Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്; വീട്ടിൽ ആരുമില്ലാത്തപ്പോൾ പെൺകുട്ടികൾ ചെയ്യുന്നത് ഈ കാര്യങ്ങൾ
പല പെൺകുട്ടികൾക്കും വീട്ടിൽ തനിച്ചിരിക്കാനാണ് ഇഷ്ടം. മാതാപിതാക്കൾ പുറത്തേയ്ക്ക് പോവുകയാണെന്ന് പറയുമ്പോൾ തന്നെ ഇവർക്കൊരു സന്തോഷമാണ്. പതിവില്ലാത്തത്ര ഉത്സാഹമായിരിക്കും ഇവർക്ക്. അവർക്കുവേണ്ട എല്ലാ കാര്യങ്ങളും വേഗത്തിൽ ചെയ്തു കൊടുക്കും. അന്ന് നല്ല കുട്ടിയായിരിക്കുകയും ചെയ്യും.

കുറച്ച് നേരം വൈകും, പേടിയുണ്ടോ എന്ന് ചോദിച്ചാൽ പോലും ഇവർക്ക് യാതൊരു പ്രശ്നവും ഉണ്ടായിരിക്കുകയില്ല. പുറത്തേയ്ക്ക് നിശബ്ദരായി ഇരുന്നാലും ഉള്ളിന്റെ ഉള്ളിൽ ഇവർക്ക് എന്തെന്നില്ലാത്ത സന്തോഷമായിരിക്കും. കാരണം, മാതാപിതാക്കൾ വീട്ടിൽ ഇല്ലെങ്കിൽ ഇവർ ചെയ്യാൻ ആഗ്രഹിക്കുന്ന, ഇവരുടെതായ സ്വകാര്യ ഇഷ്ടങ്ങളും താൽപര്യങ്ങളും ഉണ്ട്. അവ തടസ്സങ്ങളില്ലാതെ നടത്തിയെടുക്കാൻ സാധിക്കും. അവ ഇവയാണ്.
സ്വകാര്യ നിമിഷം
വീട്ടിൽ അച്ഛനും അമ്മയും ഇരുന്നാൽ, പല പെൺമക്കൾക്കും അസ്വസ്ഥരാണ്. കാരണം, മക്കൾ എന്തു ചെയ്യുന്നു, ഫോണിൽ എന്ത് ചെയ്യുന്നു, ടിവിയിൽ എന്ത് കാണുന്നൂ എന്നിങ്ങനെ, പല ചോദ്യങ്ങളും തിരച്ചിലുകളുമാണ്. ഇത് പല പെൺകുട്ടികളെയും അസ്വസ്ഥതപ്പെടുത്തുന്നു. ഇവർക്ക് തങ്ങളുടെതായ സ്വകാര്യനിമിഷം, സ്വാതന്ത്രം ലഭിക്കുന്നില്ല എന്ന തോന്നൽ പലപ്പോഴും ഉണ്ടായേക്കാം.
മാതാപിതാക്കളുടെ അസാന്നിധ്യം
മാതാപിതാക്കൾ വീട്ടിൽ ഇല്ലെങ്കിൽ പല പെൺകുട്ടികൾക്കും സന്തോഷമാണ്. ഒരുതരം സ്വാതന്ത്രം കിട്ടിയ അനുഭൂതിയാണ്. വീട് ഇനി തങ്ങളുടെ ലോകം എന്ന മനോഭാവമാണ്. അവർ പോയതിനു പിന്നാലെ വാതിൽ അടച്ചാൽ, സന്തോഷം കൊണ്ട് ഇനി എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയായിരിക്കും മിക്ക പെൺകുട്ടികൾക്കും. അവരിൽ മിക്കവരും ചെയ്യുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്.
