Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
പ്രണയത്തുടക്കമോ, അവഗണിക്കരുത് ഇതൊന്നും: ബന്ധം തുടക്കത്തില്‍ അവസാനിക്കും
പ്രണയമാണെങ്കിലും ദാമ്പത്യമാണെങ്കിലും തുടക്കമെങ്കില്‍ പലപ്പോഴും ഒരു വ്യക്തിയുടെ നല്ല സ്വഭാവം മാത്രമാണ് പുറത്ത് വരുന്നത്. പോകെപ്പോകെയാണ് സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടാവുന്നതും അത് പ്രശ്നങ്ങളിലേക്ക് എത്തുന്നതും. ഒരു വ്യക്തി എത്രയൊക്കെ അടക്കി വെച്ചാലും ആ വ്യക്തിയുടെ മോശം സ്വഭാവം ഒരിക്കല്‍ പുറത്ത് ചാടും. എന്നാല്‍ അത് നിങ്ങളുടെ ആദ്യ കൂടിക്കാഴ്ചയില്‍ ആണെങ്കിലോ? അത്തരം ചില കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.
എന്തൊക്കെയാണ് ആദ്യകൂടിക്കാഴ്ചയില്‍ തന്നെ ആ ബന്ധത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില കാര്യങ്ങള്‍ എന്ന് നോക്കാം. പലപ്പോഴും ഇത് ചില സൂചനകളാണ് നല്‍കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു എന്നതിന്റെ സൂചനകള്‍. ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

അവര്‍ തങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കൂ
പ്രണയിക്കുന്നവരുടെ ആദ്യകൂടിക്കാഴ്ചയില്‍ എപ്പോഴും തങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്ന അനുഭവമാണോ നിങ്ങള്‍ക്കുള്ളത്? എന്നാല്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ബന്ധം അധികകാലം മുന്നോട്ട് പോവുകയില്ല എന്നതാണ്. കൂടാതെ നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന വ്യക്തിയെങ്കിലും ഇത്തരം കാര്യങ്ങള്‍ മനസ്സില്‍ വെക്കണം. അത് ഒരു മോശം സൂചനയാണ് നിങ്ങള്‍ക്ക് നല്‍കുന്നതും. പങ്കാളിക്കും തുല്യ പ്രാധാന്യം നല്‍കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യം.
പരുഷമായ പെരുമാറ്റം
ആദ്യകൂടിക്കാഴ്ചയില്‍ തന്നെ സംസാരത്തിനിടക്ക് എപ്പോഴെങ്കിലും പരുഷമായി പെരുമാറുന്നുണ്ടെങ്കില്‍ അവര്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളോടുള്ള മര്യാദലംഘനം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. മറ്റുള്ളവരെ അവഗണിക്കുകയോ അല്ലെങ്കില്‍ നിങ്ങളെ തന്നെ വേണ്ട വിധത്തില്‍ കണക്കാക്കുകയോ ചെയ്യാതെയുള്ള പെരുമാറ്റമെങ്കില്‍ അത്തരക്കാരെ കണക്കാക്കേണ്ടതില്ല എന്നതാണ് സത്യം.

മുന്‍ബന്ധങ്ങളെക്കുറിച്ചുള്ള പരാമര്‍ശം
നിലവിലുള്ള പ്രണയത്തിലും മുന്ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശം അത്ര നല്ല കാര്യമല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. എല്ലാവര്ക്കും മുന്ബന്ധങ്ങളുണ്ടായിരിക്കും. എന്നാല്‍ അതൊരിക്കലും നിങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയില്‍ പരാമര്‍ശിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയും ആ ബന്ധം തന്നെ പ്രശ്നത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത്തരം സംസാരങ്ങള്‍ നിങ്ങളുടെ ദാമ്പത്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
അവഹേളിക്കുന്ന തരത്തിലുള്ള സംസാരങ്ങള്‍
ആദ്യകൂടിക്കാഴ്ചയാണെങ്കിലും അവഹേളിക്കുന്ന തരത്തിലുള്ള സംസാരങ്ങള്‍ നടത്തുന്നത് പലപ്പോഴും നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുകയില്ല എന്നതിന്റെ സൂചനയാണ്. എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞ് ഞാന്‍ തമാശ പറയുകയാണ് എന്ന് പറയുന്നത് ഒരിക്കലും നല്ല പ്രവണതയല്ല. മാത്രമല്ല അത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു.
അഭിനന്ദനങ്ങളിലെ പ്രശ്നങ്ങള്‍
അഭിനന്ദനങ്ങള്‍ എപ്പോഴും നല്ലതാണ്. എന്നാല്‍ അത് കൂടുതല്‍ അപകടരമായി വരുന്നത് ആദ്യഘട്ടത്തില്‍ കേള്‍ക്കുമ്പോഴാണ്. പലപ്പോഴും ഇത് അടിവരയിട്ട് പറയുമ്പോള്‍ അത് കൂടൂതല്‍ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. കളിയാക്കുന്നതാണോ അതോ കാര്യമായി പറയുന്നതാണോ എന്ന തെറ്റിദ്ധാരണ പോലും അത് പങ്കാളിയില്‍ ഉണ്ടാക്കുന്നു. പലപ്പോഴും ദുര്‍ബലമായ അവസ്ഥയിലേക്ക് നിങ്ങളെത്തുന്നത് ആദ്യ കൂടിക്കാഴ്ചയിലൂടെയാണ്.
അതിരുകള്‍ ലംഘിക്കുന്നത്
സംസാരിക്കുമ്പോള്‍ അത് ആദ്യത്തെ കൂടിക്കാഴ്ചയാണെങ്കിലും അല്ലെങ്കിലും സംസാരിക്കുമ്പോള്‍ പങ്കാളിയുടെ അതിരുകള്‍ ലംഘിക്കുന്നത് അത്ര നല്ലതല്ല. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ പിന്നീട് അങ്ങോട്ട് പ്രശ്നങ്ങളുണ്ടാക്കുന്നു. അത് മാത്രമല്ല തുടക്കത്തില്‍ തന്നെ നിങ്ങളുടെ ജീവിതത്തില്‍ കല്ലുകടികള്‍ ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ജീവിതത്തില്‍ തുടക്കത്തില്‍ തന്നെ ഇത് കൂടുതല്‍ പ്രതിസന്ധികളിലേക്കും തുടക്കത്തില്‍ തന്നെ ബന്ധം അവസാനിക്കുന്നതിനും കാരണമാകുന്നു.



Click it and Unblock the Notifications