Latest Updates
-
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ!
ദാമ്പത്യത്തില്‍ മുറിവേല്‍പ്പിക്കുന്ന 5 കാര്യങ്ങള്‍: പങ്കാളിയോട് പറഞ്ഞാല്‍ ആ നിമിഷം ബന്ധം തകരും
ദാമ്പത്യ ജീവിതം എന്നത് സന്തോഷവും ദു:ഖവും ഇടകലര്‍ന്ന് വരുന്നതാണ്. പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുക എന്നത് തന്നെയാണ് ഏത് ദാമ്പത്യത്തേയും വിജയത്തിലേക്ക് എത്തിക്കുന്നത്. അത് ദാമ്പത്യ ജീവിതത്തില്‍ മാത്രമല്ല പ്രണയിക്കുന്നവര്‍ക്കിടയിലും മാറ്റങ്ങളുണ്ടാക്കുന്നു. നാം പറയുന്ന ഓരോ വാക്കും തന്നെയാണ് ഒരു ബന്ധത്തെ നന്നാക്കുന്നതിനും തകര്‍ക്കുന്നതിനും കാരണമാകുന്നത്. എന്നാല്‍ അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്തൊക്കെ പറയണം, എന്തൊക്കെ പറയരുത് എന്നത് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. പരസ്പര സ്നേഹം, ബഹുമാനം, വിശ്വാസം, തുറന്ന ആശയവിനിമയം എന്നിവയാണ് ഒരു ബന്ധം നിലനില്ക്കാന് അടിസ്ഥാനമായി വേണ്ടത്.
എന്നാല്‍ W. എങ്കിലും അതില്‍ വീഴ്ച വരുമ്പോള്‍ പലപ്പോഴും അത് കൂടുതല്‍ വെല്ലുവിളികളിലേക്കും പ്രശ്നത്തിലേക്കും എത്തുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ സാധാരണമെങ്കിലും തെറ്റായ ചില സംസാരം നിങ്ങളുടെ ബന്ധത്തെ തകര്‍ക്കുന്നു. സന്തോഷകരമായ ബന്ധം മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ പറയരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

'ഓവറാക്കരുത്'
പലപ്പോഴും ഒരു ബന്ധത്തില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരു കാര്യമാണ് ഇത്. ഓവറാക്കരുത് എന്നത്. പല കാര്യങ്ങളിലും പങ്കാളിയുടെ വികാരങ്ങളെ മാനിക്കാതെ അതിനെ തള്ളിക്കളയുകയാണെങ്കില്‍ അത് നിങ്ങളുടെ ബന്ധത്തെ തകര്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത് പങ്കാളിയുടെ നിങ്ങളോടുള്ള മാനസികാവസ്ഥയില്‍ വരെ മാറ്റങ്ങളുണ്ടാക്കുന്നു. ഇത്തരം വാക്കുകള്‍ ഒരിക്കലും പങ്കാളിയോട് പറയരുത്. ഇത് ബന്ധം തകര്‍ക്കും. അത് പ്രണയമാണെങ്കിലും ദാമ്പത്യമാണെങ്കിലും അത്തരത്തില്‍ തന്നെയാണ്.
'എനിക്ക് ഇത് വിഷയമല്ല'
ഒരിക്കലും എനിക്ക് ഇതൊന്നും ഒരു വിഷയമല്ല എന്ന ചിന്തയിലേക്ക് എത്തരുത്. അത്തരം പ്രവൃത്തികള്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുത് എന്നതാണ് സത്യം. നിങ്ങളുടെ പങ്കാളിയുടെ മാനസികാവസ്ഥയെ ഇത് തകിടം മറിക്കുന്നു. മാത്രമല്ല നിങ്ങളില്‍ നിന്ന് അകന്ന് നില്ക്കാന് അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് അവരുടെ തീരുമാനങ്ങളില്‍ വിയോജിപ്പുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുക. ഇത്തരം വാക്കുകള്‍ പറയുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം.
'ശരിക്കും നിങ്ങള്‍ക്ക് സ്നേഹമുണ്ടോ?'
പലപ്പോഴും പല വാദപ്രതിവാദങ്ങള്‍ക്കിടയിലും കേള്‍ക്കുന്ന ഒരു വാക്കാണ് ഇത്. എന്നാല്‍ ഇത് ഒരിക്കലും സ്നേഹത്തിനുള്ള ഒരു അളവ് കോലായി മാറരുത് എന്നതാണ് സത്യം. യഥാര്‍ത്ഥ സ്നേഹത്തിന് പ്രത്യേക കാര്യങ്ങളുടെ ആവശ്യമില്ല എന്നതാണ് സത്യം. അത് ഇടക്കിടെ തെളിയിച്ച് കൊണ്ടിരിക്കുകയില്ല. എന്ന് മാത്രമല്ല ആരോഗ്യകരമായ ബന്ധമാണെങ്കില്‍ ഒരിക്കലും നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചോദിക്കുകയും ഇല്ല.

'എനിക്ക് മതിയായി'
പലപ്പോഴും ഒരു ബന്ധത്തില്‍ പലരും വെല്ലുവിളിയായി പറയുന്ന ഒരു കാര്യമാണ് എനിക്ക് മതിയായി എന്നത്. ഇത് ബന്ധം ഉപേക്ഷിക്കും എന്ന ഭീഷണിയാണ് എന്നതില്‍ സംശയം വേണ്ട. ഇത് ബന്ധത്തില്‍ പിന്നീട് അകല്‍ച്ച സൃഷ്ടിച്ചേക്കാം. മാത്രമല്ല അത് കൂടുതല്‍ അപകടകരമായ അവസ്ഥകള്‍ ഒരു ബന്ധത്തിലുണ്ടാക്കാം. ആവേശകരമായ ഇത്തരം കാര്യങ്ങള്‍ പറയുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കൃത്യമായി കാര്യങ്ങളെ പരിഹരിച്ച് മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടിയാണ് എപ്പോഴും ശ്രമിക്കേണ്ടത്.
'എന്റെ മുന്‍ കാമുകന് നല്ലതാണ്'
പലപ്പോഴും പല ബന്ധത്തിലും പലരും പറയുന്ന കാര്യമാണ് ഇത്. ഒരു കാരണവശാലും പഴയ ബന്ധത്തെ നിങ്ങളുടെ ജീവിതത്തിലേക്ക് വലിച്ചിടരുത്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ജീവിതത്തിലുണ്ടാക്കുകയും പ്രണയവും ദാമ്പത്യവും തകര്‍ന്ന് പോവുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. കൂടാതെ ബന്ധത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും പങ്കാളിക്ക് നിങ്ങളോടുള്ള താല്‍പ്പര്യത്തില്‍ കുറവ് വരുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ പങ്കാളിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്.



Click it and Unblock the Notifications