തുടക്കത്തിലേ സ്‌നേഹത്തിന് കുറവോ? പരാതിയും പരിഭവങ്ങളും കൂടെയുണ്ടോ? അരക്ഷിതാവസ്ഥയിലെങ്കില്‍ അറിയണം

ദാമ്പത്യ ജീവിതം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു ബന്ധമാണ്. അത് പ്രണയത്തിലാണെങ്കിലും ആത്മാര്‍ത്ഥ പ്രണയമാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും പല വിധത്തിലുള്ള സംഘര്‍ഷങ്ങളും പരാതികളും പ്രശ്‌നങ്ങളും വഴക്കുകളും നീരസവും എല്ലാം ഒരു ബന്ധത്തില്‍ ഉണ്ടായിരിക്കും. എന്നാല്‍ അതിനെ പരിഹരിക്കുന്നതിനും ആരോഗ്യത്തോടെയുള്ള ബന്ധം നിലനിര്‍ത്തുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും ദാമ്പത്യത്തിലും പ്രണയത്തിലും അരക്ഷിതാവസ്ഥ വന്നാല്‍ അത് നിങ്ങുടെ മുന്നോട്ടുള്ള ജീവിതത്തിലും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു.

രണ്ട് പേര്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ എന്ത് തന്നെയായാലും സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. പലപ്പോഴും ഇത് ഭയവും ആശങ്കയും നിങ്ങളില്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും അരക്ഷിതാവസ്ഥയെ ഇല്ലാതാക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ തുടക്കത്തിലെ ശ്രദ്ധിക്കാവുന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ ബന്ധം ശക്തമാക്കുന്നതിനും ഇത് വഴി സാധിക്കുന്നു. ഏതൊക്കെ സാഹചര്യങ്ങളാണ് ഇതിനായി ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

relationship insecurities

നിങ്ങളെ കഴിവില്ലാത്തവരായി കരുതരുത്
മിക്ക കേസുകളിലും, അരക്ഷിതാവസ്ഥ അനുഭവിക്കുന്നവര്‍ പലപ്പോഴും അവരെ സ്വയം കഴിവില്ലാത്തവരായി കണക്കാക്കുന്നു. അത് തന്നെയാണ് ആ ബന്ധത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നതും. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. അയോഗ്യത ഒന്നിനും നിങ്ങള്‍ കല്‍പ്പിച്ച് കൊടുക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തിലുണ്ടാക്കുന്നു. നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യം പലപ്പോഴും നിങ്ങള്‍ തന്നെ ചെയ്താല്‍ മാത്രമേ ശരിയാവുകയുള്ളൂ. മാത്രമല്ല അത് എത്ര ചെറുതാണെങ്കിലും അതിന് നിങ്ങള്‍ തന്നെയാണ് അനുയോജ്യരായിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്വയം ഒരു കഴിവില്ലാത്തവരായി കാണേണ്ടതില്ല.

Take a Poll

സ്വയം സ്‌നേഹിക്കാന്‍ പഠിക്കുക
ഒരു ബന്ധത്തിലെ അരക്ഷിതാവസ്ഥയില്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എപ്പോഴും സ്വയം സ്‌നേഹിക്കാന്‍ പഠിക്കുക എന്നതാണ്. ഇത് നിങ്ങളുടെ ബന്ധത്തില്‍ കൂടുതല്‍ അടുപ്പം സൃഷ്ടിക്കുന്നു. മാത്രമല്ല നിങ്ങളുടെ കഷ്ടപ്പാടുകള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നതിനും ഈ സ്വയം സ്‌നേഹത്തിലൂടെ സാധിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല പ്രതിസന്ധികള്‍ക്കും നിങ്ങളുടെ അരക്ഷിതാവസ്ഥയിലൂടെ പരിഹാരം കാണാന്‍ സാധിക്കുന്നു. നിങ്ങള്‍ സ്വയം സ്‌നേഹിച്ചില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ മാനസികാരോഗ്യത്തെ നശിപ്പിക്കുകയും അത് വഴി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഒരിക്കലും നെഗറ്റീവ് ചിന്തകള്‍ മനസ്സില്‍ സൂക്ഷിക്കരുത്.

relationship insecurities

ബന്ധത്തില്‍ വിശ്വസിക്കുക
നിങ്ങള്‍ ദാമ്പത്യത്തിലോ പ്രണയത്തിലോ ആണെങ്കില്‍ ആ ബന്ധത്തില്‍ ഉറച്ച് വിശ്വസിക്കുക. കാരണം ഒരു ബന്ധത്തില്‍ എപ്പോഴും രണ്ട് പേര്‍്ക്കും ഉത്തരവാദിത്വങ്ങള്‍ ഉണ്ട് എന്നത് മനസ്സിലാക്കുകയാണ് ആദ്യത്തെ കാര്യം. എന്നാല്‍ മാത്രമേ ഒരു ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുകയുള്ളൂ. അരക്ഷിതാവസ്ഥ ഉടലെടുത്ത് കഴിഞ്ഞാല്‍ അത് ആ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പലപ്പോഴും നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും ചിന്ത നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അതിനെ തുറന്ന് പറഞ്ഞ് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

പങ്കാളിയുടെ സ്‌നേഹത്തെ സംശയിക്കുക
പലപ്പോഴും അരക്ഷിതാവസ്ഥയിലുള്ള ഒരു ബന്ധമാണ് നിങ്ങളുടേത് എങ്കില്‍ പലപ്പോഴും ആദ്യം കാണുന്ന ഒരു കാര്യമായിരിക്കും പങ്കാളിയുടെ സ്‌നേഹത്തെ സംശയിക്കുക എന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ചില അവസരങ്ങളില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. ആരോഗ്യപരമായ ഒരു ബന്ധത്തിന് ഏറ്റവും അനിവാര്യമായത് തന്നെയാണ് പരസ്പര സ്‌നേഹം. അത് ഇല്ലെന്ന അവസ്ഥയിലാണ് അരക്ഷിതാവസ്ഥയുണ്ടാവുന്നത്.

X
Desktop Bottom Promotion