Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
ദാമ്പത്യത്തിന്റെ ആദ്യനാളുകളില്‍ ഈ 5 തരക്കാരെ അടുപ്പിക്കരുത്: ഇക്കാര്യം പറയുന്നവരെ സൂക്ഷിക്കണം
വളരെയധികം പ്രതീക്ഷകളോടെയാണ് ഒരു വ്യക്തി അവരുടെ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്നത്. പലപ്പോഴും ആ പ്രതീക്ഷകളെയെല്ലാം തച്ചുടയ്ക്കുന്നതിനായി ഒരു കൂട്ടം ആളുകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. പലപ്പോഴും ഇത്തരം ആളുകള്‍ തന്നെയാണ് നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നതും. എന്നാല്‍ അവരെ തിരിച്ചറിയുക അല്പം പ്രയാസമേറിയ കാര്യമാണ്. കാരണം ചില വ്യക്തികള്‍ പലപ്പോഴും മറ്റുള്ളവരെ അത്രയേറെ സ്വാധീനിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഒരു കാരണവശാലും ഇനി പറയുന്ന അഞ്ച് തരക്കാരായ ആളുകളെ ഒരിക്കലും അടുപ്പിക്കരുത്. ഇത് കൂടുതല്‍ കുഴത്തിലേക്ക് നിങ്ങളുടെ ദാമ്പത്യം എത്തിക്കുന്നു. അത് ദാമ്പത്യത്തിലെ സന്തോഷവും സമാധാനവും എല്ലാം ഇല്ലാതാക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും ഒരിക്കലും ആരും പറഞ്ഞ് തരില്ല എന്നതും വാസ്തവമാണ്. നവദമ്പതികള്‍ ഒരു കാരണവശാലും ഇവരെ കേള്‍ക്കരുത്. അവര്‍ പറയുന്ന കാര്യങ്ങളും അപ്രകാരം ഉള്ളതായിരിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

കുഞ്ഞിനെക്കുറിച്ച് വേഗം ചിന്തിക്കണം
പലപ്പോഴും വിവാഹം കഴിഞ്ഞാല്‍ വരുന്ന ദിവസങ്ങളില്‍ പല ദമ്പതിമാരും അഭിമുഖീകരിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ഇത്. ഉടന്‍ തന്നെ കുഞ്ഞിനെക്കുറിച്ച് ചിന്തിക്കണം, കുടുംബത്തെക്കുറിച്ച് ചിന്തിക്കണം എന്നതും. പലരും ഈ സമ്മര്‍ദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലായിരിക്കും. അതുകൊണ്ട് തന്നെ കുട്ടികളുണ്ടാവുന്നതിനുള്ള ഡോക്ടറെ വരെ പലരും നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ കുഞ്ഞുങ്ങള്‍ എന്നത് ഒരു പ്രധാന തീരുമാനമാണെങ്കിലും അത് പരസ്പരമുള്ള സന്നദ്ധത, സാമ്പത്തിക സ്ഥിരത, വൈകാരികമായ തയ്യാറെടുപ്പ് എന്നിവയെല്ലാം ആശ്രയിച്ചായിരിക്കണം. ഒരിക്കലും ബാഹ്യ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലല്ല ഇപ്രകാരം ഒരു തീരുമാനം എടുക്കേണ്ടത്.
ഭര്‍ത്താവിനെ മാറ്റിയെടുക്കണം
പലപ്പോഴും നിങ്ങളില്‍ പല ഭാര്യമാരും കേട്ടിട്ടുള്ള ഒരു പ്രധാന ഉപദേശങ്ങളില്‍ ഒന്നായിരിക്കും ഇത്. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഭര്‍ത്താവിനെ മാറ്റിയെടുക്കണം എന്നത്. എന്നാല്‍ ഇഷ്ടവും ഇഷ്ടക്കേടുകളും എല്ലാം ഒരു വ്യക്തിയെ ആശ്രയിച്ചായിരിക്കും. പരസ്പര ധാരണ, ക്ഷം, സ്വീകാര്യത എന്നിവയുണ്ടെങ്കില്‍ അവിടെ ജീവിതം വിജയിച്ചു എന്ന് നിങ്ങള്‍ക്ക് കണക്ക്കൂട്ടാം. അതുകൊണ്ട് തന്നെ ഒരിക്കലും ഇത്തരം കാര്യങ്ങളില്‍ ആകുലരായി ജീവിതത്തിലെ സന്തോഷം കളയരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
പ്രശ്നങ്ങള്‍ പങ്കാളിയോട് പറയല്ലേ
ഇത്തരം ഒരു കാര്യം പലരും കേള്‍ക്കുന്നതാണ്. എന്ത് വലിയ പ്രശ്നമുണ്ടെങ്കിലും ഒരു കാരണവശാലും പങ്കാളിയെ അറിയിക്കരുത് അത് പ്രശ്നം വഷളാക്കും. എന്നാല്‍ തികച്ചും തെറ്റായ ഒരു ധാരണയാണ് അതെന്നത് ആദ്യം മനസ്സിലാക്കണം. കാരണം പരസ്പരമുള്ള സംഘര്‍ഷങ്ങള്‍ കുയ്ക്കുന്നതിനും ശക്തമായ ദാമ്പത്യ ബന്ധത്തിനും ഏറ്റവും അടിസ്ഥാനം എന്ത് പ്രശ്നമുണ്ടെങ്കിലും അത് പങ്കാളിയോട് തുറന്ന് പറയണം എന്നതാണ്. ഇത് ചിലപ്പോള്‍ നിങ്ങളില്‍ ചെറിയ തോതില്‍ പ്രതിസന്ധി ഉണ്ടാക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് വളരെ എളുപ്പമാണെന്ന് പിന്നീട് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.
അതിരുകടന്ന ഉപദേശം
പലപ്പോഴും നവദമ്പതികളാണ് ഇതിന് കൂടുതല്‍ ഇരയാവുന്നത്. അമ്മാവന്മാരും അമ്മായിമാരും ഉള്‍പ്പെടുന്ന ബന്ധുക്കളാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. വിവാഹശേഷം മരുമകളെ അല്ലെങ്കില്‍ മരുമകനെ വിലയിരുത്തുന്നവരായിരിക്കും നല്ലൊരു ശതമാനം ബന്ധുക്കളും അത്തരം കാര്യങ്ങളെ പൂര്‍ണമായും അവഗണിക്കുക. അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിന് പകരം കാര്യങ്ങളെ മനസ്സിലാക്കി നല്ല രീതിയില്‍ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോവുകയ പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോയാല്‍ തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സ്നേഹവും നിലനില്ക്കുന്നു.
എപ്പോഴും ഒരുമിച്ച് വേണം, ജോലിയൊക്കെ പിന്നീട്
ദാമ്പത്യ ജീവിതത്തില്‍ പലരും കേള്‍ക്കുന്ന പ്രധാന ഉപദേശങ്ങളില്‍ ഒന്നായിരിക്കും ഇത്. പ്രത്യേകിച്ച് സ്ത്രീകള്‍ ആണ് ഇതിന്റെ ഇരകളാവുന്നത്. വിവാഹം കഴിഞ്ഞാല്‍ പിന്നീട് ജോലിക്കൊന്നും പോവേണ്ട എന്ന മുറുമുറുപ്പുകള്‍ പലരും കേള്‍ക്കും. എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തോളം തന്നെ പ്രധാനപ്പെട്ടതാണ് സാമ്പത്തിക സുരക്ഷിതത്വത്തോടെയുള്ള ജീവിതം. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ എല്ലാ ദമ്പതികളും നല്‍കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications