Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
എല്ലാ കാര്യത്തിനും കുറ്റം പറയുന്ന പങ്കാളിയാണോ നിങ്ങളുടേത്? ഡീല്‍ ചെയ്യേണ്ടത് ഇപ്രകാരം
How to Handle a Partner Who Always Finds Fault: സ്വന്തമായി ഞാന്‍ എല്ലാ കാര്യത്തിലും പെര്‍ഫെക്ട് ആണ് എന്ന് ചിന്തിക്കുന്ന പലരും സ്വന്തം തെറ്റുകള്‍ കണ്ടെത്താന്‍ ശ്രമിക്കാറില്ല. പകരം, പങ്കാളിയില്‍ എല്ലായ്പ്പോഴും കുറ്റങ്ങള്‍ കണ്ടെത്തും. അവരെ നിരന്തരം വിമര്‍ശിക്കും. നിനക്ക് ഒന്നും അറിയില്ല എന്നിങ്ങനെയുള്ള പരാതികളും കുറ്റപ്പെടുത്തലുകളും വരും. ഇത്തരം പ്രശ്നങ്ങള്‍ പലപ്പോഴും പങ്കാളിയെ മാനസികമായി തളര്‍ത്താം. അല്ലെങ്കില്‍ ബന്ധം വേഗത്തില്‍ മടുപ്പിക്കാം. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്. ഇതില്‍ നിന്നും മുക്തി നേട്ാനും, സമാധാനം ലഭിക്കാനും നിങ്ങള്‍ ചെയ്യേണ്ട ചില ഫലപ്രദമായ കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

പ്രണയം
നിങ്ങള്‍ ഇപ്പോള്‍ ഒരു പ്രണയ ബന്ധത്തില്‍ ആണെങ്കില്‍, നിങ്ങളുടെ പങ്കാളി നിരന്തരം നിങ്ങളെ കുറ്റപ്പെടുത്തുകയാണെങ്കില്‍, ആ ബന്ധം ഉപേക്ഷിക്കുക. കാരണം, നിങ്ങളെ മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരു വ്യക്തിയെ പ്രണയിക്കുന്നതില്‍ അര്‍ത്ഥമില്ല. നിരന്തരം ഇത്തരം കുറ്റപ്പെടുത്തലുകളിലൂടെ കടന്ന് പോകുന്നത്, മനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കും. ഏതൊരു കാര്യം ചെയ്യുന്നതിനു മുന്‍പും നിങ്ങള്‍ പങ്കാളിയുടെ കുറ്റപ്പെടുത്തല്‍ ഓര്‍ത്ത് ഭയപ്പെടും. ഇത് നിങ്ങളുടെ സമാധാനം ഇല്ലാതാക്കും. സ്ട്രെസ്സ് വര്‍ദ്ധിപ്പിക്കും. വിഷമിപ്പിക്കും. ഒരുതരത്തില്‍ നിങ്ങളെ മാനസികമായി ഉപദ്രവിക്കുന്നതിന് തുല്യമാണ്. അതിനാല്‍, തുടക്കത്തില്‍ തന്നെ പങ്കാളിയില്‍, നിരന്തരം കുറ്റപ്പെടുത്തുന്ന പ്രവണത കണ്ടുവരുന്നുണ്ടെങ്കില്‍, ആദ്യം ഇക്കാര്യം തുറന്ന് സംസാരിക്കുക. തുടര്‍ന്നും ഇതേ പ്രവണത കണ്ടാല്‍ ബന്ധം ഉപേക്ഷിക്കുക.
ക്ഷമ
ദാമ്പത്യത്തിലാണ് ഇത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടുന്നതെങ്കില്‍ പങ്കാളി പറയുന്ന കാര്യങ്ങള്‍ക്ക് തിരിച്ച് പറയുന്നതിന് മുന്‍പ് സമാധാനത്തില്‍ ചിന്തിക്കുക. എന്ത് ഉത്തരം നല്‍കണം എന്ന് ചിന്തിച്ചതിന് ശേഷം മാത്രം ഉത്തരം നല്‍കുക. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാതിരിക്കാന്‍ സഹായിക്കുന്നതാണ്.
തുറന്ന് സംസാരിക്കുക
പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുന്നത് നല്ലതായിരിക്കും. നിരന്തരം കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുന്നത് നിങ്ങളെ എത്രത്തോളം മാനസികമായി തളര്‍ത്തുന്നുണ്ട് എന്ന കാര്യം, പങ്കാളിയോട് തുറന്ന് സംസാരിക്കുക. പങ്കാളിയ്ക്ക് മനസ്സിലാകുന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുക.
പരിഹാരം കണ്ടെത്തുക
പങ്കാളിയുടെ ഈ കുറ്റം പറയുന്നതും കുറ്റപ്പെടുത്തുന്നതുമായ ശീലം മാറ്റിയെടുക്കാന്‍ ഒരു പരിഹാരം നിങ്ങള്‍ തന്നെ സ്വയം കണ്ടെത്തുന്നത് നല്ലതായിരിക്കും. പങ്കാളി അമിതമായി ശ്രദ്ധിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യാതിരിക്കാവുന്നതാണ്. അല്ലെങ്കില്‍ പങ്കാളിയുമായി മനസ്സ് തുറന്ന് സംസാരിച്ച്, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുക. അതുപോലെ, നിങ്ങളുടെ മനസ്സും തുറക്കുക. ഒപ്പമിരുന്ന് സംസാരിക്കുമ്പോള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.
ഇത്തരത്തില്‍ പെരുമാറുന്നതിന് പിന്നിലെ കാരണങ്ങള്‍
പല കാരണങ്ങള്‍ കൊണ്ട് പങ്കാളി എല്ലായ്പ്പോഴും കുറ്റം കണ്ടെത്താം. പല കാര്യത്തിലും സ്വന്തമായി ആത്മവിശ്വാസം പങ്കാളിയ്ക്ക് ഇല്ലെങ്കില്‍ മറ്റുള്ളവരില്‍ കുറ്റം കണ്ടെുപിടിക്കുന്ന പ്രവണത വര്‍ദ്ധിക്കാം. മറ്റുള്ളവരിലെ കുറ്റം കണ്ടെത്തുന്നതിലൂടെ ഇവര്‍ക്ക് ആത്മസംതൃപ്തി കണ്ടെത്താന്‍ സാധിക്കുന്നതാണ്. കൂടാതെ, പെര്‍ഫെക്ഷനിസം ഉള്ള വ്യക്തികളിലും ഈ സ്വഭാവം കണ്ടുവരുന്നു. എല്ലാ കാര്യങ്ങളും പെര്‍ഫെക്ടായി നടക്കണം എന്നാഗ്രഹിക്കുന്ന വ്യക്തികളില്‍ കുറ്റം കണ്ടെത്തുന്ന സ്വഭാവം അമിതമായിരിക്കും. അതുപോലെ, അമിതമായിട്ടുള്ള ഉത്കണ്ഠ പ്രശ്നങ്ങള്‍, എല്ലാം നിയന്ത്രിക്കുന്ന സ്വഭാവമുള്ളവര്‍ എന്നിവരിലെല്ലാം കുറ്റം കണ്ടെത്തുന്ന സ്വഭാവം കൂടുതലായിരിക്കും. അതിനാല്‍, നിങ്ങളുടെ പങ്കാളിയിലെ പ്രശ്നം മനസ്സിലാക്കി അതിനൊത്ത് പെരുമാറാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
