Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
അഞ്ചേ അഞ്ച് കാര്യങ്ങള്‍ ഇല്ലെങ്കില്‍ ഉറപ്പിക്കാം അവന് ഇട്ടിട്ടു പോവുമെന്ന്
ദാമ്പത്യജീവിതമെങ്കിലും പ്രണയമാണെങ്കിലും ഒരു ബന്ധം ആരോഗ്യകരമായി മുന്നോട്ട് പോവുക എന്നത് അത്യന്താപേക്ഷികമായ കാര്യമാണ്. പരസ്പര ബഹുമാനം, വിശ്വാസം, മികച്ച ആശയവിനിമയം, വൈകാരിക ബന്ധം എന്നിവയെല്ലാം തന്നെ ഒരു ബന്ധത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ചിലതാണ്. പലപ്പോഴും ഇവയെല്ലാം നഷ്ടപ്പെടുമ്പോഴാണ് ആ ബന്ധം തകരുന്നതും അവിടെ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതും. ഓരോ ബന്ധവും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്ന കാര്യം.
എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഇവ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവും. അത് ആ ബന്ധത്തെ പൂര്‍ണമായും പ്രശ്നത്തിലാക്കുകയും സംതൃപ്തിയില്ലാത്ത ഒരു ബന്ധം മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യേണ്ടി വരും. നിങ്ങളുടെ ദാമ്പത്യമോ പ്രണയമോ എന്തുമാകട്ടെ അത് മികച്ച രീതിയിലാണോ ആരോഗ്യകരമായ ഒരു ബന്ധമാണോ പകുതിയില്‍ നഷ്ടപ്പെടുമോ എന്നറിയാന്‍ ഈ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.

തുറന്ന ആശയവിനിമയം
നിങ്ങളുടെ ദാമ്പത്യ ജീവിതമാണെങ്കിലും പ്രണയമാണെങ്കിലും തുറന്ന ആശയവിനിമയം അനിവാര്യമാണ്. അല്ലാത്ത അവസ്ഥയില്‍ അത് ആ ബന്ധത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. തുറന്ന ആശയവിനിമയം എപ്പോഴും വ്യക്തമായതും പരസ്പര ബഹുമാനമുള്ളതുമായിരിക്കും. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ഭയമില്ലാതെ നിങ്ങള്‍ക്ക് ഏത് പ്രശ്നത്തേയും കൈകാര്യം ചെയ്യാന്‍ സാധിക്കും. ആശങ്കകളും പ്രശ്നങ്ങളും എല്ലാം തുറന്ന് പറയുന്നതിലൂടെ നിങ്ങള്‍ക്ക് പ്രശ്നങ്ങളെ ഒരു പരിധി വരെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു.
പരസ്പര ബഹുമാനം
ഏതൊരു ആരോഗ്യകരമായ ബന്ധത്തിന്റെയും അടിസ്ഥാനം എന്ന് പറയുന്നത് എപ്പോഴും പരസ്പര ബഹുമാനം തന്നെയാണ്. എന്നാല്‍ മാത്രമേ ആ ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് പോവുകയുള്ളൂ. അഭിപ്രായങ്ങള്‍, വികാരങ്ങള്‍, പരസ്പരമുള്ള വ്യത്യാസങ്ങള്‍ എന്നിവയെല്ലാം മനസ്സിലാക്കുന്നിടത്താണ് ഒരു ബന്ധത്തിന്റെ വിജയം. അതുകൊണ്ട് തന്നെ പരസ്പര ബഹുമാനമില്ലാത്തിടത്ത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പോലും അത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഇതിലൂടെ സാധിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ നിങ്ങളുടെ ബന്ധത്തെ ദീര്‍ഘകാലം നിലനിര്‍ത്തും.
വിശ്വാസവും സുരക്ഷയും
വൈകാരിക അടുപ്പത്തിനും സ്ഥിരതയ്ക്കും അനിവാര്യമായതാണ് എപ്പോഴും വിശ്വാസം. എന്നാല്‍ മാത്രമേ ആ ബന്ധത്തില്‍ നമുക്ക് സുരക്ഷിതത്വ ബോധം ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. ഇത് വിശ്വാസ്യത എന്നതിനപ്പുത്തേക്ക് നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയോടുള്ള വിശ്വാസം തകര്‍ന്നാല്‍ അത് പിന്നീട് തിരിച്ചെടുക്കുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് മാത്രമേ മുന്നോട്ട് പോവാന്‍ പാടുള്ളൂ.
പിന്തുണയും പ്രോത്സാഹനവും
ആരോഗ്യകരമായ ഒരു ബന്ധത്തിന് പരസ്പര പ്രോത്സാഹനവും പിന്തുണയും അനിവാര്യമാണ്. പലപ്പോഴും പങ്കാളികള്‍ക്കിടയില്‍ ഇവ രണ്ടും നഷ്ടപ്പെടുമ്പോഴാണ് അത് കൂടുതല്‍ ബുദ്ധിമുട്ടുകളിലേക്ക് ജീവിതത്തെ എത്തിക്കുന്നത്. പലപ്പോഴും കരിയര്‍, ജീവിതം, സാമ്പത്തികം എന്നീ മേഖലകളില്‍ എല്ലാം തന്നെ പരസ്പര പിന്തുണ എല്ലാ ദമ്പതികള്‍ക്കും അനിവാര്യമായതാണ്. അല്ലാത്ത പക്ഷം അത് ദാമ്പത്യത്തേയും പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
സ്വാതന്ത്ര്യം
ഒരു വ്യക്തിക്ക് ആത്യന്തികമായി വേണ്ട കാര്യമാണ് സ്വാതന്ത്ര്യം. പ്രണയവും ദാമ്പത്യവും ഒരിക്കലും അതിന് വിലങ്ങ് തടിയാവരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ആരോഗ്യകരമായ ഒരു ബന്ധം മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി സ്വാതന്ത്ര്യം എന്നത് അനിവാര്യമാണ്. കൃത്യമായി സ്വന്തം കാര്യത്തിനായി സമയം മാറ്റി വെക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ ദാമ്പത്യത്തിലുണ്ടാക്കുകയും അനാരോഗ്യകരമായ ഒരു ബന്ധത്തിലേക്ക് നിങ്ങള്‍ എത്തുകയും ചെയ്യുന്നു. മറ്റൊരാള്‍ അനുവദിച്ച് തരുന്നതല്ല സ്വാതന്ത്ര്യം എന്ന ബോധം എല്ലാവരും ഓര്‍ക്കുകയും വേണം.



Click it and Unblock the Notifications