മൊബൈൽഫോൺ ഉപയോഗം
വീട്ടിൽ ആരും ഇല്ലെങ്കിൽ പെൺകുട്ടികളിൽ പലരും മൊബൈൽഫോൺ അഡിക്റ്റാണ്. പഠിക്കാതെ, ദീർഘനേരം ഫോണിൽ നോക്കിയിരിക്കും. ഇത്തരത്തിൽ ഫോണിൽ അമിതമായി ചിലവഴിക്കുന്നത്, അവരുടെതായ പലകാര്യങ്ങളും ചെയ്ത് തീർക്കാൻ മറക്കുന്നതിലേയ്ക്ക് നയിക്കും. അതുപോലെ, അമിതമായിട്ടുള്ള തലവേദന, കണ്ണുവേദന, ഉറക്കക്കുറവ് എന്നീ പ്രശ്നങ്ങളിലയ്ക്കും നയിക്കാം. പഠിക്കുന്ന കുട്ടികൾ, അന്നേ ദിവസത്തെ പഠനകാര്യത്തിൽ പിന്നാക്കം പോകും.
പലഹാരം കണ്ടെത്തൽ
പലർക്കും വെറുതേ വീട്ടിൽ ഇരിക്കുമ്പോൾ എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കാൻ തോന്നുന്നത് പതിവാണ്. വീട്ടിൽ ആരെങ്കിലും ഉണ്ടങ്കിൽ പലപ്പോഴും അമിതമായി പലഹാരങ്ങൾ കഴിക്കാൻ ഇവരെ സമ്മതിക്കാറില്ല. അതിനാൽ, വീട്ടിൽ ആരും ഇല്ലാത്തപ്പോൾ, ഇഷ്ടമുള്ള സാധനങ്ങൾ ഇഷ്ടം പോലെ എടുത്ത് കഴിക്കുന്നത് പതിവാണ്. കൂടാതെ, ഭക്ഷണം ഓഡർ ചെയ്ത് കഴിക്കാനും പല പെൺകുട്ടികളും താൽപര്യപ്പെടാറുണ്ട്.
ഫാഷൻ
ഇന്ന് മിക്ക പെൺകുട്ടികൾക്കും നല്ല സ്റ്റൈലായി മോഡേണായി നടക്കാൻ കൊതിക്കുന്നവരാണ്. എന്നാൽ, മിക്കവരുടെയും മാതാപിതാക്കൾ ഇതിനനുവദിക്കാറില്ല. അതിനാൽ, മാതാപിതാക്കൾ ഇല്ലാത്ത സമയത്ത്, നല്ല മോഡേൺ വസ്ത്രങ്ങൾ ധരിക്കാനും, അവ ധരിച്ച് സെൽഫികൾ എടുക്കാനും, പലരും താൽപര്യപ്പെടുന്നു. കൂടാതെ, ഇഷ്ടമുള്ള രീതിയിൽ വസ്ത്രങ്ങൾസ്റ്റൈൽ ചെയ്യുന്നു. മേയ്ക്കപ്പ് ഇടുന്നു. ഇങ്ങനെ ഇവർക്ക് മനസ്സിൽ തോന്നുന്ന ആഗ്രഹങ്ങൾ സഫലീകരിക്കുന്നു.
പ്രണയം
പ്രണയം ഉള്ള പെൺമക്കളാണെങ്കിൽ തങ്ങളുടെ കാമുകനെ ഫോൺ വിളിച്ച് ദീർഘനേരം സംസാരിക്കും. വീട്ടിൽ ആരും ഇല്ലാത്തതിനാൽ, മനസ്സ് തുറന്ന് സംസാരിക്കാൻ ഇവർക്ക് സാധിക്കും. ആരെയും ഭയപ്പെടാതെ വിളിക്കാനുള്ള സ്വാതന്ത്രം ഇവർക്ക് ലഭിക്കും.
ഉറക്കം
ആരും വീട്ടിൽ ഇല്ലെങ്കിൽ, പലരും നല്ലപോലെ ഉറങ്ങാനാണ് ഇഷ്ടപ്പെടുന്നത്. വീട്ടിലെ പണിയെടുക്കണ്ട. ആരുടെയും ചീത്തയും കേൾക്കണ്ട. നല്ല സമാധാനത്തോടെ ഉറങ്ങാൻ സാധിക്കുന്നതാണ്.
പരീക്ഷണം
ചിലർ വീട്ടിൽ ആരുമില്ലെങ്കിൽ പുതിയ പരീക്ഷണങ്ങൾക്ക് ഇറങ്ങും. പ്രത്യേകിച്ച് സോഷ്യൽമീഡിയയിൽ കാണുന്ന ഭക്ഷണങ്ങൾ തയ്യാറാക്കി പരീക്ഷിക്കുന്നതും കൂടുതലാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
