Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
തകര്‍ന്നുപോയ കുടുംബബന്ധങ്ങള്‍ വീണ്ടെടുക്കാം, അതിന് ചില വഴികളിതാ
കുടുംബം അവിടെ നിന്നുമാണ് ഒരു ജീവന് പിച്ചവെച്ചുതുടങ്ങുന്നത്. അച്ഛന്, അമ്മ, സഹോദരങ്ങള്‍, മുത്തശ്ശന്, മുത്തശ്ശി എന്നിങ്ങനെ ബന്ധങ്ങള്‍ കൊണ്ട് സമ്പന്നനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നാണ്. കുടുംബമാണ് ഒരു വ്യക്തിയുടെ വളര്‍ച്ചയ്ക്ക് അടിത്തറയാകുന്നത്. പിന്നീട് വിവാഹിതരായി സ്വന്തം കുടുംബം ഉണ്ടാകുമ്പോഴും അവര്‍ മാതൃകയാക്കുന്നത് വളര്‍ന്നുവന്ന കുടുംബത്തെയാണ്.

ദാമ്പത്യം പോലെ തന്നെ കുടുംബബന്ധങ്ങളിലും വിള്ളലുകള്‍ ഉണ്ടാകാം. അഭിപ്രായഭിന്നതകളും തെറ്റിദ്ധാരണകളും പ്രശ്നങ്ങളും ചിലപ്പോള്‍ ഒരു കുടുംബത്തിന്റെ കെട്ടുറപ്പ് തകര്‍ക്കും. പ്രശ്നം രണ്ടുവ്യക്തികള്ക്കിടയിലാണെങ്കിലും അത് കുടുംബാംഗങ്ങളെ ഒന്നാകെ ബാധിക്കും. കുട്ടികളെ അടക്കം.
മാതാപിതാക്കളും മക്കളും തമ്മിലോ സഹോദരങ്ങള്‍ തമ്മിലോ അതല്ല ബന്ധുക്കളുമായോ ഉള്ള കുടുംബപ്രശ്നങ്ങള്‍ ഒട്ടും ആരോഗ്യകരമല്ല. അങ്ങനെയുള്ള പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് ബന്ധങ്ങള്‍ വീണ്ടെടുക്കണം. കുടുംബബന്ധങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്ന ചില വഴികളിതാ.
ആശയവിനിമയം
തുറന്ന, സത്യസന്ധമായ ആശയവിനിമയം ആണ് ഏതൊരു ആരോഗ്യകരമായ ബന്ധത്തിന്റെയും അടിസ്ഥാനം. പ്രശ്നമോ വഴക്കോ അഭിപ്രായഭിന്നതയോ ഉള്ള ആളുമായി പ്രശ്നങ്ങള്‍ തുറന്ന് സംസാരിക്കുക. നിങ്ങളുടെ വശം വ്യക്തമാക്കുക. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കുക.
മറ്റുള്ളവരെ മനസ്സിലാക്കുക, അനുഭാവം തോന്നുക
പ്രശ്നമുണ്ടാകുമ്പോള്‍ എപ്പോഴും നമ്മുടെ വശം ന്യായീകരിക്കാന്‍ ശ്രമിക്കാതെ മറുസ്ഥാനത്ത് നില്‍ക്കുന്നയാളുടെ ഭാഗത്ത് നിന്ന് കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുക. അവിടെ നിന്നും അവരുടെ വികാരങ്ങളെയും അനുഭവങ്ങളെയും വിഭാവനം ചെയ്തുനോക്കുക. നമുക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടുകളും അരക്ഷിതാവസ്ഥയും ഉണ്ടെന്ന് മനസ്സിലാക്കുക. ഈ രീതിയില്‍ അവരോട് അനുതപിക്കാന്‍ സാധിച്ചാല്‍ പരസ്പരധാരണ സൃഷ്ടിക്കാനും ബന്ധം വീണ്ടെടുക്കാനും സാധിക്കും.
മാപ്പ് ചോദിക്കുക, മാപ്പ് നല്‍കുക
തെറ്റ് പറ്റിയെന്ന് തോന്നിയാല്‍ മാപ്പ് ചോദിക്കാന്‍ മടിക്കാതിരിക്കുക, അതുപോലെ മറ്റൊരാളോട് ക്ഷമിക്കാനും മനസ്സ് കാണിക്കുക. അത് ഒരിക്കലും നിങ്ങളുടെ വില ഇടിക്കുകയല്ല, ഉയര്‍ത്തുകയാണ് ചെയ്യുന്നത്. നിങ്ങള്‍ കാരണം മറ്റേയാളില്‍ ഉണ്ടായിരിക്കാനിടയുള്ള വേദനയുടെ ആഴം മനസ്സിലാക്കുക. കുറ്റബോധവും നിരാശയും മനസ്സില്‍ ഒതുക്കിവെച്ചാല് അത് പ്രശ്നങ്ങളുടെ ആഴം കൂട്ടുകയേ ചെയ്യുകയുള്ളൂ.
അതിര്‍വരമ്പുകള്‍ വേണം, വ്യത്യാസങ്ങളെ മാനിക്കണം
ഒരേ കുടുംബത്തിലാണെങ്കിലും ഓരോ വ്യക്തിയും മൂല്യങ്ങളിലും വിശ്വാസങ്ങളിലും വ്യത്യസ്തരാണെന്ന കാര്യം അംഗീകരിക്കുക. അവരെ അവരുടെ ലോകത്ത് തുടരാന്‍ അനുവദിക്കുക. നിങ്ങളുടെ പ്രതീക്ഷകളും മുന്‍വിധികളും അവരില്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക. ബന്ധങ്ങളില്‍ കൃത്യമായ അതിര്‍വരമ്പുകള്‍ പാലിക്കുക.
പോസിറ്റീവ് വശം കാണാന്‍ ശ്രമിക്കുക
പ്രശ്നത്തെ തുടര്‍ന്ന് കൈമോശം വന്ന ഒരു ബന്ധത്തെ വീണ്ടെടുക്കാനുള്ള പ്രചോദനം അവരുമായി നമുക്കുള്ള നല്ല ഓര്‍മ്മകളായിരിക്കണം. അവയെ സജീവമാക്കുക. ആ വ്യക്തിയുമായി പങ്കിട്ട നല്ല നിമിഷങ്ങളും ജീവിതത്തില്‍ ഉണ്ടായ സന്തോഷവും ഓര്‍ത്തുനോക്കുക. ആ ബന്ധം നഷ്ടമായതിലൂടെ അത്തരം ഓര്‍മ്മകള്‍ അറ്റുപോകുമെന്ന ബോധ്യം വന്നാല്‍ ബന്ധം വീണ്ടെടുക്കാന്‍ നമ്മള് മുന്‍കൈ എടുക്കും.
ക്ഷമയോടെ ഇരിക്കുക
ഏതൊരു മുറിവും ഉണങ്ങാന്‍ സമയമെടുക്കുമെന്ന് ചിന്തിക്കുക. അതിന് നമ്മുടെ ഭാഗത്ത് നിന്നും തീര്‍ച്ചയായും പരിശ്രമം ആവശ്യമാണ്. ക്ഷമയോടെ ബന്ധം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുക. തിരിച്ചടികളും മോഹഭംഗവും ഉണ്ടായാല്‍ ക്ഷമയോടെ കാത്തിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
