Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
കണ്ട മാത്രയില്‍ ചിലരോട് പ്രണയം തോന്നാറുണ്ടോ? നിങ്ങളുടെ നാള്‍ ഇതിലൊന്നാകാം
ഓരളെ കാണുമ്പോള്‍ തന്നെ പ്രണയം തോന്നുന്നത് ഒരു പ്രശ്‌നമാണോ എന്ന ചിന്ത പലര്‍ക്കും ഉണ്ടാകാറുണ്ട. ചിലയാളുകള്‍ അങ്ങനെയാണ്. അവര്‍ക്ക് പെട്ടെന്ന് പ്രണയം തോന്നും. വേദ ജ്യോതിഷത്തിലെ 12 രാശികളില്‍ നാല് രാശികളില്‍ ഉള്ളവര്‍ വളരെ എളുപ്പത്തില്‍ പ്രണയബന്ധരാകുമെന്നാണ് പറയപ്പെടുന്നത്. ഒന്നാലോചിച്ചുനോക്കൂ, നിങ്ങളോ നിങ്ങളുടെ സുഹൃത്തുക്കളില്‍ ഒരാളോ അങ്ങനെയില്ലേ. ഒരാളെ കണ്ടാലോ, കുറച്ചധികം അടുത്ത് ഇടപഴകിയാലോ മനസ്സില്‍ പ്രണയം വിടരും. ഏതെല്ലാാമണ് ആ നാളുകാര്‍ എന്ന് നോക്കാം.

മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
സഹാനുഭൂതിയുടെയും ആത്മീയതയുടെയും ദാര്‍ശനികതയുടെയും ലക്ഷ്യങ്ങളുടെയും ഗ്രഹമായ നെപ്റ്റിയൂണ്‍ അധിപനായ രാശിയാണ് മീനം. ഈ ജലതത്വ രാശിയില്‍ ഉള്‍പ്പെട്ട ആളുകള്‍ മായികലോകത്ത് വിരാജിക്കുന്നവരാണ്. ഇവര്‍ പകല്‍ക്കിനാവുകള്‍ കാണുന്നവരും പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്നവരും പ്രണയിക്കുന്നത് ആസ്വദിക്കുന്നവരുമാണ്. ഇവര്‍ക്ക് ചിലയാളുകളെ കാണുമ്പോള്‍ എന്തെന്നില്ലാത്ത അടുപ്പവും ആകര്‍ഷണവും തോന്നും. ചിലപ്പോള്‍ അവര്‍ക്ക് ആ അനുഭൂതി അടക്കിവെക്കാനാകില്ല. പ്രണയം മനസ്സില്‍ വിടരും. പ്രണയമെന്നാല്‍ അങ്ങനെയാണല്ലോ, കണ്ണും മൂക്കും ഇല്ലാതെ ഓരോരുത്തരിലും വ്യത്യസ്തമായ കാരണങ്ങളാല്‍ അത് സംഭവിക്കും. മീനം രാശിക്കാര്‍ക്ക് അത് വേഗത്തില്‍ സംഭവിക്കും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കരുതല്‍, മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കല്‍, അവരുടെ സുഖവും സൗകര്യവും സന്തോഷവും ഉറപ്പാക്കല്‍ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി എന്തും ചെയ്യല്‍ എന്നിങ്ങനെ കര്‍ക്കിടകം രാശിക്കാര്‍ 12 രാശികളില്‍ ഏറ്റവും സ്‌നേഹസമ്പന്നരായ ആളുകളാണ്. പങ്കാളിത്തത്തിനും കൂട്ടുകെട്ടുകള്‍ക്കും വലിയ വില നല്‍കുന്നവരാണ് ഇവര്‍. പ്രണയത്തിലും ഇവര്‍ 100 ശതമാനം ആത്മാര്‍ത്ഥത കാണിക്കും. പ്രണയിക്കുന്നവര്‍ക്ക് മുമ്പില്‍ സ്വയം സമര്‍പ്പിക്കും. പുറമേ കാണുമ്പോള്‍ കുറച്ച് കഠിനഹൃദയരായി തോന്നുമെങ്കിലും ഉള്ളാലെ പഞ്ചപ്പാവവും സൗമ്യസ്വഭാവമുള്ളവരും ആണിവര്‍. എപ്പോഴും ഒരു ബന്ധം തുടങ്ങാനും അതിലൂടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാനും കൊതിക്കുന്ന ആളുകള്‍ ആണിവര്‍. തങ്ങളോട് ചേര്‍ച്ചയുള്ളവരെ കാണുമ്പോള്‍ അവരുമായി എത്രയും വേഗം ഒരു ജീവിതം ആരംഭിക്കുന്നതാണ് ഇവര്‍ സ്വപ്‌നം കാണുന്നത്. വൈകാരികമായാണ് ഇവര്‍ ഓരോ ബന്ധങ്ങളെയും സമീപിക്കുന്നത്.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
പ്രണയത്തിന്റെ ഗ്രഹമെന്ന് അറിയപ്പെടുന്ന ശുക്രന്റെ രാശിയാണ് തുലാം. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ചവര്‍ റൊമാന്റിക് ആകുന്നതില്‍ അത്ഭുതമില്ല. പ്രണയപ്രകടനങ്ങള്‍ക്ക് ഒട്ടും മടിക്കാത്ത ആളുകളാണ് തുലാം രാശിയില്‍ ജനിച്ചവര്‍. എപ്പോഴും മറ്റുള്ളവരോട് ഇഷ്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. പ്രിയപ്പെട്ടവരാണ് ഇവരുടെ ലോകം, പ്രത്യേകിച്ച് പങ്കാളികള്‍. 12 രാശികളില്‍ ഏറ്റവും റൊമാന്റിക് ആയ ആളുകള്‍ ഏതിലാണെന്ന് ചോദിച്ചാല്‍ കണ്ണുമടച്ച് തുലാം രാശിക്കാരെ ചൂണ്ടിക്കാണിക്കാം. പ്രണയിക്കുന്നവരെ സന്തോഷിപ്പിക്കുന്ന കാര്യത്തില്‍ മറ്റുള്ളവര്‍ വായുതത്വരാശിയായ തുലാം രാശിക്കാരെ കണ്ട് പഠിക്കണം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ശുക്രന്റെ തന്നെ മറ്റൊരു രാശിയായ ഇടവം രാശിയില്‍ ജനിച്ച ആളുകളും പ്രണയകാര്യങ്ങളില്‍ മുന്‍സ്ഥാനത്താണ്. പ്രണയത്തില്‍ ആത്മാര്‍ത്ഥതയും കൂറുമാണ് ഈ രാശിക്കാരുടെ കൈമുതല്‍. ഭൂതത്വരാശിയായ ഇടവം രാശിയില്‍ ജനിച്ചവര്‍ പ്രായോഗിക പ്രണയത്തിന്റെ വക്താക്കളാണ്. പ്രണയിക്കുന്നവരോട് ഇവര്‍ക്കുള്ള പെരുമാറ്റവും അവര്‍ നല്‍കുന്ന സമ്മാനങ്ങളും അവര്‍ക്കൊപ്പം സമയം ചിലവഴിക്കലും അങ്ങനെ ആത്മാര്‍ത്ഥ പ്രണയത്തിന് വേണ്ടി സമയവും പരിശ്രമവും കാഴ്ചവെക്കാന്‍ ഒട്ടും മടിയില്ലാത്ത ആളുകളാണ് ഇടവം രാശിയില്‍ ജനിച്ചവര്‍. ഒരാളോട് പ്രണയം തോന്നിയാല്‍, അവരുമായി ബന്ധമ സ്ഥാപിച്ചാല്‍ അവര്‍ക്കായി ആഡംബരവും സുഖസൗകര്യങ്ങളും സന്തോഷാന്തരീക്ഷവും ഒരുക്കാന്‍ ഈ രാശിക്കാര്‍ ഒട്ടും മടികാണിക്കില്ല.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications











