Latest Updates
-
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ
നവദമ്പതികള്‍ വിവാഹത്തിന്റെ ആദ്യ ദിനം മുതല്‍ സൂക്ഷിക്കുന്ന 5 രഹസ്യം
വിവാഹം എന്നത് രണ്ട് വ്യക്തികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്. ഓരോ ദമ്പതികളും പ്രണയവും മനോഹരവുമായ ഒരു ജീവിതത്തിലേക്ക് കടക്കുകയാണ് വിവാഹത്തോടെ ചെയ്യുന്നത്.. പലപ്പോഴും ആദ്യത്തെ ദിവസം മുതല്‍ തന്നെ ജീവിതം മാറി മറിയുന്നു. എന്നാല്‍ ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നത് വഴി പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. യഥാര്‍ത്ഥത്തില്‍ നവദമ്പതികള്‍ അവരുടെ ജീവിതത്തില്‍ രഹസ്യമായി സൂക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്.
അടുത്തിടെ വിവാഹിതരായവര്‍ പലപ്പോഴും സീക്രട്ട് പ്രണയിതാക്കളായി മാറുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. അവയില്‍ പലരും ആരും അറിയരുത് എന്ന് ആഗ്രഹിക്കുന്ന ചില രഹസ്യങ്ങളും അത് ഒരു പക്ഷേ അവരുടെ ജീവിതത്തിലെ സ്വഭാവമാറ്റങ്ങള്‍ തന്നെയായിരിക്കാം. ഇത് ജീവിത കാലം മുഴുവന്‍ സന്തോഷത്തോടെ പങ്കാളിയൊടൊപ്പം ജീവിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. എന്തൊക്കെയാണ് നവദമ്പതികളുടെ ആ രഹസ്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

പരസ്പര ബഹുമാനം
എപ്പോഴും ഒരു ബന്ധത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും അനിവാര്യമായി വേണ്ടതാണ് പരസ്പര ബഹുമാനം. പരസ്പര ബഹുമാനമുള്ളവരെങ്കില് ഇവര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ രണ്ടാമതൊരു ചിന്തയുടേയോ പ്രശ്നങ്ങളുടേയോ ആവശ്യം വരുന്നില്ല. ദേഷ്യം വരുമ്പോള്‍ അതിനെ പക്വതയോടെ കൈകാര്യം ചെയ്യുകയും എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞ് സംസാരിക്കുകയും ചെയ്യുക. നിങ്ങള്‍ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ എപ്പോഴും എതിരേ നില്ക്കുന്ന വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചും ആ വ്യക്തിയെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം. എന്നാലല്‍ നിങ്ങള്‍ക്ക് ബഹുമാനത്തോടെ പക്വതയോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും.
സര്‍പ്പ്രൈസ് സമ്മാനങ്ങള്‍
പലപ്പോഴും സര്‍പ്രൈസ് ഇഷ്ടപ്പെടുന്നവരാണ് പലരും. അതുകൊണ്ട് തന്നെ വിവാഹത്തിന്റെ ആദ്യ നാളുകളില്‍ സമ്മാനങ്ങള്‍ നല്‍കുന്നതിനും വാങ്ങുന്നതിനും പലരും ഇഷ്ടപ്പെടുന്നു. പലപ്പോഴും പങ്കാളി ഇത്തരം കാര്യങ്ങള്‍ക്ക് ദാമ്പത്യത്തിന്റെ ആദ്യ കാലങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്കുന്നു. എന്നാല്‍ പതിയെ പതിയേ പലപ്പോഴും ഇത് മറക്കുന്നു.. എന്നാല്‍ സ്ഥിരമായി പങ്കാളിക്ക് എന്തെങ്കിലും സമ്മാനങ്ങള്‍ നല്കി നോക്കൂ. അവര്‍ എപ്പോഴും സന്തോഷമുള്ള ഒരു ദാമ്പത്യ ജീവിതം നിങ്ങള്‍ക്ക് നല്കുന്നു. മാത്രമല്ല ദേഷ്യപ്പെട്ടാല്‍ പോലും അവര്‍ ക്ഷമിക്കുന്നു.
പ്രണയ നിമിഷങ്ങള്‍ കൊണ്ട് വരുക
പലപ്പോഴും പ്രണയ നിമിഷങ്ങള്‍ കൊണ്ട് വരുന്നതിന് ജീവിതത്തില്‍ ശ്രദ്ധിക്കണം. ഓരോ ദമ്പതികളും അവരുടെ പ്രണയ നിമിഷങ്ങള്‍ ആസ്വദിക്കുന്നവരാണ്. എന്നാല്‍ അത് കൂടുതല്‍ സവിശേഷമാക്കുന്നതിന് വേണ്ടി നിങ്ങള്‍ എപ്പോഴും പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ഒരു സ്പര്‍ശനത്തിലോ ഒരു ആലിംഗനത്തിലോ എല്ലാം ജീവിതം അടിപൊളിയാവുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് ഇത്തരം പ്രണയ നിമിഷങ്ങളിലൂടെ സാധിക്കുന്നു.
ആശയവിനിമയത്തിന് പ്രാധാന്യം
നിങ്ങളുടെ മനസ്സില്‍ എന്താണോ തോന്നുന്നത് എന്നുവെച്ചാല്‍ അത് തുറന്ന് പറയുന്നതിന് ശ്രദ്ധിക്കുക. ഒരു കാരണവശാലും നിങ്ങള്‍ മനസ്സില്‍ ഒരു കാര്യം വെച്ച് അത് പറയാതെ മുഖത്ത് ദേഷ്യം കൊണ്ട് വരുന്നതിന് ശ്രമിക്കരുത്. ഇത് ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നു. അതുകൊണ്ട് ആശയവിനിമയത്തില്‍ വ്യക്തത വരുത്തുന്നതിന് ആദ്യ ദിനം മുതല്‍ തന്നെ ശ്രദ്ധിക്കണം. എപ്പോള്‍ വേണമെങ്കിലും നമുക്ക് ദേഷ്യമോ സങ്കടമോ വരാം. അത് എന്തിനാണെന്നതിനെക്കുറിച്ച് കൃത്യമായി പങ്കാളിയോട് തുറന്ന് സംസാരിക്കുന്നത് വഴി ആ പ്രശ്നം ഇല്ലാതാവുന്നു.
എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക
കുടുംബത്തെക്കുറിച്ച് മാത്രം സംസാരിക്കാതെ എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. നിങ്ങള്‍ക്ക് എന്താണ് സംസാരിക്കാന്‍ താല്‍പ്പര്യം അതിനെ കുറിച്ച് സംസാരിക്കുകയും അത് പങ്കാളിയില്‍ താല്‍പ്പര്യമുണ്ടാക്കുന്ന തരത്തില്‍ ആയിരിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ വരുമാനത്തെക്കുറിച്ചും ചിലവിനെക്കുറിച്ചും സംസാരിക്കുന്നതിനും ശ്രദ്ധിക്കണം. ഇഷ്ടപ്പെട്ട സിനിമ, ഭക്ഷണം എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം തന്നെ ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നല്കുന്നു.



Click it and Unblock the Notifications
