Latest Updates
-
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും! -
നൈകാലാൻഡ് 2026: ഡൽഹിയിൽ മേള തുടങ്ങി; സൗജന്യ സാമ്പിളുകളും ഓഫറുകളും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകൾ -
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ്പ് ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ, നിങ്ങൾ അറിയേണ്ടതെല്ലാം! -
ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ഈ രാശിക്കാർക്ക് കഷ്ടകാലമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 23-25 വാരാന്ത്യം: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
കർവാ ചൗത് 2026: ചന്ദ്രോദയ സമയം അറിയാം, വ്രതമെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഒക്ടോബർ 23 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
ഭാര്യമാരിലെ ഈ സ്വഭാവങ്ങള്‍ ഭര്‍ത്താവിനെ ദരിദ്രനാക്കും
Financial problems in marriage: ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഒഴിവാകണമെങ്കില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം ധാരണകള്‍ ഉണ്ടായിരിക്കണം. ഓരോ കാര്യവും ചെയ്യുന്നതിന് മുന്‍പ് ഇരു കൂട്ടരും തമ്മില്‍ ചര്‍ച്ച ചെയ്യണം. അതുപോലെ പങ്കാളിയുടെ സാമ്പത്തികാവസ്ഥ അറിഞ്ഞ് പെരുമാറാനും സാധിക്കണം. എന്നാല്‍, പങ്കാളികളില്‍ ഒരാള്‍ ഇതിനൊന്നും തയ്യാറല്ലെങ്കില്‍ എല്ലാം കൈവിട്ട് പോകും. പ്രത്യേകിച്ച് ഭാര്യമാരിലെ ചില സ്വഭാവങ്ങള്‍ ഭര്‍ത്താവിനെ കൂടുതല്‍ ദോഷം ചെയ്യുകയും സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യാം. ഇത്തരത്തില്‍ ഭര്‍ത്താവിനെ ദരിദ്രനാക്കുന്ന ഭാര്യമാരിലെ ചില സ്വഭാവങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ആഢംബരം
ജീവിതം സുഖിച്ച് ജീവിക്കാന്‍ എന്നാവര്‍ക്കും പ്രിയമാണ്. എന്നാല്‍ വരവിനേക്കാള്‍ അധികം ചിലവ് വര്‍ദ്ധിച്ചാല്‍ എന്ത് ചെയ്യും. സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. കാര്യങ്ങള്‍ കൈവിട്ട് പോകും. നിങ്ങളുടെ ഭാര്യയ്ക്ക് എല്ലാ കാര്യങ്ങളും ആഢംബര പൂര്‍വ്വം നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ ഇത് നിങ്ങളെ കൂടുതല്‍ കടബാധിതനാക്കുന്നതാണ്. അതുപോലെ, ഒരു ചെറിയ കല്ല്യാണം വന്നാല്‍ പോലും വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ താല്പര്യപ്പെടുന്നവരും, ഒട്ടും ഗാംഭീര്യം വിട്ടു കളയാതെ നടക്കാന്‍ ഇഷ്ടപ്പെടുന്നവരും ആണെങ്കില്‍ ഇത് ചിലവ് വര്‍ദ്ധിപ്പിക്കാം. ചിലപ്പോള്‍ കടങ്ങള്‍ പെരുകാനും, സമ്പാദ്യം കുറയാനും കാരണമാകുന്നു.
സ്വാർത്ഥത
സ്വന്തം കാര്യങ്ങള്‍ക്ക് മാത്രം അമിതമായി പ്രാധാന്യം നല്കുന്ന ഒരു ഭാര്യയാണ് നിങ്ങളുടെതെങ്കില്‍ അതും ഭര്‍ത്താവിനെ ദരിദ്രനാക്കാം. സ്വന്തം താല്പര്യങ്ങള്ക്കും ഇഷ്ടങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്നത് സാമ്പത്തിക സ്ഥിതി മനസ്സിലാക്കുന്നതില്‍ നിന്നും ഭാര്യമാരെ പിന്തിരിപ്പിക്കാം. ഭര്‍ത്താവിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയും, ഭര്‍ത്താവിനെ സാമ്പത്തികപരമായി പിന്തുണയ്ക്കാനും ഇവര്‍ തയ്യാറായെന്ന് വരികയില്ല. ഇതെല്ലാം ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു. കൂടാതെ, സാമ്പത്തിക പ്രശ്നങ്ങള്‍ ഒരു വ്യക്തിയില്‍ മാത്രം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.
ജോലി ചെയ്യാനുള്ള മടി
ചില സ്ത്രീകള്‍ക്ക് പഠിത്തം കഴിഞ്ഞാലും ജോലി ചെയ്യാന്‍ മടി പ്രകടിപ്പിക്കാറുണ്ട്. ഭര്‍ത്താവിന്റെ കീഴില്‍, ഭര്‍ത്താവിന്റെ ചിലവില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരും ധാരാളമാണ്. എന്നാല്‍, അമിതമായി ഭര്‍ത്താവിനെ ആശ്രയിക്കുന്നത് ഒരു വ്യക്തിയില്‍ മാത്രം സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് സമ്പാദ്യം കുറയുന്നതിലേയ്ക്കും കടം പെരുകുന്നതിലേയ്ക്കും നയിക്കാം.
സമ്പാദ്യ ശീലം കുറയുന്നത്
ഭാര്യയില്‍ സമ്പാദ്യ ശീലം ഇല്ലെങ്കില്‍ അതും സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതും ഭര്‍ത്താവിലേയ്ക്ക് മറ്റു ചിലവുകള്‍ മൊത്തത്തില്‍ എത്തുന്നതിന് കാരണമാകുന്നു. ചിലവ് വര്‍ദ്ധിക്കുന്നു. കഷ്ടപ്പാടുകള്‍ വര്‍ദ്ധിക്കുന്നു. ദാരിദ്രം വര്‍ദ്ധിക്കാനും കാരണമാകുന്നു. അതിനാൽ, ഭാര്യമാരിൽ ഇത്തരം ശീലങ്ങൾ പതിവാണെങ്കിൽ ഇവ കുറയ്ക്കുന്നത് സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
