Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
പ്രണയം ബ്രേക്ക്അപ്പിലേക്ക്: മുന്‍കൂട്ടി മനസ്സിലാക്കാം ഈ മാറ്റങ്ങളിലൂടെ
ഒരു പ്രണയത്തിന് ഏറ്റവും ആദ്യം വേണ്ടത് പരസ്പരം മനസ്സിലാക്കുക, കൃത്യമായി അറിയുക, കാര്യങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. പലപ്പോഴും ഇതിന് സാധിക്കാതെ വരുമ്പോഴാണ് ആ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. മാത്രമല്ല അത് പിന്നീട് പ്രതിസന്ധികളിലേക്കും എത്തുന്നു. ഇത്തരം അവസ്ഥയില്‍ ആ ബന്ധം തന്നെ പ്രശ്നത്തിലാവുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. എപ്പോഴും രണ്ട് പേരും തമ്മിലുള്ള ബന്ധം നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പോവുന്നു എന്നതാണ് ഒരു ബന്ധത്തിന്റെ അടിസ്ഥാനം. ദാമ്പത്യമായാലും പ്രണയമായാലും ശ്രദ്ധിക്കേണ്ടതായ ഇത്തരം കാര്യങ്ങള്‍ നിങ്ങളെ വലിയൊരു മാനസികാഘാതത്തില്‍ നിന്ന് കരകയറ്റുന്നു. മുന്‍കൂട്ടി മനസ്സിലാക്കേണ്ട ഇത്തരം ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.
നിങ്ങളുടെ ബന്ധം ഒരു ബ്രേക്ക്അപ്പിലേക്ക് പോവുന്നുണ്ടോ ഇല്ലയോ എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. പലപ്പോഴും അത് തന്നെയാണ് ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതും. പങ്കാളിക്ക് പഴയ രീതിയില്‍ തന്നെ നിങ്ങളോട് സ്നേഹം ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. പലപ്പോഴും അതിന്റെ കാര്യത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. പങ്കാളിയുടെ സ്വഭാവത്തില്‍ ഇനി പറയുന്ന മാറ്റം ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ബന്ധം പ്രശ്നത്തിലാണ് ഉടന്‍ തന്നെ ബ്രേക്ക്അപ്പിലേക്ക് മാറുന്നു എന്നതാണ്.

നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ ഒഴിവാക്കുകയാണോ?
നിങ്ങള്‍ക്ക് തന്നെ ഈ ചോദ്യം ചോദിക്കേണ്ട അവസ്ഥയുണ്ടെങ്കില്‍ ആ ബന്ധത്തെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിക്കേണ്ടി വരുന്നു. നിങ്ങള്‍ പങ്കാളിയോട് സംസാരിക്കാന്‍ കാത്തിരുന്ന കാലവും അതോടൊപ്പം പങ്കാളി മുന്‍പത്തെ പോലെ നിങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. കാരണം അവര്‍ നിങ്ങളുടേ കാര്യത്തിലോ അല്ലെങ്കില്‍ നിങ്ങള്‍ അവരുടെ കാര്യത്തിലോ വേണ്ട പോലെ ശ്രദ്ധ ചെലുത്തുന്നില്ലെങ്കില്‍ പലപ്പോഴും അത് സൂചിപ്പിക്കുന്നത് നിങ്ങളൊരു ബ്രേക്ക്അപ്പിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ് എന്നതാണ്.
നിങ്ങളെ ശ്രദ്ധിക്കാത്തത്
പങ്കാളി നിങ്ങളുടെ കാര്യത്തില്‍ പഴയത് പോലെ ശ്രദ്ധിക്കാത്തതും അതോടൊപ്പം തന്നെ പങ്കാളിക്ക് നിങ്ങളുടെ കാര്യത്തില്‍ ഉത്കണ്ഠയില്ലാത്തതും എല്ലാം പലപ്പോഴും ഒരു ബ്രേക്ക്അപ്പ സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല നിങ്ങളോടുള്ള അവന്റെ താല്‍പ്പര്യം കുറയുകയും അതുപോലെ തന്നെ നിങ്ങളോടൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നവരെങ്കില്‍ അവര്‍ക്ക് പലപ്പോഴും ആ ബന്ധം തുടരാന്‍ സാധ്യതയില്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഈ ബന്ധത്തില്‍ തുടരണോ വേണ്ടയോ എന്ന് പോലും ഇവര്‍ രണ്ട് പേരും ചിന്തിക്കുന്നു.

സ്നേഹം ഇല്ലാതാവുന്നു
ഒരു ബന്ധത്തിന്റെ അടിസ്ഥാനം എന്നത് സ്നേഹമാണ്. എന്നാല്‍ അത് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ പലപ്പോഴും ആ ബന്ധം അധിക കാലം മുന്നോട്ട് പോവില്ല എന്നതാണ് സൂചിപ്പിക്കുന്നത്. സ്നേഹം എന്നതിന്റെ അര്‍ത്ഥം പലപ്പോഴും ഉത്തരവാദിത്വം, പ്രണയം, പരിചരണം എന്നിവയെല്ലാം ആണ്. ഒരിക്കല്‍ ആ വ്യക്തി നിങ്ങളെ പൂര്‍ണ ഹൃദയത്തോടെ സംരക്ഷിച്ചിരുന്നു എന്നാല്‍ അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോള്‍ പലപ്പോഴും സൂചിപ്പിക്കുന്നത് നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ മു്ന്നോട്ട് പോവില്ല എന്നതാണ്.
വൈകാരിക അടുപ്പം ഇല്ലാതാത്തത്
നിങ്ങള്‍ക്ക് പരസ്പരം ഒരു വൈകാരിക അടുപ്പം തോന്നാത്തതും ബന്ധത്തിന്റെ അവസാനമാണ് എന്നതിന്റെ സൂചനയാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഇത് കൂടുതല്‍ പ്രതിസന്ധികളില്ലാതെ ബന്ധം അവസാനിപ്പിക്കുന്നതിനുള്ള സൂചനയാണ്. ദാമ്പത്യത്തിലായാലും പ്രണയത്തിലായാലും ഇത്തരത്തില്‍ വൈകാരിക അടുപ്പം ഇല്ലാത്തത് നിങ്ങളുടെ ജീവിതത്തിലെ പ്രണയം അവസാനിക്കാറായി ഒരു ബ്രേക്ക്അപ്പിലേക്ക് എത്തി എന്നതിന്റെ സൂചനയാണ്.



Click it and Unblock the Notifications