ച് ബന്ധം ഇല്ലാതാവുന്ന അവസ്ഥ വരെ ഉണ്ടാവുന്നു.

അസൂയയും കൈവശാവകാശവും
ബന്ധങ്ങളിലെ ഉത്കണ്ഠാകുലരായ നിങ്ങളില്‍ മറ്റൊരാള്‍ കടന്നുകയറുന്നതായി തോന്നലുണ്ടാക്കും. നിങ്ങളുടെ ജീവിതത്തില്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും കുടുംബത്തില്‍ തനിക്കൊരു സ്ഥാവുമില്ലെന്ന ചിന്ത പോലും ജീവിതത്തില്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവര്‍ ഭീഷണിപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു എന്ന തോന്നല്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അതിന്റെ ഫലമായി പങ്കാളിയുടെ ഫോണ്‍ പരിശോധിക്കല്‍, അവര്‍ എവിടെയാണെന്ന് നിരന്തരം ചോദ്യം ചെയ്ത്‌കൊണ്ടിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ സംഭവിക്കുന്നു.

അമിതമായി വൈകാരികം
പല കാര്യങ്ങളിലും ഉത്കണ്ഠയുള്ളവര്‍ അമിതമായി വൈകാരികമാവുന്നു. ഇത് പലപ്പോഴും ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നിരന്തരം ഉണ്ടാക്കുന്നു. ശ്രദ്ധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളിലേക്ക് ഇത് ജീവിതത്തില്‍ എത്തിക്കും. പലപ്പോഴും പങ്കാളി നിരന്തരമായി തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നല്‍ ഉണ്ടാവുമ്പോള്‍ ഇവര്‍ വളരെയധികം സന്തോഷിക്കുന്നു. എന്നാല്‍ പങ്കാളി അകലെയാണെങ്കില്‍ ഇവരില്‍ അനാവശ്യ ഉത്കണ്ഠകള്‍ വര്‍ദ്ധിക്കാം. അത് കൂടുതല്‍ അപകടാവസ്ഥയുണ്ടാക്കുന്നു. ബന്ധങ്ങളില്‍ ഉണ്ടാവുന്ന വൈകാരിക അസ്ഥിരത പിന്നീട് കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും.

സംഘര്‍ഷഭയം
ഉത്കണ്ഠാപരമായ ബന്ധത്തില്‍ സ്ഥിരമായി കാണപ്പെടുന്ന ഒന്നാണ് സംഘര്‍ഷഭയം. ഇടക്കിടെ സംഘര്‍ഷമുണ്ടാവും എന്ന തോന്നലും അതുകൊണ്ട് പങ്കാളി തങ്ങളെ അകറ്റി നിര്‍ത്തുമെന്ന തോന്നലും പലര്‍ക്കും ഉണ്ടാവും. ഇത് ജീവിതത്തില്‍ അവരുടെ വികാരങ്ങളെ അടിച്ചമര്‍ത്തി ജീവിക്കുന്നതിലേക്ക് എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

X
Desktop Bottom Promotion