Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പങ്കാളി ഒരിക്കലും നിങ്ങളെ പിരിയുകയില്ല
ഒരു ദാമ്പത്യം ദീര്‍ഘകാലം നിലനില്ക്കണമെങ്കില് കുറച്ചധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇന്നത്തെ കാലത്ത് പലരും പണം സമ്പാദിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ പങ്കാളിയ്ക്കുവേണ്ടി പലതും ചെയ്യാന്‍ ഇവര്‍ മറക്കുന്നു. ഏത് പ്രതിസന്ധിയിലും പങ്കാളി നിങ്ങളെ വിട്ടുപോകാതെ, ഒപ്പം നില്ക്കണമെങ്കില് പങ്കാളിയ്ക്കുവേണ്ടി നിങ്ങള്‍ പാലിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദീര്‍ഘകാലം സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്.

ആശയവിനിമയം
കൃത്യമായ ആശയവിനിമയം നടന്നില്ലെങ്കില്‍ തെറ്റിധാരണകള്‍ ഉടലെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് സംശയത്തിലേയ്ക്കും ബന്ധങ്ങള്‍ വഷളാകുന്നതിനും കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതിരിക്കണമെങ്കില്‍ നല്ലരീതിയില്‍ ആശയവിനിമയം നടത്തേണ്ടത് അനിവാര്യമാണ്. പരസ്പരം മനസ്സിലാക്കാന്‍ ഇത് സഹായിക്കും. കൂടാതെ, പല പ്രശ്നങ്ങളും വളരെ വേഗത്തില്‍ ഇല്ലാതാക്കാനും, വിശ്വാസം വര്‍ദ്ധിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് പങ്കാളിയെ നിങ്ങളുടെ കൂടെ നിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ, പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ പങ്കാളിയ്ക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കും എന്ന വിശ്വാസം വര്‍ദ്ധിക്കും. തനിക്ക് തന്റേതായ സ്പേയ്സ് ലഭിക്കുന്നതായും ഇവരില്‍ അനുഭൂതി ഉണ്ടാകുന്നു.
താല്പര്യങ്ങള്
പരസ്പരം താല്പര്യങ്ങള് മനസ്സിലാക്കാന്‍ സാധിക്കുന്നത് സ്നേഹവും താല്പര്യവും വര്‍ദ്ധിപ്പിക്കും. അതുപോലെ, പങ്കാളിയുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ പരസ്പരം ശ്രമിക്കുകയും ചെയ്യും. ഇതെല്ലാം നല്ല ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. കൂടാതെ, ഇഷ്ടം ദിനംപ്രതി വര്‍ദ്ധിക്കാനും ഇത് സഹായിക്കുന്നു.
മനസ്സ്
മനസ്സില്‍ ഉള്ളത് മുഖത്ത് നോക്കി പറയുളഅളത്ര സ്വാതന്ത്രം പങ്കാളിയുടെ അടുത്ത് ഉണ്ടെങ്കില്‍ അത് സൂപ്പര്‍ അനുഭവമായിരിക്കും. നിങ്ങള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുകയും, നിങ്ങളുടെ സംഭാഷണങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് പങ്കാളിയെങ്കില്‍ കുടുംബ പ്രശ്നങ്ങളും കുറവായിരിക്കും. ഏത് പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കും. അതുപോലെ, പല കുടുംബങ്ങളിലും കണ്ടുവരുന്ന പ്രശ്നങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുകയും ഇല്ല.
ബഹുമാനം
പരസ്പരം ബഹുമാനിക്കുന്ന ദമ്പതികളാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ബന്ധവും സൂപ്പറായിരിക്കും. പരസ്പരം ബഹുമാനം നല്കുമ്പോള് പരസ്പരം മതിപ്പ് ഉണ്ടാകാനും, വാക്കുകള്‍ക്ക് പരസ്പരം വില കല്‍പ്പിക്കാനും ഇവര്‍ ശ്രദ്ധിക്കും. അതുപോലെ, ഏതൊരു പ്രശ്നം വന്നാലും പങ്കാളിയുടെ കൂടെ നില്ക്കാന് ഇവര്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കുകയും ചെയ്യും. ഇതെല്ലാം നല്ല ദാമ്പത്യത്തിന്റെ ലക്ഷണമാണ്. കൂടാതെ, ബന്ധം ദീര്‍ഘകാലം മുന്നോട്ട് കൊണ്ട് പോകാനും സാധിക്കുന്നതാണ്.
മുന്‍ഗണന
പങ്കാളിയ്ക്ക് നല്കുന്ന മുന്‍ഗണ പങ്കാളിയിൽ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. ഏതൊരു കാര്യവും ആദ്യം പങ്കാളിയോട് തുറന്ന് പറയുന്നതും, അഭിപ്രായം ചോദിക്കുന്നതുമെല്ലാം പങ്കാളിയില്‍ സ്നേഹം വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ. ഏതൊരു പ്രശ്നത്തിനും ആദ്യം പരിഹാത്തിനായി പങ്കാളിയെ സമീപിക്കുന്നതും വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications