Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മറ്റുള്ളവരുടെ ദാമ്പത്യം കാണുമ്പോള്‍ അസൂയ: നിങ്ങള്‍ അങ്ങനെയാണോ? എന്നാല്‍ സൂക്ഷിക്കണം
ദാമ്പത്യമോ പ്രണയമോ എന്തുമാകട്ടെ മറ്റുള്ളവരുടെ ജീവിതം കാണുമ്പോള്‍ നിങ്ങള്‍ക്ക് അസൂയ തോന്നുന്നുവോ? എന്നാല്‍ അതിന് പിന്നില്‍ പലപ്പോഴും പല വിധത്തിലുള്ള കാരണങ്ങളും ഉണ്ട്. അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് നാം എപ്പോഴും ശ്രദ്ധിക്കേണ്ടത്. പലപ്പോഴും സാധാരണ ബന്ധങ്ങളില്‍ ഉണ്ടാവുന്ന വികാരമാണ് അസൂയ. എന്നാല്‍ അത് തിരിച്ചറിഞ്ഞ് ഇല്ലാതാക്കുക എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും അരക്ഷിതാവസ്ഥയില്‍ നിന്ന് ഉണ്ടാവുന്ന ഒരു വികാരമാണ് അസൂയ എന്നതില്‍ സംശയം വേണ്ട.
പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന അവസ്ഥയിലോ അത്തരം ഭയത്തില്‍ നിന്നോ ആണ് പലപ്പോഴും അസൂയ പോലുള്ള വികാരങ്ങള്‍ നിങ്ങളില്‍ ഉടലെടുക്കുന്നത്. പല വിധത്തിലുള്ള തെറ്റിദ്ധാരണകളും പ്രശ്നങ്ങളും ഉണ്ടാവുന്നു. മറ്റുള്ളവരുടെ ദാമ്പത്യത്തില്‍ അസൂ തോന്നുന്ന ഇത്തരം സ്വഭാവം നിങ്ങള്‍ക്കുണ്ടെങ്കില്‍ തിരിച്ചറിയേണ്ട ചിലതുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് വായിക്കാം.

അസൂയ തിരിച്ചറിയുക
ആദ്യം നിങ്ങളുടെ അസൂയ തിരിച്ചറിയുക എന്നതാണ് പ്രധാന കാര്യം. പലപ്പോഴും തുടക്കം, സംശയം, നീരസം, അല്ലെങ്കില്‍ തന്റേതെന്ന ഉടമസ്ഥത എന്നിവയിലൂടെയാണ് പ്രകടമാവുന്നത് എന്നാല്‍ പിന്നീട് ഇത് ഉത്കണ്ഠയോ അല്ലെങ്കില്‍ ദേഷ്യമോ ആയി മാറാം. കൂടാതെ പങ്കാളി നിങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന തോന്നല്‍ നിങ്ങളിലുണ്ടാവാം. പലപ്പോഴും ഇതിനെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ അസൂയ പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് തന്നെ രക്ഷപ്പെടാവുന്നതാണ്.
നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുക
പലപ്പോഴും തുറന്ന ആശയവിനിമയം ഒരു ബന്ധത്തില്‍ ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതിന് കാരണമാകുന്നത്. തുറന്ന ആശയവിനിമയത്തിലൂടെ പല പ്രശ്നങ്ങളേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കും. കൂടാതെ ഞാന്‍ എന്ന പ്രസ്ഥാവന പരമാവധി ഒഴിവാക്കുക. അതോടൊപ്പം മനസ്സില്‍ തോന്നുന്നത് തുറന്ന് പറയുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തും.
ഒരുമിച്ച് പരിഹരിക്കാം
മറ്റുള്ളവരുടെ ദാമ്പത്യത്തില്‍ അസൂയ തോന്നുന്നവരെങ്കില് അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കുക. അസൂയയുടെ മൂല കാരണം കണ്ടെത്തി പരിഹരിക്കുന്നതിന് ശ്രദ്ധിക്കുക. എപ്പോഴും ഗുണമേന്മയുള്ള സമയം പങ്കാളിയോടൊപ്പം ചിലവഴിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ പരസ്പരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും അതിരുകള്‍ പരസ്പരം നിര്‍ണയിക്കുകയും ചെയ്യുക. ഇത് വഴി ഒരു ബന്ധത്തില്‍ വിശ്വാസവും പരസ്പര ധാരണയും ഉണ്ടാക്കിയെടുക്കാം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കണ്ടേ ഇരിക്കും.
ബന്ധത്തില്‍ വിശ്വാസം വളര്‍ത്തിയെടുക്കുക
എപ്പോഴും നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇത് തന്നെയാണ് കൂടുതല്‍ വെല്ലുവിളികളിലേക്ക് ദാമ്പത്യത്തെ എത്തിക്കുന്നതും. അതുകൊണ്ട് തന്നെ ഏതൊരു വിജയകരമായ ബന്ധത്തിന്റേയും അടിസ്ഥാനം എപ്പോഴും വിശ്വസ്തതയാണ്. നിങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും വിട്ടുവീഴ്ചകള്‍ ചെയ്ത് പരസ്പര സ്നേഹവും ബഹുമാനവും നല്‍കുകയും ചെയ്യുക. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
സ്വയം മാറ്റങ്ങള്‍ വരുത്തുക
എപ്പോഴും ജീവിതത്തില്‍ സ്വയം മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം അരക്ഷിതാവസ്ഥയും സുരക്ഷിതത്വ ബോധം തോന്നാത്തതുമാണ് ജീവിതത്തില്‍ അസൂയയിലേക്ക് നയിക്കുന്നത്. ഇതാണ് മറ്റുള്ളവരുടെ ജീവിതം കാണുമ്പോള്‍ പലര്‍ക്കും തോന്നുന്നതും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ബന്ധത്തില്‍ പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. ഇത് വഴിയെല്ലാം തന്നെ അസൂയ പരിഹരിക്കപ്പെടാന്‍ സാധിക്കും.



Click it and Unblock the Notifications
