ഭര്‍ത്താവ് ഭ്രാന്തമായി സ്‌നേഹിക്കും, ഒരുകാലത്തും സ്‌നേഹം കുറയില്ല; ഭാര്യ ചെയ്യേണ്ട 10 കാര്യങ്ങള്‍

ജീവിതത്തിലുടനീളം ഉണ്ടായിരിക്കേണ്ട ഒരു ബന്ധമാണ് ഭാര്യാഭര്‍തൃ ബന്ധം. ഇരു പങ്കാളികളും ഒരുപോലെ നീങ്ങിയാല്‍ മാത്രമേ വിവാഹ ബന്ധമെന്ന വാഹനം എല്ലായ്‌പ്പോഴും ട്രാക്കില്‍ നില്‍ക്കൂ. അത്തരമൊരു സാഹചര്യത്തില്‍, ഭാര്യയുടെ സന്തോഷത്തില്‍ ഭര്‍ത്താക്കന്‍മാര്‍ ശ്രദ്ധ ചെലുത്തുന്ന പോലെതന്നെ, ഭര്‍ത്താവിന്റെ സന്തോഷത്തിനായി ഭാര്യയും ശ്രദ്ധിക്കേണ്ടതാണ്. തന്റെ ഭര്‍ത്താവ് എപ്പോഴും തന്നെ സ്‌നേഹിക്കണമെന്ന് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നു.

കല്യാണം കഴിഞ്ഞ് കുറെ നാളത്തേക്ക് ഈ അനുരാഗം നിലനില്‍ക്കുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ പഴയ പോലെ അല്ല എന്ന തോന്നല്‍ ഏതൊരു സ്ത്രീയിലും ഉണ്ടാകുന്നു. നിങ്ങളുടെ ഭര്‍ത്താവ് എപ്പോഴും നിങ്ങളോട് സ്‌നേഹത്തോടെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ബന്ധത്തില്‍ ചില കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക.

നിങ്ങളുടെ ഭര്‍ത്താവിനെ ആകര്‍ഷിക്കാനുള്ള വഴികള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം. ഇതിലൂടെ എല്ലാകാലവും നിങ്ങളുടെ ഭര്‍ത്താവിന്റെ സ്‌നേഹം പിടിച്ചുപറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും.

How To Impress Your Husband: Tricks And Tips You Can Try At Home; Details In Malayalam

ഇഷ്ടഭക്ഷണം പാകം ചെയ്ത് നല്‍കുക
നിങ്ങളുടെ ഭര്‍ത്താവിനെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഭര്‍ത്താവിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ പാകം ചെയ്ത് നല്‍കുക. ദൈനംദിന ഭക്ഷണത്തില്‍ നിന്ന് വ്യത്യസ്തവും അവര്‍ക്ക് പ്രിയപ്പെട്ടതുമായ വിഭവങ്ങള്‍ തയാറാക്കുക. ഭക്ഷണത്തോടൊപ്പം നിങ്ങളുടെ സ്‌നേഹവും വിളമ്പുക. നിങ്ങളുടെ സ്‌നേഹത്തിന്റെ ആഴം രുചിയിലൂടെ അവരില്‍ എത്തിച്ചേരുന്നതായിരിക്കും.

How To Impress Your Husband: Tricks And Tips You Can Try At Home; Details In Malayalam

സര്‍പ്രൈസുകള്‍ നല്‍കുക
ഒരു സര്‍പ്രൈസ് ലഭിക്കുമ്പോള്‍ നാമെല്ലാവരും അത് ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ഭര്‍ത്താവിന് ഇടയ്ക്കിടെ സര്‍പ്രൈസ് നല്‍കുക. വാച്ച്, ഹെഡ്ഫോണുകള്‍, ഷര്‍ട്ട് തുടങ്ങി നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും ഇടയ്ക്കിടെ സമ്മാനമായി ഭര്‍ത്താവിന് നല്‍കുക. ഇതിലൂടെ അഴരുടെ ഹൃദയം കീഴടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

