Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
സമ്പത്താണോ ബന്ധത്തിന്റെ അടിസ്ഥാനം, അനന്ത്-രാധിക പ്രണയം നല്കുന്ന പാഠങ്ങള്‍
ലോകം കണ്ട അത്യാഢംബര വിവാഹത്തിലെ അതിശയപ്പെടുത്തുന്ന കാര്യങ്ങള്‍ ഇനിയും നമ്മള് ചര്‍ച്ച ചെയ്തുകഴിഞ്ഞിട്ടില്ല. വധൂവരന്മാര് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ വില, ആഭരണങ്ങളുടെ പ്രത്യേകത, വിവാഹത്തില്‍ പങ്കെടുത്ത സെലിബ്രിറ്റികള്‍ അവരുടെ കഥകള്‍ തുടങ്ങി അംബാനി കുടുംബത്തിലെ വിവാഹവും അവരുടെ ജീവിതത്തിലെ ഏതാണ്ട് എല്ലാ കാര്യങ്ങളും കുറച്ച് മാസങ്ങളായി നമ്മള് കേട്ടുകൊണ്ടിരിക്കുകയാണ്.

പക്ഷേ അതെല്ലാം മാറ്റിനിര്‍ത്തിയാല്‍ അനന്ത് അംബാനിയെന്ന സൗമ്യനായ ചെറുപ്പക്കാരനും രാധിക മെര്‍ച്ചന്റെ് എന്ന നിഷ്കളങ്കയായ പെണ്‍കുട്ടിയും അവരുടെ പ്രണയസാഫല്യത്തിലൂടെ നല്കുന്ന ചില പാഠങ്ങള്‍ ഉണ്ട്. ഏതൊരു വ്യക്തിക്കും അവരുടെ പ്രണയ ജീവിത്തിലും ദാമ്പത്യത്തിലും പകര്‍ത്താവുന്ന ചില പാഠങ്ങള്‍. അവ എന്തെല്ലാമാണെന്ന് നോക്കാം.
പരസ്പര ബഹുമാനവും സ്നേഹവും
ഇന്റെര്‍നെറ്റില്‍ പ്രചരിച്ച അനന്ത് അംബാനി-രാധിക മെര്‍ച്ചെന്റ് വിവാഹച്ചിത്രങ്ങളില് ഇരുവര്‍ക്കും പരസ്പരമുള്ള സ്നേഹവും ബഹുമാനവും വളരെ വ്യക്തമാണ്. ലോകം മുഴുവനും ഉറ്റുനോക്കുമ്പോഴും തങ്ങള്‍ക്ക് പരസ്പരമുള്ള ഇഷ്ടവും കരുതലും മറച്ചുവെക്കാന്‍ ഇരുവരും ശ്രമിച്ചിട്ടില്ല. താന്‍ എത്രത്തോളം രാധികയെ ഇഷ്ടപ്പെടുന്നുവെന്നും ഈ ബന്ധം തന്റെ ഭാഗ്യമാണെന്നും രാധികയെ പാര്‍ട്ണര്‍ ആയി ലഭിച്ചത് ആശ്ചര്യകരമായ നേട്ടമാണെന്നും തുറന്ന് പറയാന്‍ അനന്ത് അംബാനിക്ക് ഒരു നാണവും തോന്നിയിട്ടില്ലെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ദാമ്പത്യത്തിന്റെ ഏത് ഘട്ടത്തിലും പരസ്പരമുള്ള സ്നേഹവും ബഹുമാനവും തുറന്നുപറയാന്‍ പങ്കാളികള്‍ ഒരു മടിയും കാണിക്കരുതെന്നാണ് ഈ ബന്ധം നല്കുന്ന ഏറ്റവും വലിയ പാഠം. ഈയൊരു ശീലത്തിലൂടെ പങ്കാളികള്‍ കൂടുതല്‍ കൂടുതല്‍ അടുക്കുന്നു.
പരസ്പര ഇഷ്ടങ്ങളെ പിന്തുണയ്ക്കുന്ന പങ്കാളികള്‍
മൃഗങ്ങളോടുള്ള അതിയായ ഇഷ്ടവും അവയെ പരിപാലിക്കാനുള്ള ആഗ്രഹവും കാരണം വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കാതിരുന്ന ആളാണ് അനന്ത്. പക്ഷേ രാധിക കൂടെ വന്നപ്പോള്‍ എല്ലാം വളരെ ഈസിയായി തോന്നിയെന്ന് അനന്ത് പറയുന്നു. അനന്തിന്റെ ഇഷ്ടത്തെ പിന്തുണയ്ക്കാനുള്ള രാധികയുടെ തീരുമാനം അവരുടെ ഇഷ്ടത്തെ സ്വാധീനിച്ച ഒരു ഘടമാണ്. പങ്കാളിയുടെ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഒപ്പം നില്ക്കുക, പിന്തുണ നല്‍കുക എന്ന പാഠമാണ് ഇവിടെ രാധിക നല്‍കുന്നത്. ആഗ്രഹങ്ങളിലും താല്‍പ്പര്യങ്ങളും മുന്നേറാനുള്ള ഒരിടം ദാമ്പത്യത്തില്‍ പങ്കാളിക്ക് ഒരുക്കിക്കൊടുക്കുക. അങ്ങനെയുള്ള ഒരു ദാമ്പത്യത്തില്‍ ആഴത്തിലുള്ള സ്നേഹം ഉണ്ടാകും.
