Latest Updates
-
പൂയം നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ആയില്യം നക്ഷത്രക്കാർ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം അറിയാം -
രാശിഫലം ഒക്ടോബർ 4: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പ്രണയവും കരിയറും അറിയാം -
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ
ആഴ്ചയില്‍ എത്ര തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം? സന്തുഷ്ട ജീവിതത്തിന് പറയുന്ന കണക്ക് ഇത്
Relationship Tips: ദാമ്പത്യ ബന്ധത്തില്‍ ലൈംഗിക അടുപ്പം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു എന്നതില്‍ സംശയമില്ല. സന്തോഷകരമായ ദാമ്പത്യത്തിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ലൈംഗികത. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ പുലര്‍ത്തുന്ന ശാരീരിക ബന്ധം അവര്‍ക്ക് തൃപ്തിയാകുന്നുണ്ടോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തങ്ങളുടെ ബന്ധം സജീവമാക്കുന്നതിന് എത്ര തവണ ഒരാഴ്ചയില്‍ ബന്ധപ്പെടണം എന്നതിനെക്കുറിച്ച് പല ദമ്പതികള്‍ക്കും സംശയമുണ്ട്.
രസകരമെന്നു പറയട്ടെ, ഒരു പഠനം ഈ വിഷയത്തില്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കുകയും സന്തുഷ്ടരായ ദമ്പതികള്‍ ഒരു വര്‍ഷത്തില്‍ എത്ര തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നതിന്റെ കൃത്യമായ കണക്ക് പുറത്ത് വിടുകയും ചെയ്തു. സന്തുഷ്ടമായ ഒരു ബന്ധം പുലര്‍ത്തുന്നതിന് വിവാഹിതരായ ദമ്പതികള്‍ എത്ര തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഈ കണക്കുകള്‍ പറയും.

സന്തുഷ്ട ദാമ്പത്യത്തിന് ഒരാഴ്ചയില്‍ എത്ര തവണ ബന്ധപ്പെടണം
അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍, വിദഗ്ധര്‍ ഈ വിഷയത്തില്‍ കൂടുതല്‍ ആഴത്തില്‍ പഠിച്ച് സന്തുഷ്ടരായ ദമ്പതികള്‍ എത്ര തവണ ശാരീരികമായി അടുത്തിടപഴകണം എന്നതിന്റെ കൃത്യമായ കണക്ക് നിരത്തിയിട്ടുണ്ട്. പഠനമനുസരിച്ച്, ദമ്പതികള്‍ വര്‍ഷത്തില്‍ 51 തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം. ഇത് അവരുടെ ബന്ധം സന്തോഷകരവും രസകരവുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ സെക്സ് ലൈഫ് മികച്ചതാക്കും. വിദഗ്ധര്‍ പറയുന്ന, ശാരീരിക ബന്ധത്തിന്റെ ഒരു കണക്ക് ഇതാ.
20 വയസ് പ്രായമുള്ളവര്‍ ഒരു വര്‍ഷത്തില്‍ 80 തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം.
20 വയസ്സിനു മുകളിലുള്ളവര്‍ വര്‍ഷത്തില്‍ 58 തവണ (ആഴ്ചയില്‍ ഒരിക്കല്‍) ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം.
50 വയസ്സിനു മുകളിലുള്ളവര്‍ വര്‍ഷത്തില്‍ 20 തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം.
ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടുതല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാമോ? ആഴ്ചയില്‍ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ പ്രത്യേകിച്ച് ദമ്പതികളില്‍ സന്തോഷമുണ്ടാകുന്നില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എത്ര തവണ ബന്ധപ്പെട്ടു എന്നതല്ല, നിങ്ങളുടെ ശാരീരിക ബന്ധത്തിലെ സമീപനവും ഗുണനിലവാരമാണ് പ്രധാനം.
പുതുതലമുറയില്‍ ലൈംഗികബന്ധത്തോട് താല്പര്യം കുറവ്
ഞെട്ടിപ്പിക്കുന്ന കാര്യം, 2000 നും 2004 നും ഇടയില്‍ നടത്തിയ ഗവേഷണങ്ങളുടെ കണ്ടെത്തലുകള്‍ അനുസരിച്ച്, വിവാഹിതരായ ദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ എണ്ണം വര്‍ഷങ്ങള്‍ കഴിയുന്തോറും കുറഞ്ഞു വരുന്നു എന്നാണ്. ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍, അന്ന് ഉണ്ടായിരുന്നതിനേക്കാള്‍ 9 മടങ്ങ് കുറവാണ് ലൈംഗിക ബന്ധം.
ജേണല്‍ ഓഫ് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്‍ഡ് പേഴ്സണാലിറ്റി സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലെ കണ്ടെത്തലുകള്‍ പ്രകാരം ആഴ്ചയില്‍ ഒരിക്കല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ കൂടുതല്‍ സന്തുഷ്ടരാണെന്നും ആഴ്ചയില്‍ നാലോ അതിലധികമോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ അവരുടെ സന്തോഷത്തിന്റെ അളവില്‍ കാര്യമായ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൂചിപ്പിക്കുന്നു.
ലൈംഗിക ബന്ധത്തിന്റെ ആവൃത്തി വര്‍ദ്ധിക്കുന്നത് ദമ്പതികള്‍ അവരുടെ ബന്ധത്തില്‍ സന്തുഷ്ടരായിരിക്കുമെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്ന് പഠനം വ്യക്തമായി സൂചിപ്പിക്കുന്നു. എന്നിരുന്നാലും, എല്ലാ ബന്ധങ്ങളും വ്യത്യസ്തമാണെന്നും ദാമ്പത്യത്തില്‍ സന്തുഷ്ടരായിരിക്കാന്‍ ദമ്പതികള്‍ എത്ര തവണ അടുത്തിടപഴകണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വാസ്തവത്തില്‍, നിങ്ങളുടെ ലൈംഗിക ആവശ്യങ്ങള്‍ പരസ്പരം അറിയിക്കുകയും പങ്കാളികള്‍ രണ്ടുപേരും പരസ്പരം തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കൂടുതല്‍ സംതൃപ്തമായ ലൈംഗിക ജീവിതം നയിക്കുന്നതിനുള്ള വഴി.



Click it and Unblock the Notifications