How To Impress Your Husband: Tricks And Tips You Can Try At Home; Details In Malayalam

സ്‌നേഹത്തോടെ ഉറക്കമുണരുക
പ്രഭാതത്തിന്റെ തുടക്കം നല്ലതാണെങ്കില്‍, ദിവസം മുഴുവന്‍ നല്ലതായിരിക്കും. അതുകൊണ്ട് രാവിലെ തന്നെ ഭര്‍ത്താവിനെ സ്‌നേഹത്തോടെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുക. ചുംബിച്ചും മുടിയില്‍ തലോടിയും അവരെ ഉണര്‍ത്തുക. ഇതിലൂടെ, രാവിലെ മുതല്‍ തന്നെ ഭര്‍ത്താവിന്റെ മൂഡ് വളരെ റൊമാന്റിക് ആയി മാറ്റിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

How To Impress Your Husband: Tricks And Tips You Can Try At Home; Details In Malayalam

നല്ല വസ്ത്രങ്ങള്‍ ധരിക്കുക
വീട്ടിലിരിക്കുന്ന സ്ത്രീകള്‍ പലപ്പോഴും വസ്ത്രത്തിന്റെ കാര്യത്തില്‍ അധികം ശ്രദ്ധിക്കാറില്ല. എന്നാല്‍ ഭര്‍ത്താവിനെ ആകര്‍ഷിക്കാന്‍, നിങ്ങള്‍ എല്ലായ്‌പ്പോഴും നല്ല വസ്ത്രങ്ങള്‍ ധരിക്കണം. ഭര്‍ത്താവിന്റെ ഇഷ്ടത്തിനനുസരിച്ച് രാത്രി വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക. ഇത് ഭര്‍ത്താവിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കും, അവര്‍ക്ക് എപ്പോഴും നിങ്ങളോട് താല്‍പര്യമുണ്ടായിരിക്കും.

How To Impress Your Husband: Tricks And Tips You Can Try At Home; Details In Malayalam

വികാരങ്ങള്‍ പ്രകടിപ്പിക്കുക
ഭാര്യ തങ്ങളോട് എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് അറിയില്ലെന്ന് പല പുരുഷന്മാരും പരാതിപ്പെടാറുണ്ട്. ഒന്നും പറയാതെ ഭര്‍ത്താവ് എല്ലാം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നത്, ഭര്‍ത്താവിനെ വിഷമിപ്പിക്കുന്നതിന് തുല്യമാണ്. പകരം, നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതും മോശമായതുമായ കാര്യങ്ങള്‍ അവരോട് പറഞ്ഞാല്‍, അവര്‍ക്കും കാര്യങ്ങള്‍ നന്നായി മനസ്സിലാക്കാനും ഭാവിയില്‍ അത് ശ്രദ്ധിക്കാനും കഴിയും. ഇതോടൊപ്പം നിങ്ങളുടെ സ്‌നേഹവും പ്രകടിപ്പിക്കുക.

How To Impress Your Husband: Tricks And Tips You Can Try At Home; Details In Malayalam

ലൈംഗികത
സന്തോഷകരമായ ദാമ്പത്യ ജീവിതം നിലനിര്‍ത്തുന്നതില്‍ സെക്സിന് പ്രധാന പങ്കുണ്ട്. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും പരസ്പര സ്‌നേഹവും വിശ്വാസവും വര്‍ദ്ധിക്കുകയും ചെയ്യും. അതിനാല്‍ നിങ്ങളുടെ ഭര്‍ത്താവിന്റെ ലൈംഗിക താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞ് സംതൃപ്തിപ്പെടുത്തി കൊടുക്കുക.