ഉപാധികളില്ലാത്ത പിന്തുണ
അനന്തിന്റെ ശാരീരിക അവസ്ഥകളും ആരോഗ്യപ്രശ്നങ്ങളും പലപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. കുട്ടിക്കാലം മുതല്ക്കേ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടയാളാണ് അനന്ത്. പക്ഷേ ആ വിഷമഘട്ടങ്ങളിലെല്ലാം അദ്ദേഹത്തെ ഒറ്റയ്ക്കാക്കാതെ പിന്തുണയുമായി രാധികയുണ്ടായിരുന്നു. പ്രതിസന്ധികളെ തരണം ചെയ്യാന്‍ അനന്തിന് സാധിച്ചത് നിറപുഞ്ചിരിയുമായി ഒപ്പം നിന്ന രാധികയാണ്. സുഖത്തിലും ദുഃഖത്തിലും ഒപ്പം നില്ക്കുന്ന പങ്കാളിക്ക് ഉത്തമ ഉദാഹരണമാണ് രാധിക. എല്ലാ സുഖദുഃഖങ്ങളിലും ഒപ്പം നില്‍ക്കുന്നവരാണ് ഉത്തമ പങ്കാളിയെന്ന പാഠമാണ് ഇവിടെ വ്യക്തമാകുന്നത്. പങ്കാളിയുടെ ദുര്‍ബലതകളോ കുറവുകളോ കാര്യമാക്കാതെ നിരുപാധികമായ പിന്തുണയും സ്നേഹവും നല്കാന് കഴിയുക ഉത്തമ ദാമ്പത്യത്തിന്റെ ലക്ഷണമാണ്.
കുടുംബസ്നേഹം
അനന്ത്-രാധിക മാത്രമായിരുന്നില്ല ഈ വിവാഹത്തിലെ താരങ്ങള്‍. ഇരുവരുടെയും കുടുംബത്തിലെ ഓരോരുത്തരും നവദമ്പതിമാര്‍ക്ക് ഏറ്റവും മനോഹരമായ ജീവിത മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ഒപ്പം നിന്നു. അവരുടെ ചിത്രങ്ങളില്‍ നിന്നും എത്രത്തോളം അടുപ്പമാണ് കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉള്ളതെന്ന് പ്രകടമാണ്. രാധികയും അനന്തും അവരുടെ കുടുംബങ്ങളെ എത്രത്തോളം ബഹുമാനിക്കുകയും സ്നേഗിഹിക്കയും ചെയ്യുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. രാധികയ്ക്ക് ഏറ്റവും ഹൃദ്യമായ വരവേല്‍പ്പ് നല്കാന് അംബാനി കുടുംബത്തിലെ ഓരോരുത്തരും വിവാഹാഘോഷങ്ങളില്‍ മുന്നില്‍ നിന്നു. അതുപോലെ രാധികയുടെ മാതാപിതാക്കളോടുള്ള സ്നേഹവും നന്ദിയും അനന്തും മറച്ചുവെച്ചില്ല. ദാമ്പത്യമെന്നാല്‍ ഭാര്യയും ഭര്‍ത്താവും മാത്രമല്ല, അവരവരുടെയും പങ്കാളിയുടെയും കുടുംബവും കൂടി ഉള്‍ക്കൊള്ളുന്നതാണെന്നും അവരോട് നിസ്വാര്‍ത്ഥമായ സ്നേഹവും കടപ്പാടും ബഹുമാനവും എന്നും ഉണ്ടായിരിക്കണമെന്നുമാണ് ഇവരുടെ ബന്ധം നല്കുന്ന മറ്റൊരു പാഠം.ദാമ്പത്യത്തെ ദൃഢമാക്കുന്ന പ്രധാന ഘടകമാണ് കുടുംബങ്ങളുടെ പിന്തുണ.
വൈകാരിക പിന്തുണ
വികാരനിര്‍ഭരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ രാധിക-അനന്ത് വിവാഹത്തോടനുബന്ധിച്ച് ചിത്രങ്ങളായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അനന്തിന്റെ പ്രസംഗം, മുകേഷ് അംബാനിയുടെ സന്തോഷാശ്രുക്കള്‍, അനന്തിന്റെ പ്രണയലേഖമം ആലേഖനം ചെയ്ത രാധികയുടെ വസ്ത്രം എന്നിങ്ങനെ പലതും. പണത്തിന് മുകളില്‍ പരുന്തും പറക്കില്ല എന്ന് കരുതുന്നവര്‍, ഇന്ത്യയിലെ അല്ലെ ലോകത്തിലെ തന്നെ ധനിക കുടുംബമായ അംബാനി കുടുംബം വളരെ സാധാരണ മനുഷ്യരായി തങ്ങളുടെ വികാരങ്ങള്‍ തുറന്നുപ്രകടിപ്പിക്കുന്നത് കണ്ടു. വൈകാരിക പിന്തുണ ബന്ധങ്ങളെ എത്രത്തോളം ദൃഢമാക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











