Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
പങ്കാളികളുടെ ശ്രദ്ധയ്ക്ക്! ഉറങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ പരസ്പരം ചെയ്യാറുണ്ടോ?
നല്ല ദാമ്പത്യത്തില്‍ പങ്കാളികള്‍ക്കിടയില്‍ നിലനില്ക്കേണ്ട ചില കാര്യങ്ങളുണ്ട്. ചില ദമ്പതികള്‍ ഇവ പതിവായി ചെയ്യുമെങ്കിലും, ചിലര്‍ക്ക് ഇവയെക്കുറിച്ച് കൃത്യമായ ധാരണയില്ല. പലപ്പോഴും ഈ ധാരണക്കുറവുകള്‍ ദമ്പതികളുടെ മാനസികാരോഗ്യത്തേയും അതുപോലെ, അവരുടെ ബന്ധത്തെപ്പോലും ബാധിക്കുന്നുണ്ട്.

ഈ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനും, ദമ്പതികള്‍ക്കിടയിലെ ബന്ധം ദൃഢമാക്കാനും സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച്, ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഈ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ നല്ല ദാമ്പത്യം നിലനിര്‍ത്താം.
പരസ്പരം കെട്ടിപ്പിടിച്ച് കിടക്കുന്നത്
ഇന്ന് പല ദമ്പതികളും ചെയ്യാത്ത ഒരു കാര്യമുണ്ട്, കിടക്കുമ്പോള്‍ രണ്ടാളും കിടക്കയുടെ രണ്ടറ്റത്തായിട്ടായിരിക്കും കിടക്കുന്നത്. എന്നാല്‍ ചില പഠനങ്ങള്‍ പ്രകാരം, ദമ്പതികള്‍ പരസ്പരം കെട്ടിപ്പിടിച്ച് കിടക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. പ്രത്യേകിച്ച്, മാനസികാരോഗ്യം മെച്ചപ്പെടാന്‍ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. എത്ര ടെന്‍ഷന്‍ ഉള്ള സമയത്തും പങ്കാളിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയാല്‍, പരസ്പരം സുരക്ഷിതത്വ ബോധം ഉണ്ടാകുന്നു. അതുപോലെ, പരസ്പരം വിശ്വാസം വര്‍ദ്ധിക്കാനും, സ്നേഹം വര്‍ദ്ധിക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, സ്ട്രെസ്സ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ഈ ശീലം നിങ്ങളെ സഹായിക്കും. ഇവ മാത്രമല്ല, നല്ല ഉറക്കം ലഭിച്ചാല്‍, മാനസികാരോഗ്യം മെച്ചപ്പെട്ടാല്‍, ദാമ്പത്യത്തില്‍ സന്തോഷം വര്‍ദ്ധിക്കും. മനസ്സിന് സമാധാനം ലഭിക്കും. തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടും. അതിനാല്‍, കിടക്കുമ്പോള്‍ പരസ്പരം കെട്ടിപ്പിടിച്ച് കിടക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും.
ചുംബിക്കാം
ഉറങ്ങുന്നതിന് മുന്‍പ് പങ്കാളിയെ ചുംബിക്കുന്നത് നിങ്ങളുടെ ബന്ധം ദൃഢമാക്കാന്‍ സഹായിക്കും. പങ്കാളിയില്‍ നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. അതുപോലെ, ദമ്പതികള്‍ക്കിടയിലെ ആത്മബന്ധം വര്‍ദ്ധിക്കാനും, വിശ്വാസം വര്‍ദ്ധിക്കാനും ഒരു ചുംബനത്തിലൂടെ സാധിക്കും. ആരോഗ്യപരമായി നോക്കിയാല്‍, ഒരു ചുംബനത്തിലൂടെ കലോറിവരെ കുറയ്ക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. കൂടാതെ, പങ്കാളിയുടെ സ്ട്രെസ്സ് കുറയ്ക്കാനും, നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.
സംസാരം
കിടന്നുകൊണ്ട് നിങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ടോ? മനസ്സ് തുറന്ന്, ഉള്ള് തുറന്ന് സംസാരിക്കുന്നത് സ്ട്രെസ്സ് കുറയ്ക്കാന്‍ മാത്രമല്ല, പങ്കാളികള്‍ക്കിടയിലെ ആത്മബന്ധം വളരാന്‍ ഇത് സഹായിക്കുന്നു. പരസ്പരം കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഇഷ്ടങ്ങളും ഇഷ്ടാനിഷ്ടങ്ങളും അറിയാന്‍ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. വിശ്വാസം വര്‍ദ്ധിക്കുന്നു. പങ്കാളികള്‍ക്കിടയിലെ പല അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞ് പരിഹരിക്കാന്‍ ഈ സമയം വിനിയോഗിക്കാവുന്നതാണ്. അതുപോലെ, നിങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ള് തുറന്ന് പ്രകടിപ്പിക്കാന്‍ സാധിക്കും. ഇതെല്ലാം നല്ല ബന്ധം വളര്‍ത്തിയെടുക്കാന്‍ നിങ്ങളെ സഹായിക്കും.
ചെയ്യാന്‍ പാടില്ലാത്തത്
ഒരിക്കലും ചീത്ത വാക്കുകള്‍ പ്രയോഗിക്കാതിരിക്കുക. പങ്കാളിയുടെ ആത്മവിശ്വാസം കെടുത്തുന്ന കാര്യങ്ങള്‍ പറയാതിരിക്കാന്‍ ശ്രദ്ധിക്കാം. അപമാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. പരസ്പരം കുറ്റങ്ങള്‍ പറയാതിരിക്കാന്‍ ശ്രദ്ധിക്കാം. രാത്രിയില്‍ കിടക്കുമ്പോള്‍ നെഗറ്റീവ് ചിന്തകള്‍ കയറ്റിവിടുന്നത്, പങ്കാളിയ്ക്ക് നിങ്ങളോടുള്ള ഇഷ്ടം ഇല്ലാതാക്കുന്നതിനും കാരണമാകാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
