Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ദാമ്പത്യത്തിലെ സ്ത്രീ താല്‍പ്പര്യങ്ങള്‍: 5 കാര്യങ്ങളറിയുന്ന പുരുഷനെങ്കില്‍ അവള് വിട്ടു പോവില്ല
ശാരീരിക അടുപ്പം എന്നത് ഏതൊരു ദാമ്പത്യ ബന്ധത്തിന്റേയും അടിസ്ഥാനമാണ്. പ്രണയത്തിലും ദാമ്പത്യത്തിലും എല്ലാം വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കുന്ന ഒന്നാണ് ശാരീരിക ബന്ധം. പലപ്പോഴും ഓരോ വ്യക്തിയുടെ താല്‍പ്പര്യങ്ങളും ഇതില്‍ വ്യത്യസ്തമായിരിക്കും. എന്നാല്‍ പുരുഷന്മാരേക്കാള് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കള്‍ സ്ത്രീകളാണ്. പലപ്പോഴും ഒരു സ്ത്രീയെ നിര്‍ബന്ധിച്ച് ശാരീരികമായി തന്നിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നത് വളരെയധികം മോശമായ ഒരു കാര്യം തന്നെയാണ്..
ഒരു സ്ത്രീ സ്വമനസ്സാലേ ശാരീരിക അടുപ്പത്തിന് തയ്യാറാണോ എന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ്. അതിന് വേണ്ടി സ്ത്രീയെക്കുറിച്ച് മനസ്സിലാക്കുകയും കാര്യങ്ങള്‍ അറിയുകയും ചെയ്യുക എന്നതാണ് ആദ്യത്തെ കാര്യം. അവള് നിങ്ങളുമായി ശാരീരിക അടുപ്പത്തിന് തയ്യാറാണോ എന്ന് ചില പെരുമാറ്റത്തിലൂടേയും സ്വഭാവ രീതികളിലൂടേയും മനസ്സിലാക്കാന്‍ സാധിക്കുന്നു. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ ശാരീരിക അടുപ്പത്തിന് തയ്യാറാണോ അല്ലയോ എന്ന് മനസ്സിലാക്കുന്നത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ ഒന്ന് തന്നെയാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശാരീരികമായ ഭാഷ
പലപ്പോഴും സ്ത്രീ ശാരീരികമായും മാനസികമായും സന്നദ്ധത അറിയിക്കുന്നതില്‍ ശാരീരിക ഭാഷ ഒരു പ്രധാനപ്പെട്ട ഘടകമാണ്. അവരുടെ മുഖഭാവങ്ങള്‍, കണ്ണുകളുടെ സമ്പര്‍ക്കം, സംസാരം എന്നിവയെല്ലാം തന്നെ നിങ്ങള്‍ക്ക് പോസിറ്റീവ് സൈന്‍ നല്‍കുന്നതാണ്. അത് ശാരീരിക അടുപ്പത്തിന് അവള് മാനസികമായും ശാരീരികമായും തയ്യാറാണ് എന്നതിന്റെ സൂചനയാണ്. എന്നാല്‍ അവള് കണ്ണുകളില്‍ നോക്കാതിരിക്കുകയോ അല്ലെങ്കില്‍ നിങ്ങളുമായി യാതൊരു അടുപ്പം കാണിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ പിന്നെ ഇത്തരം കാര്യങ്ങള്‍ക്ക് മുതിരരുത്. അത് കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിക്കുന്നു.
സംസാരം ശ്രദ്ധിക്കുക
ചില സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ പുറമേ പറയാന്‍ മടി കാണിക്കുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്ന് പറയാന്‍ മടിക്കുന്ന സ്ത്രീകള്‍ വളരെ ചുരുക്കമാണ്. എങ്കിലും ചിലരെങ്കിലും അവരുടെ ചില സംസാരത്തിലൂടേയോ അല്ലെങ്കില്‍ വാക്കുകളിലൂടേയോ ഇത്തരം കാര്യങ്ങളെക്കുറിച്ച് പങ്കാളിയെ അറിയിക്കുന്നു. അവരുടെ വാക്കുകളും സ്വരങ്ങളും ശ്രദ്ധിക്കുക എന്നതാണ്. എന്നാല്‍ ചിലരെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ മടിയോ താല്‍പ്പര്യമില്ലായ്മയോ കാണിക്കുകയാണെങ്കില്‍ അതിനെ മാനിക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം.
സമ്മതം ഏറ്റവും പ്രധാനം
ദാമ്പത്യത്തിലായാലും പ്രണയത്തിലായാലും സമ്മതം എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. ഇത് തന്നെയാണ് ശാരീരിക അടുപ്പത്തിന്റെ നിര്‍ണായക ഘടകവും. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഉറച്ച ഒരു സമ്മതമില്ലാതെ പങ്കാളിയോട് ഇത്തരം കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത നിങ്ങളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തും എന്ന് മാത്രമല്ല അത് അത്യന്തം തെറ്റ് തന്നെയാണ്. അതുകൊണ്ട് ഇതുപോലുള്ള കാര്യങ്ങളില്‍ ഒരിക്കലും സമ്മര്‍ദ്ദം ചെലുത്തരുത്.
അതിരുകള്‍ പ്രധാനം
പുരുഷനെപ്പോലെ തന്നെ സ്ത്രീകള്‍ക്കും ഇത്തരം കാര്യങ്ങളില്‍ ചില നിഷ്കര്‍ഷതകള്‍ ഉണ്ടായിരിക്കും. ഒരു സ്ത്രീയുടെ അതിരുകള്‍ മാനിക്കുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. ശാരീരിക അടുപ്പത്തിന് ആഗ്രഹിക്കുന്ന സ്ത്രീയെങ്കില്‍ അവരുടെ മാനസികമായ കംഫര്‍ട്ട് കൂടി കണക്കിലെടുക്കേണ്ടത് അനിവാര്യമാണ്. ഇതിന് ദമ്പതികള്‍ രണ്ട് പേരും ഒരുപോലെ ശ്രമിക്കണം. വിശ്വാസം വളര്‍ത്തിയെടുക്കുക എന്നതാണ് ആദ്യത്തെ കാര്യം. അല്ലാത്ത പക്ഷം അത് ബന്ധം വഷളാവുന്നതിന് മാത്രമേ ഉപകരിക്കുകയൂള്ളൂ.
ആശയവിനിമയം പ്രധാനം
ഏതൊരു ബന്ധത്തിലായാലും മാനസിക അടുപ്പം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഈ സമയം പലപ്പോഴും നിങ്ങള്‍ക്ക് ഒരു സ്ത്രീയുടെ ആഗ്രഹങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. അല്ലാത്ത അവസ്ഥയില്‍ അത് നിങ്ങളുടെ ബന്ധത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇരുകൂട്ടര്‍ക്കും സ്വതന്ത്രമായി കാര്യങ്ങള്‍ സംസാരിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും സാധിക്കണം. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം കാര്യങ്ങളിലെല്ലാം കൃത്യമായ അവബോധം സൃഷ്ടിച്ചതിന് ശേഷം മാത്രമേ നിങ്ങള്‍ ശാരീരിക അടുപ്പത്തിന് ശ്രമിക്കാവൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications