Latest Updates
-
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
ദാമ്പത്യത്തില്‍ കലഹം ഒഴിയില്ല: പങ്കാളി ഈ രാശിക്കാരെങ്കില്‍ തീര്‍ച്ചയായും
വിവാഹം എന്നത് വളരെ മനോഹരമായ ഒരു കാര്യമാണ്. പരസ്പരം മനസ്സിലാക്കി സ്നേഹിച്ച് കാര്യങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുന്ന മനോഹരമായ ഒരു ബന്ധം. എന്നാല്‍ ഇഷ്ടവും ഇഷ്ടക്കേടുകളും എല്ലാം ഏതൊരു ദാമ്പത്യത്തിലും ശീലമായിരിക്കും. പക്ഷേ അത് അല്പം കൂടുതലാവമ്പോഴോ? എല്ലാ കാര്യത്തിലും കലഹമുണ്ടാക്കുന്ന പങ്കാളിയാണോ നിങ്ങളുടേത്? എന്നാല്‍ ചില കാര്യങ്ങള്‍ അവരെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും ക്ഷമയും പൊരുത്തപ്പെടലും എല്ലാം ഉണ്ടെങ്കിലും ചില രാശിക്കാര്‍ ദാമ്പത്യ ജീവിതത്തില്‍ അല്പം കലഹപ്രിയരായിരിക്കും.
പല കാരണങ്ങള്‍ കൊണ്ട് ഒരു ദാമ്പത്യ ജീവിതത്തില്‍ കലഹം സംഭവിക്കാം. ചിലരില്‍ ഇത് സാധാരണമാണെങ്കില്‍ മറ്റ് ചിലരെ ഇത് അല്പം ബുദ്ധിമുട്ടിക്കുന്നു. 12 രാശിക്കാരില്‍ മേടം ഉള്‍പ്പടെയുള്ള 5 രാശിക്കാര്‍ വിവാഹ ശേഷം കലഹപ്രിയരായി മാറുന്നു. അവരുടെ സ്വാതന്ത്ര്യവും സന്തോഷവും നഷ്ടപ്പെട്ടു എന്ന ചിന്തയാണോ ഇതിന് പിന്നിലെന്നതാണ് സംശയിക്കേണ്ടത്. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ വിവാഹത്തിന് ശേഷം കലഹപ്രിയരായി മാറുന്നതെന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. അതുകൊണ്ട് തന്നെ ഇവര്‍ പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ അടങ്ങിയിരിക്കണം എന്നില്ല. കലഹങ്ങള്‍ക്ക് പലപ്പോഴും തുടക്കം കുറിയ്ക്കുന്നത് തന്നെ ഇവരായിരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ പലപ്പോഴും ആക്രമണ സ്വഭാവക്കാര്‍ വരെ ആയി മാറാം. മികച്ച ദാമ്പത്യബന്ധം ആഗ്രഹിക്കുമെങ്കിലും അവര്‍ക്ക് ലിക്കുന്ന ബന്ധത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ അവരെ കലഹപ്രിയരാക്കി മാറ്റുന്നു. പലപ്പോഴും വിട്ടുവീഴ്ചക്ക് പകരം അവര്‍ പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥയിലേക്ക് എത്തുന്നു.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാരാണ് അടുത്തതായി ഈ ശ്രേണിയില്‍ വരുന്നത്. അവര്‍ക്ക് ഏത് കാര്യത്തിനും കൃത്യായ മറുപടിയും ആശയവിനിമയവും അനിവാര്യമാണ്. അത് നഷ്ടപ്പെട്ടാല്‍ അവരുടെ ക്ഷമയും ഇല്ലാതാവുന്നു. അതുകൊണ്ട് തന്നെ പ്രശ്നങ്ങളെ എപ്പോഴും തുറന്ന് പറഞ്ഞ് പരിഹരിക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. അതിന് സാധിക്കാത്ത ബന്ധത്തില്‍ ഇവര്‍ കൂടുതല്‍ കലഹപ്രിയരായി മാറുന്നു. പലപ്പോഴും ഇവര്‍ എന്താണ് ചിന്തിക്കുന്നത് എന്താണ് പ്രവര്‍ത്തിക്കുന്നത് എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. എങ്കിലും ദാമ്പത്യ ജീവിതത്തില്‍ ഇവര്‍ വളരെയധികം വിശ്വസ്തരായിരിക്കും.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയും ആരാധനയും ഇഷ്ടപ്പെടുന്ന വ്യക്തികളായിരിക്കും. അത് ലഭിക്കാതെ വരുമ്പോള്‍ അത് ദാമ്പത്യ ജീവിതത്തിലാണെങ്കില്‍ പോലും പ്രതിസന്ധികള്‍ക്കുള്ള തുടക്കമായി മാറുന്നു. പലപ്പോഴും അഭിമാനത്തോടെ എത് കാര്യത്തേയും എടുത്ത് കാണിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. അത് ദാമ്പത്യജീവിതത്തില്‍ സംഭവിക്കാതിരിക്കുമ്പോള്‍ കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അതാണ് വലിയൊരു ലഹളയായി പുറത്തേക്ക് വരുന്നത്. പലപ്പോഴും നാടകീയമായിരിക്കും ഇവരുടെ പെരുമാറ്റം എന്നത് പങ്കാളിയേയും ഏറെ വിഷമിപ്പിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വളരെ ആഴത്തില്‍ വൈകാരികമായി പെരുമാറുന്നവരായിരിക്കും വൃശ്ചികം രാശിക്കാര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. എന്നാല്‍ അവരുടെ ഉള്ളില്‍ അപ്പോഴും കലഹപ്രിയരായ ഒരു വ്യക്തി ഒളിഞ്ഞ് കിടക്കുന്നുണ്ട് . അതാകട്ടെ ഏത് സമയവും പുറത്തേക്ക് വരാം. ദാമ്പത്യജീവിതത്തില്‍ പലപ്പോഴും ഇത് പ്രതിസന്ധികളും സൃഷ്ടിക്കാം. അതുകൊണ്ട് തന്നെ ഇവര്‍ കലഹപ്രിയരായി തുടരുന്നത് ദാമ്പത്യത്തെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാരുടെ ദാമ്പത്യജീവിതവും വ്യത്യസ്തമല്ല. പലപ്പോഴും പല കാര്യത്തിലും നിയന്ത്രണങ്ങള്‍ ഇവര്‍ ദാമ്പത്യത്തില്‍ വരുത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും സ്വാതന്ത്ര്യത്തോടെ മുന്നോട്ട് പോവാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ പലപ്പോഴും ഇവരുടെ കലഹ സ്വഭാവം കാരണം അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം. പലപ്പോഴും ദാമ്പത്യജീവിതം വിജയകരമായി മുന്നോട്ട് കൊണ്ട് പോവാന്‍ ഇവര്‍ക്ക് സാധിക്കണം എന്നില്ല. അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കാം എന്നത് കൊണ്ട് തന്നെ ഇവര്‍ കലഹത്തെ അല്പം ഒളിച്ച് വെക്കുന്നു.



Click it and Unblock the Notifications