Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
നല്ല ഭര്ത്താവ് ഇങ്ങനെ വേണം; കെട്ടാന് പോകുന്ന ചെക്കനില് പെണ്ണ് പ്രതീക്ഷിക്കുന്ന 8 കാര്യങ്ങള്
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ സവിശേഷമാണ്. ഈ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് അവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. നിങ്ങളുടെ ബന്ധത്തില് വഴക്കുകളും പൊരുത്തക്കേടുമാണെങ്കില് ദാമ്പത്യ ജീവിതം നരകതുല്യമാകും. അതിനാല് പൊരുത്തക്കേടുകള് ഒഴിവാക്കാനായി വിവാഹത്തിന് മുമ്പ് തന്നെ ഭാവി പങ്കാളിയുടെ ശീലങ്ങളും സ്വഭാവവും മനസിലാക്കുക.
ഭാവി ജീവിത പങ്കാളിയെ കുറിച്ച് ഓരോ പെണ്കുട്ടിയുടെയും മനസ്സില് ഒരുപാട് പ്രതീക്ഷകള് ഉണ്ടാകും. എല്ലാവരുടെയും പ്രതീക്ഷകള് ഒരുപോലെയല്ലെങ്കിലും, ഓരോ പെണ്കുട്ടിയും അവളുടെ ഭാവി പങ്കാളിയില് ആഗ്രഹിക്കുന്ന ചില പൊതുവായ പ്രതീക്ഷകള് ഉണ്ട്. ഈ ഗുണങ്ങള് പ്രതീക്ഷിച്ചുകൊണ്ടായിരിക്കും അവര് തങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന് ആഗ്രഹിക്കുന്നത്. കെട്ടാന് പോകുന്ന പുരുഷനില് സ്ത്രീകള് പ്രതീക്ഷിക്കുന്ന ഗുണങ്ങള് ഇവയാണ്.

സത്യസന്ധത
ദാമ്പത്യ ജീവിതത്തില് ഒരിക്കലും നുണകള്ക്ക് ഇടം നല്കരുത്. ഒരിക്കല് നിങ്ങളുടെ ഭാര്യയോട് കള്ളം പറഞ്ഞാല് പിന്നെ ഒരിക്കലും അവള്ക്ക് നിങ്ങളെ വിശ്വസിക്കാന് കഴിയില്ല. അത്തരമൊരു സാഹചര്യത്തില്, എല്ലായ്പ്പോഴും അവരോട് സത്യസന്ധത പുലര്ത്തുകയും കള്ളം പറയാതിരിക്കുകയും ചെയ്യുക. സത്യം എത്ര കയ്പേറിയതാണെങ്കിലും അത് പറയുക. ജീവിതത്തില് സത്യസന്ധരായ ഒരു പുരുഷനെയാണ് സ്ത്രീക്ക് ഇഷ്ടം.
പിന്തുണ
കെട്ടാന് പോകുന്ന ചെറുക്കന് തങ്ങളെ എല്ലാവിധത്തിലും പിന്തുണയ്ക്കണമെന്ന് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നു. വിഷമഘട്ടങ്ങളില് താങ്ങായി നില്ക്കണമെന്ന് ആഗ്രഹിക്കുന്നു. വീട്ടുജോലിയില് പോലും ഭര്ത്താവിന്റെ സഹായം അവര് പ്രതീക്ഷിക്കുന്നു. എല്ലാ പെണ്കുട്ടികള്ക്കും ഈ പ്രതീക്ഷയുണ്ട്. എല്ലാ വിധത്തിലും തങ്ങളെ പിന്തുണയ്ക്കുന്ന ഒരു ജീവിതപങ്കാളിയെയാണ് സ്ത്രീ ആഗ്രഹിക്കുന്നത്.
വിശ്വാസം
ബന്ധം നല്ല രീതിയില് മുന്നോട്ട് കൊണ്ടുപോകാന് മിടുക്കുള്ള ആണ്കുട്ടികളെ ജീവിത പങ്കാളിയാക്കാന് എല്ലാ പെണ്കുട്ടികളും ആഗ്രഹിക്കുന്നു. ആണ്കുട്ടി വളരെ മിടുക്കനായിരിക്കാം, പക്ഷേ അവന് വിശ്വസ്തനല്ലെങ്കില് പിന്നെ ഒരു പെണ്കുട്ടിയും അവനെ തന്റെ ജീവിത പങ്കാളിയാക്കാന് ആഗ്രഹിക്കില്ല. ഭര്ത്താവ് എല്ലാം തികഞ്ഞവനും തങ്ങളോട് വിശ്വസ്തനും ആയിരിക്കണമെന്ന് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നു.