How To Impress Your Husband: Tricks And Tips You Can Try At Home; Details In Malayalam

സ്വാതന്ത്ര്യം നല്‍കുക
ഭര്‍ത്താവ് തന്റെ സ്വകാര്യതയെ ബഹുമാനിക്കണമെന്ന് ഭാര്യ ആഗ്രഹിക്കുന്നതുപോലെ, ഭര്‍ത്താവിന്റെ സ്വാതന്ത്രത്തെയും ഭാര്യ മാനിക്കണം. അവരെ തടയരുത്, അവരുടെ ഷെഡ്യൂള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. ഒരു കുട്ടിയെപ്പോലെ അവരോട് എല്ലായ്പ്പോഴും വിവരങ്ങള്‍ തിരക്കരുത്. ഭര്‍ത്താക്കന്‍മാരെ വിശ്വസിക്കുകയും അവരെ സ്വതന്ത്രമായി സമയം ചെലവഴിക്കാന്‍ അനുവദിക്കുകയും ചെയ്യുക.

How To Impress Your Husband: Tricks And Tips You Can Try At Home; Details In Malayalam

ഉത്തരവാദിത്തങ്ങള്‍ പങ്കിടുക
ഒരു ബന്ധത്തില്‍, ചിലവുകള്‍ അടക്കം മിക്ക ഉത്തരവാദിത്തങ്ങളും വരുന്നത് സാധാരണയായി ഭര്‍ത്താവിനാണ്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ഭര്‍ത്താവിന്റെ കൈത്താങ്ങാകുക. നിങ്ങള്‍ രണ്ടുപേരും എല്ലാ കാര്യങ്ങളെക്കുറിച്ചും പരസ്പരം മനസ്സിലാക്കുക. ഈ രീതിയില്‍, നല്ല ധാരണയോടെ ഒരു നല്ല ബന്ധവും രൂപപ്പെടുന്നു.

How To Impress Your Husband: Tricks And Tips You Can Try At Home; Details In Malayalam

നല്ല സുഹൃത്താകുക
ഒരു ഭാര്യ തന്റെ ഭര്‍ത്താവിന്റെ നല്ല സുഹൃത്തായാല്‍, ഇതിലും മികച്ചത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകില്ല. വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുന്ന എല്ലാ ദമ്പതികളിലും എപ്പോഴും കാണുന്ന ഒരു കാര്യം അവര്‍ തമ്മിലുള്ള സൗഹൃദമാണ്.

ദമ്പതികള്‍ ഭാര്യാഭര്‍ത്താക്കന്‍മാരായി മാത്രമല്ല, അവരുടെ വിഷമങ്ങളും സന്തോഷങ്ങളും വികാരങ്ങളും സുഹൃത്തുക്കളെപ്പോലെയും പങ്കിടണം. ഒരാള്‍ക്ക് അവരുടെ ഉറ്റസുഹൃത്ത് എന്ന് വിളിക്കാവുന്ന അത്തരമൊരു പങ്കാളിയെ ലഭിച്ചാല്‍, ദാമ്പത്യ ജീവിതം അവര്‍ക്ക് മികച്ച അനുഭവമായി മാറുന്നു.

How To Impress Your Husband: Tricks And Tips You Can Try At Home; Details In Malayalam

അഭിപ്രായം ചോദിക്കുക
കുടുംബത്തിന് വേണ്ടി നിങ്ങള്‍ എന്ത് തീരുമാനമെടുത്താലും അതില്‍ തീര്‍ച്ചയായും നിങ്ങളുടെ ഭര്‍ത്താവിനെ ഉള്‍പ്പെടുത്തുക. മിക്ക ദിവസവും വീടിന് പുറത്താണെങ്കിലും എല്ലാ തീരുമാനങ്ങളിലും അവരെ ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും. ഇത് ഭര്‍ത്താവിന്റെ പ്രാധാന്യം കാണിക്കുന്നു. അവരുടെ അഭിപ്രായം അറിയാന്‍ നിങ്ങള്‍ മറക്കാത്തതില്‍ അവര്‍ സന്തോഷിക്കുന്നു. ഇതിലൂടെ ഭര്‍ത്താവിന്റെ ഇഷ്ടം പിടിച്ചുപറ്റാനും നിങ്ങള്‍ക്ക് സാധിക്കുന്നു.

Story first published: Monday, May 8, 2023, 12:19 [IST]
X
Desktop Bottom Promotion