Latest Updates
-
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ഡൽഹിയിൽ കനത്ത മഴ; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
ഒരു കുഞ്ഞായതിന് ശേഷം ഭാര്യയുടെ പ്രണയം കുറഞ്ഞോ? അറിയേണ്ടത് ഇതെല്ലാം
പലപ്പോഴും കുഞ്ഞായതിന് ശേഷം പലരുടേയു ദാമ്പത്യത്തില്‍ അകല്‍ച്ചയുണ്ടാവുന്നു. പഴയ പോലെയുള്ള പ്രണയം പലരിലും ഉണ്ടാവുന്നില്ല എന്നതാണ് പല ദമ്പതികളും പറയുന്ന കാര്യം. എന്നാല്‍ ഒരു നല്ല രക്ഷിതാവുക എന്നത് ഏറ്റവും സംതൃപ്തമായ അനുഭവങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇത് അപ്രതീക്ഷിതമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കുഞ്ഞിന് ശേഷം സംഭവിക്കുന്ന ദാമ്പത്യത്തിലെ അകല്‍ച്ച.
എന്നാല്‍ ഒരു കുഞ്ഞെന്ന സ്വപ്നത്തിന് ശേഷവും പലരിലും പ്രണയം സ്നേഹം എന്ന വികാരങ്ങള്‍ ഇല്ലാതാവുന്നു. ഉറക്കമില്ലാത്ത രാത്രികളും കുഞ്ഞിന്റെ ഉത്തരവാദിത്വങ്ങളും തിരക്കുകളും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും സ്ത്രീകളാണ് പ്രണയം പ്രകടിപ്പിക്കുന്നതില്‍ ഈ സമയം പുറകോട്ട് പോവുന്നത്. എന്നാല്‍ നിങ്ങളുടെ ബന്ധം പഴയതിനേക്കാള്‍ കൂടുതല്‍ സജീവമായി നിലനിര്‍ത്തുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

തുറന്ന ആശയവിനിമയം നടത്തുക
എപ്പോഴും നല്ല രീതിയില്‍ ആശയവിനിമയം നടത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിനായി തുറന്ന ആശയവിനിമയത്തിന് സമയം കണ്ടെത്തുക. കൂടാതെ നിങ്ങള്‍ക്കായി സമയം കണ്ടെത്തുന്നതിനും ശ്രദ്ധിക്കുക. നിങ്ങളുടെ ഒരു ദിവസം എപ്രകാരമായിരുന്നെന്നും എങ്ങനെ മികച്ച രീതിയില്‍ മുന്നോട്ട് പോവാന്‍ സാധിക്കും എന്നതിനെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കുന്നതിന് വേണ്ടി തുറന്ന് സംസാരിക്കുന്നതിന് പങ്കാളികള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ദിവസത്തെക്കുറിച്ച് സംസാരിക്കുന്നതിനോ രസകരമായ എന്തെങ്കിലും പങ്കിടുന്നതിനോ കുറച്ച് മിനിറ്റുകള്‍ എങ്കില്‍ പോലും സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കുക.
ക്വാളിറ്റി ടൈം പ്രധാനപ്പെട്ടത്
എപ്പോഴും പങ്കാളികള്‍ക്കിടയില്‍ കുട്ടികളായതിന് ശേഷം സമയം വളരെ കുറവായിരിക്കും, എന്നാല്‍ നിങ്ങള്‍ രണ്ടുപേര്‍ക്കും വേണ്ടി മാത്രം നിമിഷങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്. പ്രധാനമായും ആഴ്ചയിലൊരിക്കല്‍ ക്വാളിറ്റി ടൈം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വീട്ടില്‍ നിന്ന് പുറത്തേക്കുള്ള സമയത്താണെങ്കില്‍ അത്യുത്തമം. ഇത് വഴി ദാമ്പത്യത്തില്‍ അടുപ്പം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. മാത്രമല്ല ഇവരുടെ ജീവിതം മികച്ച അവസ്ഥയിലേക്കും പ്രണയത്തിലേക്കും എത്തുകയും ചെയ്യും.
ശാരീരികമായ അടുപ്പം
ശാരീരിക അടുപ്പം എന്നാല്‍ ലൈംഗികത മാത്രമല്ല ഒരു ആലിംഗനത്തിലോ കൈകള്‍ ചേര്‍ത്ത് പിടിക്കുന്നതിലോ എല്ലാം നിങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുന്നു. നിങ്ങള്‍ മാനസികമായും ശാരീരീകമായും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും അതിനനുസരിച്ച് ദാമ്പത്യ ജീവിതം ആസ്വദിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സൃഷ്ടിക്കും.
പരസ്പരം ആവശ്യങ്ങളെ പിന്തുണയ്ക്കുക
രക്ഷാകര്‍തൃത്വം എന്നത് വലിയ ഉത്തരവാദിത്വം തന്നെയാണ്. എന്നാല്‍ അത് രണ്ട് പേരുടേയും ഉത്തരവാദിത്വമാണ് എന്ന ബോധത്തില്‍ മുന്നോട്ട് പോവേണ്ടതാണ്. പങ്കാളികള്‍ രണ്ട് പേരും കൃത്യമായി ആ ചുമതല നിര്‍വ്വഹിക്കുന്നതോടൊപ്പം വീട്ടു ജോലികളില്‍ ഭാര്യയെ സഹായിക്കുകയും കുട്ടികള്‍ക്ക് മാതൃകയാവുകയും ചെയ്യുക. ഇതെല്ലാം നിങ്ങളുടെ ബന്ധത്തിന് ഒരു ശക്തമായ അടിത്തറ സൃഷ്ടിക്കുന്നു.
ഒരുമിച്ച് ചിരിക്കുക
രക്ഷാകര്‍തൃത്വത്തില്‍ ഉണ്ടാകുന്ന പിരിമുറുക്കം നിസ്സാരമല്ല എന്ന് നമുക്കറിയാം. അതിനെ ലഘൂകരിക്കാന്‍ ഒരു ചിരിക്ക് കഴിയും. ഒരുമിച്ച് ഒരു കോമഡി ഷോ കാണുന്നതിലൂടെയോ ഉള്ളിലെ തമാശകള്‍ പങ്കുവെക്കുന്നതിലൂടെയോ എല്ലാം നിങ്ങള്‍ക്ക് സമ്മര്‍ദ്ദത്തെ കുറക്കുകയും ജീവിതത്തില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യാം. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ മികച്ചതാക്കുന്നു. കൂടാതെ ജീവിതം സന്തോഷത്തിന്റേയും പ്രണയത്തിന്റേയും ആയി മാറും.
സ്വന്തമായി സമയം
നിങ്ങളുടെ പങ്കാളിക്കൊപ്പം നല്ല നിമിഷങ്ങള്‍ ആസ്വദിക്കുന്നതിന് ശ്രദ്ധിക്കുക. അതിനായി പ്രത്യേക നിമിഷങ്ങള്‍ സൃഷ്ടിക്കുന്നതിന് ദമ്പതികള്‍ ശ്രദ്ധിക്കണം. എന്നാല്‍ അതിന് വേണ്ടി സമയം കണ്ടെത്തുക എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും പുറത്ത് പോവുന്നതിനും സര്‍പ്രൈസ് നല്‍കുന്നതിനും എല്ലാം ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളുടെ പങ്കാളിയെ കൂടുതല്‍ സന്തോഷവതിയാക്കും.



Click it and Unblock the Notifications