പ്രണയം
ലോകത്ത് ആരാണ് സ്നേഹം ആഗ്രഹിക്കാത്തത്? വിവാഹം കഴിഞ്ഞിട്ട് എത്ര വര്ഷമായി എന്നത് പ്രശ്നമല്ല. വിരസവും ഏകതാനവുമായ ജീവിതം നയിക്കരുത്. പ്രണയം സജീവമായി നിലനിര്ത്തുക. സ്നേഹപൂര്വ്വം കെട്ടിപ്പിടിക്കാനും ലാളിക്കാനും സ്ത്രീകള് ഇഷ്ടപ്പെടുന്നു. നിങ്ങളുടെ പങ്കാളിയെ നിങ്ങള് എത്രമാത്രം സ്നേഹിക്കുന്നുവെന്നും ഇത് കാണിക്കുന്നു. നിങ്ങളുടെ പങ്കാളിയെ സ്നേഹപൂര്വ്വം ആലിംഗനം ചെയ്യുന്നതിലൂടെ, നിങ്ങള് രണ്ടുപേരുമുള്ള വൈകാരിക അടുപ്പം കൂടുകയും ചെയ്യുന്നു. ജീവിതത്തില് സ്നേഹനിധിയായ ഒരു പങ്കാളിയുണ്ടെങ്കില്, ഓരോ പെണ്കുട്ടിയുടെയും ജീവിതം മനോഹരമാകും. ഭര്ത്താവില് നിന്ന് ഭാര്യ ഏറ്റവുമധികം ആഗ്രഹിക്കുന്നതും അതാണ്.
ബഹുമാനം
സ്നേഹവും ബഹുമാനവും തമ്മില് ഒരുപാട് വ്യത്യാസമുണ്ട്. പങ്കാളി തങ്ങളെ ബഹുമാനിക്കണമെന്ന് ഓരോ പെണ്കുട്ടിയും ആഗ്രഹിക്കുന്നു. വീട്ടിലായാലും പുറത്തായാലും പെണ്കുട്ടികള് ഭര്ത്താക്കന്മാര്ക്ക് നല്കുന്ന അതേ ബഹുമാനം ഭര്ത്താക്കന്മാരില് നിന്ന് തിരിച്ചും അവര് ആഗ്രഹിക്കുന്നു. ബഹുമാനം നല്കുന്ന പുരുഷനെയാണ് സ്ത്രീകള് ഇഷ്ടപ്പെടുന്നത്.
കരിയറിന് മുന്ഗണന നല്കുന്നവര്
തങ്ങളുടെ ജീവിതപങ്കാളി തങ്ങളുടെ കരിയറിനെ നിസ്സാരമായി കാണരുതെന്ന് പെണ്കുട്ടികളും ആഗ്രഹിക്കുന്നു. സ്വന്തം കരിയര് പോലെ ഭാര്യയുടെ കരിയറിനും വില കൊടുക്കുന്നവരായിരിക്കണം അവര് എന്ന് പെണ്ണ് ആഗ്രഹിക്കുന്നു.
തെറ്റുകള് സമ്മതിക്കുന്നവര്
തെറ്റുകള് ആര്ക്കും സംഭവിക്കാം, പക്ഷേ അത് സ്വീകരിക്കുക എന്നതാണ് വലിയ കാര്യം. പലപ്പോഴും ഭര്ത്താവ് അഹംഭാവം കാണിക്കുകയും തന്റെ തെറ്റുകള് അംഗീകരിക്കാതെ വരികയും ചെയ്തേക്കാം. അത്തരമൊരു പങ്കാളിയെ ഒരു സ്ത്രീയും ഇഷ്ടപ്പെടുന്നില്ല. ഭര്ത്താവിന്റെ അവഗണനയും തെറ്റായ പെരുമാറ്റവും ഭാര്യയെ ദേഷ്യം പിടിപ്പിക്കുന്നു. അതുകൊണ്ട് ഭാര്യ പറയുന്ന കാര്യങ്ങള് അവഗണിക്കുകയോ അവളെ കളിയാക്കുകയോ ചെയ്യുന്നതിനു പകരം ശാന്തമായും ക്ഷമയോടെയും സാഹചര്യം മനസ്സിലാക്കാന് ശ്രമിക്കുക. തെറ്റുകള് സമ്മതിക്കുക, ചെയ്തത് തെറ്റായെന്ന് തോന്നിയാല് ഭാര്യയോട് സോറി പറയാന് യാതൊരു മടിയും വേണ്ട.
പ്രത്യേക നിമിഷങ്ങള് ഓര്ക്കുക
നിങ്ങളുടെ ജീവിതവുമായും പങ്കാളിയുമായും ബന്ധപ്പെട്ട പ്രധാനപ്പെട്ട നിമിഷങ്ങള് ഓര്ക്കുക. ഭാര്യയുടെ ജന്മദിനം ഭര്ത്താവിനും ഭര്ത്താവിന്റെ ജന്മദിനം ഭാര്യക്കും ഓര്ക്കാതിരിക്കാന്കഴിയില്ല. എന്നാല് ചിലപ്പോള് നിങ്ങള് അതെല്ലാം തിരക്കിനിടയില് മറന്നേക്കാം. ഇത് ഒരു ഭാര്യയും ഇഷ്ടപ്പെടുന്ന കാര്യമല്ല. അതിനാല് നിങ്ങളുടെ ഭാര്യയുടെ ജന്മദിനം, വിവാഹ വാര്ഷികം, ജീവിതവുമായി ബന്ധപ്പെട്ട മറ്റ് പ്രത്യേക തീയതികള് എന്നിവ ഓര്ത്തുവയ്ക്കുക. ഇത്തരം ദിവസം ഓര്ത്തുവച്ച് അവര്ക്ക് സമ്മാനം നല്കുന്നത് ഏതൊരു പങ്കാളിയെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്.



Click it and Unblock the Notifications
